നീതിമാൻ പരിത്യജിക്കപ്പെടുന്നതോ അവന്റെ മക്കൾ ഭിക്ഷ യാചിക്കുന്നതോ ഇന്നോളം ഞാൻ കണ്ടിട്ടില്ല (സങ്കി. 37:16-25).
നീതിമാൻ സഹിക്കുന്നവനും ബലഹീനനുമാണ്. പക്ഷെ അവന്റെ എളിയ സമ്പത്തു ദുഷ്ടന്റെ വലിയ സമ്പത്തിനേക്കാൾ ശ്രേഷ്ട്ടമാണ്. കർത്താവാണ് നീതിമാന്റെ മഹാ സമ്പത്തു. ദുഷ്ടന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന കാലംവരും. എന്നാൽ നീതിമാനെ കർത്താവു എന്നും തുണയ്ക്കും.
ദുഷ്ടന് ദാരിദ്രമുണ്ടാകുമ്പോൾ നീതിമാന് ദാനം ചെയ്യാൻ കഴിയുന്നു. ദുഷ്ടൻ ശപിക്കപെടുമ്പോൾ നീതിമാൻ ഭൂമി കൈവശമാക്കും. നീതിമാനും കൃപയുടെ സമൃദ്ധി ഉണ്ടാകുന്നു. അവന്റെ പ്രവർത്തനങ്ങളിൽ കർത്താവിന്റെ സഹായം കൈവരുന്നു. അവനെ കർത്താവു ഒരിക്കലും ഉപേക്ഷിക്കുകയില്ല.