പ്രാർത്ഥന അത്യന്താപേക്ഷിതമാണ്.
വിശുദ്ധിയും നൈർമല്യവുമുള്ള ആത്മാവിൽ പ്രാർത്ഥിക്കണം.എല്ലാവരും പ്രാർത്ഥിക്കണം. ആർക്കും അതിൽ നിന്ന് ഒഴികഴിവില്ല. പ്രാർത്ഥനയിലൂടെയാണ് കൃപ കൈവരുന്നത്. ദിവ്യകാരുണ്യ ആരാധനയും പ്രാർത്ഥനയും സത്യവിളിച്ചവും ഉൾക്കാഴ്ചയും നമുക്ക് നൽകുന്നു.
പ്രാർത്ഥിക്കാനും പ്രാർത്ഥനാ ജീവിതത്തിൽ നിലനിൽക്കാനും ക്ഷമയും സഹനശീലം ഉള്ളവർ ആയിരിക്കണം. പ്രാർത്ഥനയ്ക്ക് മാറ്റിവെച്ചിരിക്കുന്ന സമയം കാത്തു പാലിക്കണം. പ്രാർത്ഥന മാറ്റിവച്ചാൽ പിന്നെ അത് നടന്നെന്നു വരില്ല. ആത്മാവ് ദൈവത്തിൽ ആമഗ്നമായിരിക്കുമ്പോൾ പ്രാർത്ഥന വലിയ ഫലം ഉളവാക്കും.
എപ്പോഴും ദൈവസാന്നിധ്യത്തിൽ ജീവിക്കാൻ പ്രാർത്ഥനാ സഹായിക്കുന്നു. ഉത്തരവാദിത്വങ്ങൾ കൃത്യമായും കൃത്യനിഷ്ഠയോടും ചെയ്യാൻ നിരന്തരമുള്ള പ്രാർത്ഥന ഏറെ സഹായിക്കും. പ്രാർത്ഥനാ രൂപിയിൽ ആയിരിക്കുന്ന ആത്മാവ് എല്ലാറ്റിലും എല്ലായിടത്തും എല്ലാവരിലും ദൈവത്തെ കാണുന്നു.