മനുഷ്യൻ എവിടെനിന്നു വരുന്നു? എന്തിനാണ് അവർ ഇവിടെ വന്നിരിക്കുന്നത്?എവിടേക്കാണ് അവൻ പോവുക?മനുഷ്യമനീഷയുടെ വിശ്വാസ പരിണാമങ്ങളിൽ പൊന്തിവന്ന മൂന്ന് അടിസ്ഥാന ചോദ്യങ്ങളാണ് ഇവ. മനുഷ്യബുദ്ധി ചില ഉത്തരങ്ങൾ ഒക്കെ പറയാൻ ശ്രമിച്ചിട്ടുണ്ട്. അവയൊക്കെ അപൂർണ്ണ ങ്ങളും അബദ്ധങ്ങളും ജഡില ങ്ങളും ആയിരുന്നു. ഈ സാഹചര്യത്തിൽ ദൈവം ഇടപെട്ട് ശരിയായ ഉത്തരം ലോകത്തിന് വെളിപ്പെടുത്തി.
എവിടെനിന്ന് എന്നതിനു ദൈവം വെളിപ്പെടുത്തിയ ഉത്തരമാണ്. വേദപുസ്തകത്തിലെ ഒന്നാമത്തെ വാക്യം. ” ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു”( ഉല്പത്തി 1 :1). ദൈവം സ്നേഹമാണ്. ആ കവിഞ്ഞൊഴുകിയതാണ് സൃഷ്ടികർമ്മം.ദൈവത്തോടുകൂടെ ആയിരിക്കാനാണ് അവിടുന്നു മനുഷ്യനെ സൃഷ്ടിച്ചത്. എന്നാ ഉത്ഭവ പാപംമൂലം അവനു ദൈവവുമായുള്ള സഹവാസം (പറുദീസാ) നഷ്ടപ്പെട്ടു.
പറുദീസ നഷ്ടപ്പെട്ട മനുഷ്യനോടുള്ള ദൈവത്തിന്റെ കരുണാർദ്ര സ്നേഹം നഷ്ടപ്പെടുത്തിയ പറുദീസ തിരികെ നൽകാൻ അവിടുന്നു തിരുമനസ്സായി. അവിടുന്ന് തന്റെ ഏക സുതനെ മാനവരാശിയുടെ മുഴുവൻ രക്ഷകനായി അയച്ചു. ഈ സത്യം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്. അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിനായി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹന്നാൻ 3 :16 ).മാനവ രക്ഷക്കായി ദൈവസുതൻ മനുഷ്യനായി അവതരിച്ചതിന്റെ അനുസ്മരണം ആണല്ലോ ഈ കഴിഞ്ഞ ദിവസം നാം അനുസ്മരിച്ചതും. ആഘോഷിച്ചതും.
ഉത്ഭവപാപത്തിന്റെ വെളിച്ചത്തിൽ രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരം സ്നേഹമായ ദൈവത്തെ അറിഞ്ഞു സ്നേഹിച്ച് അവിടുത്തെ പ്രമാണങ്ങൾ അനുസരിച്ച് ജീവിക്കുക എന്നതാണ്. ഇങ്ങനെ ജീവിക്കുന്നവർ സ്വർഗ്ഗത്തിൽ ദൈവവുമായുള്ള സഹവാസ ത്തിലേക്ക് പുനരാനയിക്കപ്പെടും. അതുതന്നെയാണ് മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം.
ദൈവത്തിൽനിന്ന് ജനിക്കുന്നു മനുജൻ സ്വന്തം വാളാൽ (സ്വാതന്ത്ര്യം )സ്വയം വെട്ടി നശിച്ചവൻ. ദൈവപുത്രൻ തന്റെ മനുഷ്യാവതാര ജനന സഹന മരണ ങ്ങളിലൂടെ അവനെ രക്ഷിച്ചിരിക്കുന്നു. ഈശോയിൽ, ദൈവത്തിൽ വിശ്വസിച്ചു മാമോദിസ സ്വീകരിക്കുന്നവർ മരണാനന്തരം സ്വർഗ്ഗത്തിലെത്തി ദൈവത്തിൽ വിലയം പ്രാപിക്കുന്നു!
ദൈവം എത്ര നല്ലവൻഎത്ര നല്ല സ്നേഹിതൻ സ്വന്തം ജീവൻ തന്ന് എന്നെരക്ഷിച്ചവൻ, പാലിക്കുന്നവൻ.
അതെ ഈശോ എന്നെയും നിങ്ങളെയും രക്ഷിച്ചു ; എന്നേക്കുമായി രക്ഷിച്ചു. പക്ഷേ ഈ രക്ഷ നാം നമ്മുടെ സ്വന്തം പരിശ്രമത്താൽ നേടിയെടുക്കണം. മഹാനായ സെന്റ് അഗസ്റ്റിന്റെ മുന്നറിയിപ്പ് പരമപ്രധാനമാണ്. “നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച നിന്റെ ദൈവം നിന്നെ കൂടാതെ നിന്നെ രക്ഷിക്കുകയില്ല.” ചുരുക്കത്തിൽ മനുഷ്യന്റെ ഇഹലോകവാസം തന്റെ നിത്യരക്ഷ നേടിയെടുക്കാൻ വേണ്ടി ഉള്ളതാണ്