പ്രവാചകരിൽ പ്രവാചകനാണ് ഏശയ്യ എന്നും മുൻപ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ദൈവ സ്നേഹത്തിന്റെ പ്രവാചകൻ എന്നാണ് അദ്ദേഹം അറിയപ്പെടുക. അവിടുത്തെ കുറിച്ചുള്ള ആഴവും പരപ്പുമുള്ള പഠനമാണ് ഗ്രന്ഥം നമുക്ക് നൽകുക. ആറാം അധ്യായത്തിൽ പ്രവാചകൻ ഉണ്ടായ പ്രഥമ ദൈവദർശനം രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ ശക്തിയും മഹത്വവും ദർശനത്തിൽ നിന്ന് പ്രവാചകനന് വ്യക്തമായി ബോധ്യം ലഭിച്ചു സൃഷ്ടാവായ ദൈവം തന്റെ സൃഷ്ടികൾക്ക് എല്ലാം ഉപരി ആണെന്ന് ആഴമായ അവബോധമാണ് അവന് ഉണ്ടായത്. ഏതൊരു വിധത്തിലുള്ള കുറവുകളും അവിടുത്തേക്ക് ഇല്ല. അവിടുന്നാണ് എല്ലാ ധാർമ്മിക നിയമങ്ങളുടെയും വിധാതാവ്. അവിടുന്നു സർവ്വശക്തനാണ്, രാജാധിരാജൻ ആണ്,അന്യനാണ്. സൃഷ്ട പ്രപഞ്ചത്തിന്റെ മുഴുവൻ പരിപാലകനുമാണ് പരാപരൻ. അവിടുന്നാണ് ചരിത്രത്തെ നയിക്കുന്നത്. പ്രകൃതി ശക്തികളും രാജ്യങ്ങളും ജനതകളും അവിടുത്തെക്ക് സ്തോത്രം അർപ്പിക്കുന്നു. തിരുഹിതത്തെ ചെറുത്തുനിൽക്കാൻ ഒരു ശക്തിക്കും കഴിയുകയില്ല. ദൈവത്തിന്റെ തിരുമുമ്പിൽ മനുഷ്യൻ ഒരു ധൂളി മാത്രം. കടന്നുപോന്ന കാറ്റ് അത്രേ. (2:2). പാപിയായ മനുഷ്യൻ എന്ന നിലയിൽ പ്രവാചകൻ തന്നെയും ദൈവത്തിന്റെ മുമ്പിൽ നിൽക്കാൻ തീർത്തും ആ യോഗ്യനാണ് (6: 5 ); വിഗ്രഹങ്ങൾ വെറും ഇല്ലായ്മകളും (2:8,18,20). ദൈവതിരുമനസ്സിന് എതിരെയുള്ള യാതൊരു പദ്ധതിയും നടപ്പാക്കുക ഇല്ല (7 :9 ). മനുഷ്യന്റെ അഹംഭാവം അവന്റെ പാപത്തിന്റെ കാതലാണ്.
മാനവരാശിയുടെ രക്ഷാ സാത്താന്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനം ആണ് ദൈവിക പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം അതിന് ദൈവം തന്നെ രക്ഷകനായി വരണം. അവിടുത്തേക്ക് മാത്രമേ ഈ രക്ഷാപ്രവർത്തികം ആക്കാനാവൂ. ഈ രക്ഷകനെ കുറിച്ചുള്ള വിവരണം ആണ് ഇമ്മാനുവൽ പ്രവചനം. കര്‍ത്താവ് വീണ്ടും ആഹാസിനോട് അരുളിച്ചെയ്‌തു:
നിന്റെ ദൈവമായ കര്‍ത്താവില്‍ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ.
ആ ഹാസ് പ്രതിവചിച്ചു: ഞാന്‍ അത് ആവശ്യപ്പെടുകയോ കര്‍ത്താവിനെ പരീക്‌ഷിക്കുകയോ ഇല്ല.
അപ്പോള്‍ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്‌ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്‌ഷമ പരീക്‌ഷിക്കുന്നത്?
അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.
