ദൈവം അനന്ത ഗുണസമ്പന്നനാണ്. അവിടുന്ന് സത്യമാണ്. ആനന്ദമാണ്. അവിടുന്ന് സർവ ജ്ഞാനത്തിന്റെയും ഉറവിടവും എല്ലാറ്റിന്റെയും ഉടമയുമാണ്. സകലത്തിന്റെയും സകലരുടെയും സൃഷ്ടാവുമാണവിടുന്നു. “ആദിയിൽ ദൈവം ആകാശവും ഭൂമിയും (ഒന്നൊഴിയാതെ സർവവും) സൃഷ്ടിച്ചു. “ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല” (യോഹ. 1:3). ആദ്യന്തവിഹീനനുമാണ് അവിടുന്ന്. എന്നാൽ അവിടുന്ന് എല്ലാറ്റിൻറെയുണ് ആദിയും അന്ത്യവുമാണുതാനും.
സർവ നന്മയായ സർവശക്തൻ നന്മ മാത്രം ലക്ഷ്യമാക്കി, സർവതന്ത്ര സ്വതന്ത്രനായി മനുഷ്യനെ സൃഷ്ട്ടിച്ചു. തന്റെ സൗഭാഗ്യത്തെ അവനെ ഭാഗഭാക്കാക്കുക എന്നതാണ് അവിടുത്തെ ലക്‌ഷ്യം. എവിടെയും എല്ലായിപ്പോഴും അവിടുന്ന്, അവനു, സമീപസ്ഥനാണ്.
ദൈവമെന്റെ കൂടെയുണ്ട്
ദൈവമെന്റെ ഉളിലുണ്ട്
വീട്ടിനുളിൽ ദൈവമുണ്ട്
കാട്ടിനുളിൽ ദൈവമുണ്ട്
വേല ചെയ്യും നേരമെല്ലാം
ദൈവമെന്റെ കൂടെയുണ്ട്
………….
ഞാനുറങ്ങും നേരമെല്ലാം
ദൈവമെനെ കാത്തുകൊള്ളും.
സർവ്വശക്തിയുമുപയോഗിച്ചു ദൈവത്തെ അന്വേഷിച്ചറിയുവാൻ, സർവാത്മനാ, അവിടുത്തെ സ്നേഹിക്കുവാൻ അവിടുന്ന് മനുഷ്യനെ ക്ഷണിക്കുന്നു. വിലക്കപ്പെട്ട കനി ഭക്ഷിച്ചു അവൻ ദൈവത്തിൽ നിന്ന് എന്നേക്കുമായി അകന്നു. ഈ പാപം മൂലം മനുഷ്യകുലം മുഴുവൻ ചിന്നിച്ചിതറി പോയി. അവരെയെല്ലാവരെയും പിതാവായ ദൈവം തന്റെ തിരു സുതന്റെ പെസഹാ രഹസ്യത്തിലൂടെ (മനുഷ്യാവതാരം, പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം, സ്വർഗാരോഹണം) എല്ലാ മനുഷ്യരെയും സഭയാകുന്ന തന്റെ കുടുംബത്തിന്റെ ഐക്യത്തിലേക്കു അനുനിമിഷം വിളിക്കുന്നു. പുത്രന്റെ രക്ഷാകരകര്മത്തില് പങ്കുചേരുന്നവരെല്ലാം , പൂത്രനിലൂടെ, പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ ദൈവത്തിന്റെ ദത്തുപുത്രരും സ്വർഗത്തിന് അവകാശികളുമാകുന്നു.