“ദൈവം പ്രകാശമാണ്, അവിടന്നിൽ അന്ധകാരമില്ല”
(1 യോഹ 1:5). അവിടത്തെ വചനം സത്യമാണ്(സുഭാ 8:7; 2 സാമു 7:28), അവിടത്തെ നിയമം സത്യമാണ് (സങ്കീ 119:142), ‘ഇതിനു വേണ്ടിയാണ് ഞാൻ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാൻ ഈ ലോകത്തിലേക്കുവന്നതും – സത്യത്തിനു സാക്ഷ്യം നല്കാൻ’ (യോഹ 18:37) എന്നിങ്ങനെ പീലാത്തോസിൻ്റെ മുമ്പിൽ വച്ചു പ്രഖ്യാപിച്ചുകൊണ്ട് യേശുതന്നെ ദൈവത്തിൻ്റെ സത്യത്തിനു സാക്ഷ്യം നൽകുന്നു
ദൈവത്തിന്റെ സത്യം തെളിയിക്കപ്പെടാൻ ഭൗതിക പരിശോധന കൾക്ക് വിധേയമാവുകയില്ല. കാരണം, അവിടത്തെ പരീക്ഷ ണത്തിന്റെ ഒരു വിഷയമാക്കാൻ ശാസ്ത്രത്തിനു കഴിയുകയില്ല. എന്നാലും ദൈവം ഒരു സവിശേഷതരത്തിലുള്ള തെളിവിന് സ്വയം വിധേയനാകുന്നു. യേശുവിൻ്റെ പരിപൂർണമായ വിശ്വാസ്യതയുടെ അടിസ്ഥാനത്തിൽ ദൈവം സത്യമാണെന്നു നമുക്കറിയാം. അവിടന്ന് “വഴിയും സത്യവും ജീവനും” (യോഹ 14:6) ആകുന്നു. അവിടത്തോടുബന്ധം സ്ഥാപിക്കുന്ന ആർക്കും പരീക്ഷിച്ച് ഇത് കണ്ടെത്താൻ കഴിയും. ദൈവം സത്യമല്ലാതിരുന്നെങ്കിൽ വിശ്വാസത്തിനും യുക്തിക്കും തമ്മിൽ സംവദിക്കാൻ കഴിയു മായിരുന്നില്ല. പരസ്പരസമ്മതം സാധ്യമാണ്. എന്തെന്നാൽ ദൈവം സത്യമാണ്. സത്യം ദൈവികമാണ്.
ദൈവം സ്നേഹമാണെങ്കിൽ അവിടത്തെ അനന്തകാരുണ്യത്താൽ സംവഹിക്കപ്പെടാത്തതും വലയംചെയ്യപ്പെടാത്തതുമായ ഒരുവിധ സൃഷ്ടിയുമില്ല. താൻ സ്നേഹമാണെന്നു പ്രഖ്യാപിക്കുക മാത്രമല്ല ദൈവം ചെയ്യുന്നത്. പിന്നെയോ, അവിടന്ന് അത് തെളിയിക്കു കയും ചെയ്യുന്നുണ്ട്. “സ്നേഹിതനുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല”
മോശ ദൈവത്തോടു പറഞ്ഞു: “ഇതാ, ഞാൻ ഇസ്രായേൽ മക്കളുടെ അടുക്കൽപോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെയടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു പറയാം. എന്നാൽ അവിടത്തെ പേരെന്തെന്നു ചോദിച്ചാൽ ഞാൻ എന്തു പറയണം?” ദൈവം മോശയോട് അരുൾ ചെയ്തു. “ഞാൻ ഞാൻ തന്നെ. ഇസ്രായേൽമക്കളോട് നീ പറയുക: ഞാനാകുന്ന വൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരി ക്കുന്നു.” അവിടന്ന് വീണ്ടും അരുൾചെയ്തു”: ഇസ്രായേൽ മക്കളോടു നീ പറയുക: നിങ്ങ ളുടെ പിതാക്കന്മാരുടെ ദൈവ മായ കർത്താവ്, അബ്രാഹ ത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെ അടുക്ക ലേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സർവ പുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താൽ ഞാൻ അനുസ്മരിക്കപ്പെടണം”
(പുറ.3:13-15).
ദൈവത്തിന്റെ വീക്ഷണം നിലനില്ക്കുന്നില്ലെങ്കിൽ നമ്മുടെ വ്യക്തിനിഷ്ഠമായ വീക്ഷണത്തിനപ്പുറത്ത് ഒരു സത്യവും ഉണ്ടായിരിക്കുകയില്ല.(റോബർട്ട് സ്പെമൻ)
ദൈവമുണ്ടെന്നു ഞാൻ കണ്ടെത്തിയശേഷം അവിടത്തേക്കു മാത്രമായി ജീവിക്കാതിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.
(വാഴ്ത്തപ്പെട്ട ചാൾസ് ഫൊക്കോ)