തിന്‍മ ത്യജിക്കാനും നന്‍മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ബാലന്‍ തൈരും തേനും ഭക്‌ഷിക്കും.
നന്‍മതിന്‍മകള്‍ തിരിച്ചറിയാന്‍ ആ ബാലനു പ്രായമാകുന്നതിനുമുന്‍പ് നിങ്ങള്‍ ഭയപ്പെടുന്ന രണ്ടു രാജാക്കന്‍മാരുടെയും രാജ്യങ്ങള്‍ നിര്‍ജനമാകും.
യൂദായില്‍നിന്ന് എഫ്രായിം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്തതരത്തിലുള്ള ദിനങ്ങള്‍ – അസ്‌സീ റിയാരാജാവിന്റെ ഭരണംതന്നെ-കര്‍ത്താവ് നിന്റെയും ജനത്തിന്റെയും നിന്റെ പിതൃഭവനത്തിന്റെയും മേല്‍ വരുത്തും.
ഏശയ്യാ 7 : 10-17
ഇമ്മാനുവേൽ എന്ന നാമം ഹിബ്രു വകഭേദമായ അരമായ സുറിയാനിയിൽ ഇങ്ങനെയാണ്. അമ്മനുവേൽ 1:2.” ദൈവം നമ്മോടുകൂടെ ആകുന്നു. യഥാർത്ഥത്തിൽ ഇതാണ്. ബേത്ലഹേമിൽ ഇടിപൊളിഞ്ഞ ഒരു തൊഴുത്തിലെ പുൽത്തൊട്ടിയിൽ സംഭവിച്ചത്. ഈ സന്തോഷത്തിന്റെ സദ്‌വാർത്ത മാലാഖമാരാൽ വെളിപ്പെടുത്തിയത് നിഷ്കളങ്കരായ ആട്ടിടയർക്കാണ്. അവർക്കാണ് ലോക രക്ഷകനെ ആദ്യായി അസുലഭ ഭാഗ്യം കൈവന്നത്. ദൂതൻ അവരോട് പറഞ്ഞു.ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു.
ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു.
ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.
പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആദൂതനോടുകൂടെ പ്രത്യക്‌ഷപ്പെട്ട് ദൈവത്തെ സ്‌തുതിച്ചുകൊണ്ട് പറഞ്ഞു:
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
ലൂക്കാ 2 : 10-14.
കൂടെ നടക്കുന്ന കരുണാർദ്ര സ്നേഹമായ ദൈവത്തെക്കുറിച്ച് കുട്ടികൾക്കുള്ള പ്രബോധന ഗാനമാണ്.
ദൈവം എന്റെ കൂടെയുണ്ട്
ദൈവം എന്റെ ഉള്ളിലുണ്ട്
ദൈവം എന്റെ ചുറ്റുമുണ്ട്
വീട്ടിനുള്ളിൽ ദൈവമുണ്ട്
കാട്ടിനുള്ളിൽ ദൈവമുണ്ട്
വേല ചെയ്യും നേരം എല്ലാം
ദൈവം എന്റെ കൂടെയുണ്ട്
ഞാൻ ഉറങ്ങും നേരം എല്ലാം
ദൈവം എന്നെ കാത്തു കൊള്ളും.
നാം നമ്മോട് എന്നതിനേക്കാൾ നമ്മുടെ അടുത്തുള്ള നല്ല ദൈവത്തിന്റെ സാന്നിധ്യത്തിൽ അവിടെത്തോടൊപ്പം ആയിരിക്കുക എന്നത് എത്രയോ ആശ്വാസകരവും ആനന്ദവുമാണ് !. ഈ ദൈവത്തെ ഹൃദയ കവാടത്തിനു മുമ്പിൽ ദീർഘനേരം മുട്ടി കൊണ്ട് നിൽക്കാൻ ഒരിക്കലും അനുവദിക്കരുതേ. അമ്മാനു ഏൽ ആയ ദൈവത്തിന് നമ്മുടെ ഹൃദയങ്ങൾ മലർക്കെ തുറക്കാം. ഇത് ആയിരിക്കട്ടെ ഇന്നത്തെ ക്രിസ്തുമസ് സന്ദേശം!