ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യാത്മാവിനു ഏറ്റം അധികം ആശ്വാസം പകരുന്നത് പരിശുദ്ധ അമ്മയാണ്. കൊച്ചുറാണിക്ക് (ചെറുപുഷ്പ്പം) നാലര വയസ്സായപ്പോൾ തന്റെ പ്രിയപ്പെട്ട ‘അമ്മ മരിച്ചു. തുടർന്ന് അവൾക്കുണ്ടായ അസുഖം ഒന്നര മാസം നീണ്ടുനിന്നു. 1883 മെയ് 13 പന്തക്കുസ്താദിനത്തിൽ പരിശുദ്ധ ‘അമ്മ പ്രത്യക്ഷപെട്ടു, പുഞ്ചിരി തൂക്കിക്കൊണ്ടു അവളെ സുഖപ്പെടുത്തി. അവൾക്കു അനുഭവപ്പെട്ട മാതൃസ്നേഹത്തിന്റെ എല്ലാ കുറവുകളും പോരായ്മകളും പരിശുദ്ധ ‘അമ്മ പരിഹരിച്ചു. കുഞ്ഞു ജ്ഞാനത്തിലും പ്രായത്തിലും വിശുദ്ധിയിലും ഉത്തരോത്തരം വളർന്നുവന്നു.
ഇവിടെ നാം സവിശേഷമാംവിധം മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്. ഭക്താത്മാവ് മാതാവിനെ തേടുന്നതിന് മുൻപ് തന്നെ മാതാവ് ഭക്താത്മാവിനെ തേടിയെത്തുന്നു. അർത്ഥികൾ ചോദിക്കുന്നതിലും വളരെ കൂടുതലായി ‘അമ്മ തന്റെ സാന്നിധ്യവും സഹായവും നൽകുന്നു.