ഈശോ പിതാവിലേക്കുള്ള സുനിശ്ചിത വഴിയാണ്. ഈശോയിലേക്കുള്ള സുനിശ്ചിത വഴിയോ പരിശുദ്ധ കന്യാമറിയവും. സംശയമുള്ളപ്പോൾ നാം ആദ്യം ആശ്രയിക്കേണ്ടത് നമ്മുടെ അമ്മയെയാണ്. ‘അമ്മ നമ്മുടെ നിത്യ സങ്കേതവും സഹായവുമാണ്. ദൈവത്തിന്റെ ഹിതം സുവ്യക്തമായി ‘അമ്മ നമുക്ക് വെളിപ്പെടുത്തി തരും. നമ്മെ നേർവഴിക്കു നയിക്കും.
പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് കാർമലിലേക്കുള്ള തന്റെ ദൈവവിളി അമ്മയ്ക്ക് സമർപ്പിച്ചു ഇങ്ങനെ പ്രാർത്ഥിച്ചു. “സമുദ്ര താരമായ പരിശുദ്ധ ദൈവമാതാവേ, സമാധാനത്തിന്റെ തുറമുഖമായ കാർമലിലേക്കു അപകടമെന്യേ എന്നെ നയിക്കേണമേ.” പരിശുദ്ധ അമ്മയോടൊപ്പം അവൾ കാർമലിൽ പ്രവേശിക്കുകയും അവിടെ ആജീവനാന്തം ജീവിക്കുകയും ചെയ്തു. ധന്യാത്മാക്കൾ എപ്പോഴും ഈശോയുടെ സാനിധ്യം അനുഭവിച്ചു. അതുപോലെ തന്നെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും ‘അമ്മ സദാ സമീപസ്ഥയാണ്.
തന്റെ പ്രാർത്ഥനയിൽ മാത്രമല്ല സാന്നിധ്യത്താലും നമ്മെ സഹായിക്കുന്ന അമ്മയ്ക്ക് അനായാസം സാധിക്കും.