“തോബിത്” എന്ന സുന്ദരസൃഷ്ടിയിലൂടെ ധാർമ്മികതയിൽ പുതിയനിയമത്തോട് വളരെ അടുത്ത് നിൽക്കുന്ന ഈ ലഘു ഗ്രൻഥം ആധ്യാത്മികവളർച്ചയ്ക്കും നിത്യരക്ഷയ്ക്കും ആവശ്യമായ നിരവധി കാര്യങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ധാർമ്മിക ജീവിതത്തിന്റെ എല്ലാ മാനങ്ങളും തന്നെ ഇതിൽ നമുക്ക് കാണാം. എടുത്തു പറയേണ്ട ചിലകാര്യങ്ങളുണ്ട്
1 . മരിച്ചവരെ ആദരിച്ച് അവരെ സംസ്കരിക്കുക.
2 .ആജീവനാന്തം മാതാപിതാക്കളെ ദൈവതുല്യം കരുതി ആദരിക്കുക-വാർധക്യത്തിൽ അവർക്കുള്ള ദൈവപരിപാലനയുടെ ഉപകരണങ്ങളാവുക.
3 .മാതാപിതാക്കളെയെന്നല്ല ആരെയും വേദനിപ്പിക്കരുത്.
4 .അന്യരുടെ സഹനത്തിൽ അവരോടു സഹതപിക്കുക.
5 . ഒരിക്കലും പാപം ചെയ്യാതിരിക്കുക.
6 .നീതിനിഷ്ഠരായിരിക്കുക; ഒരിക്കലും അനീതിപ്രവർത്തിക്കാതിരിക്കുക,
7 . എപ്പോഴും ഐശ്വര്യമുണ്ടാകാൻ സത്യസന്ധരായിരിക്കുക.
8 . മടികൂടാതെ ദാനം ചെയ്യുക; ദാനധർമ്മം ദൈവസന്നിധിയിൽ വിശിഷ്ടമായ കാഴ്ചയാണ്.
9 .പാവപ്പെട്ടവരെ കൈതുറന്നു സഹായിക്കുക. അവരിൽ നിന്ന് ഒരിക്കലും മുഖം തിരിക്കരുത്; മുഖം തിരിക്കാതിരുന്നാൽ ദൈവവും നമ്മിൽ നിന്ന് മുഖം തിരിക്കുകയില്ല.
10 .അഹങ്കാരം വിനാശം വരുത്തിവയ്ക്കും.
11 .അലസത അരുത്; അത് ദാരിദ്ര്യത്തിന്റെ മാതാവാണ്. ന്യായമായ കൂലി അന്നന്ന് തന്നെ കൊടുക്കുക.
13 . ഒരുവന് അഹിതമായത് അവനോടു ചെയ്യരുത്.
14 . വിശക്കുന്നവനുമായി അപ്പം പങ്കിടുക, നഗ്നനുമായി വസ്ത്രവും.
15 . മരിച്ചവരുടെ ഓർമ്മ ആചരിച്ചു അപ്പം വിതരണം ചെയ്യുക.
16 . വിവേകിയിൽ നിന്നും സൽസ്വഭാവിയിൽ നിന്നും ഉപദേശം തേടുക, അവരിൽ നിന്ന് മാത്രമേ ഉപദേശം തേടാവൂ.
17 . സദുപദേശം ഒരിക്കലും നിരസിക്കരുത്.
18 . ദൈവമായാകർത്താവിനെ എപ്പോഴും വാഴ്ത്തുക.
19 . ഒരിക്കലും പാപം ചെയ്യരുത്.
20 . നന്മ ലഭിക്കാൻ നന്മ സ്വരൂപനോടു തീക്ഷ്ണതയോടെ
പ്രാർത്ഥിക്കുക .
ദൈവത്തിന്റെ അനന്തപരിപാലനായാണ് “തോബിത്തി”ലെ പ്രധാന പ്രമേയം ഗ്രന്ഥം ഒരാവർത്തി എങ്കിലും മനസ്സിരുത്തി വായിക്കുക എല്ലാവരും അനായാസം ഈ വസ്തുത മനസ്സിലാക്കും. പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവം. ഇതിനായി റഫായേൽ മാലാഖയിലൂടെ നേരിട്ട് ഇടപെടുകയാണ്.