നമ്മുടെ വിശ്വാസത്തിന്റെ രഹസ്യമാണ് സർവ്വേശ്വരന്റെ ഏകത്വവും ത്രിത്വവും. പഴയ നിയമത്തിൽ തന്നെ ഈ രഹസ്യത്തെക്കുറിച്ചു പരാമർശങ്ങൾ ഉണ്ട്. ഏറ്റം പ്രേകടമായ ഉദാഹരണം -നമുക്ക് നമ്മുടെ ചായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം (ഉൽപ്പ 1:26). “നമുക്ക് നമ്മുടെ എന്നീ ബഹുവചന രൂപങ്ങൾ ദൈവം ഒരു സമൂഹമാണെന്നു വ്യക്തമാക്കുന്നു. പുതിയനിയമത്തിൽ നിന്നും 1-2 ഉദാഹരണങ്ങൾ മാത്രം നൽകാം. സ്നാപകനിൽനിന്നു ഈശോ ജലം കൊണ്ടുള്ള മാമ്മോദീസ സ്വീകരിച്ചപ്പോൾ ആത്മാവ് പ്രാവിന്റെ രൂപത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ (സ്നാപകൻ )കണ്ടു. സ്വർഗത്തിൽ നിന്നൊരു സ്വരവുമുണ്ടായി: നീ (ഈശോ )എന്റെ പ്രിയപുത്രൻ ;നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു(മർക്കോ 10-13)പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ചു വെളിപ്പെടുന്ന ആദ്യാനുഭവം.
ദിവ്യനാഥന്റെ വ്യക്തമായ വെളിപ്പെടുത്തൽ ചുവടെ ചേർക്കുന്നു. മർക്കോ 16-18, മത്തായി 19:20
ദൈവം സ്നേഹമാണ്(1 യോഹ 4 8). യഥാർത്ഥ സ്നേഹം എപ്പോഴും ദാനം ചെയ്യുന്നു. പിതാവിന്റെ സ്വയം ദാനമാണ് പുത്രൻ. പിതാവിനെയും പുത്രനെയും സ്വയം ദാനമാണ് പരിശുദ്ധാത്മാവ്. ഒരു ദൈവം, 3 വ്യത്യസ്ത സമന്മാരായ വ്യക്തികൾ -പിതാവു -പുത്രൻ -പരിശുധാത്മാവ്. ഇവർ സത്തയിൽ സമാന്തരം ആദ്യന്ത വിഹീനരുമാണ്. ഒപ്പം എല്ലാത്തിനെയും, ആദിയും അന്ത്യവും ഈ ദ്വീപസമൂഹം നമ്മളും അവരിലും വസിക്കുന്ന അവസ്ഥയാണ്, ഈ ത്രിത്വ സമൂഹരഹസ്യം. ഇവരുടെ ആത്മീയ ജീവിതം … ഇവർ അറിഞ്ഞു സ്നേഹിച്ചു ഇവരുടെ പ്രമാണങ്ങൾ പാലിച്ച് തിരിച്ച് എങ്കിൽ മാത്രമേ നാം നമ്മുടെ ലക്ഷ്യത്തിൽ സ്വർഗ്ഗത്തിൽ, എത്തുകയുള്ളൂ.
കുടുംബം ഇടവക…. ത്രിത്വ സമൂഹം. മുമ്പ് പരാമർശിച്ച സമൂഹങ്ങളിൽ, കൂട്ടായ്മകളിൽ എല്ലാം. സ്നേഹം ആനന്ദം, ക്ഷമ, ദയ…. വിശുദ്ധി( ആത്മ ശരീരരം ), വിനയം, കരുണ തുടങ്ങിയ പുണ്യങ്ങൾ സമൃദ്ധമായി ഉള്ളപ്പോൾ പരിശുദ്ധ ത്രിത്വം ആനന്ദിക്കുന്നു. കോട്ടങ്ങൾ സംഭവിക്കുമ്പോൾ അവർ അങ്ങേയറ്റം ദുഃഖിക്കുന്നു., ( രഹസ്യത്തിൽ കരയുന്നു). എല്ലാ മേഖലകളിലും ആത്മ ശോഭനയും അനുതാപവും ഇപ്പോൾ അനുപേക്ഷണീയമാണ് അനുപേക്ഷണീയമാണ് എന്നു ചിന്തിക്കാതെ വയ്യ.