“നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലുക്കാ 6:36). കാരണം, “കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും” (ലുക്കാ 6:36). തന്നെസ്നേഹിക്കുകയും തന്റെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകൾ വരെ കരുണകാണിക്കുന്നവനാണ് (പുറ. 20:6) നമ്മുടെ ദൈവം. 136 ആം സങ്കീർത്തനം ആദ്യന്തം ഊന്നിപ്പറയുന്നു “കർത്താവിന്റെ കാരുണ്യംഅനന്തമാണ്” എന്നാണ്.
കർത്താവു അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു: “ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം നിങ്ങൾ പോയി പഠിക്കുക. ഞാൻ വന്നത് നീതിമാന്മാർ വിളിക്കാൻ അല്ല , പാപികളെ വിളിക്കാനാണ്” (മത്താ. 9:13).
അനീതി പ്രവർത്തിക്കുന്നവർക്കെതിരെ നിശിതമായ വിമർശന ശരങ്ങൾ വിടുന്ന ഈശോയെയാണ് മത്താ. 23:23 യിൽ നാം കാണുക. “കപടനാട്ട്യക്കാരായ നിയമജ്ഞരെ, ഫാരിസ്യർ നിങ്ങള്‍ക്ക് ദുരിതം! നിങ്ങൾ തുളസി ചതകുപ്പ, ജീരകംഎന്നിവയ്ക്ക് ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണ് നിങ്ങൾ ചെയ്യേണ്ടിയിരുന്നത് മറ്റുള്ളവ അവഗണിക്കാതെ തന്നെ.