കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന് പറഞ്ഞിട്ടുള്ളത്
നിങ്ങൾ കേട്ടിട്ടുണ്ടാണല്ലോ.
എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു, ദുഷ്ടനെ എതിർക്കരുതേ.
വലതുകാരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചുകൊടുക്കുക.
നിന്നോട്വ്യവഹരിച്ചു നിന്റെ ഉടുപ്പ് കരസ്ഥമാക്കാൻ ഉദ്യമിക്കുന്നവന് മേലങ്കികൂടി
കൊടുക്കുക. ഒരു മൈൽ ദൂരം പോകാൻ നിന്നെ നിർബന്ധിക്കുന്നവനോടുകൂടെ
രണ്ടു മൈൽ ദൂരം പോകുക. ചോദിക്കുന്നവന് കൊടുക്കുക. വായ്പ വാങ്ങാൻ
ഇച്ഛിക്കുന്നവനിൽ നിന്ന് ഒഴിഞ്ഞുമാറരുതെ. (മത്താ. 5:38-42)
നിങ്ങളെ ദ്വേഷിക്കുന്നവർക്കു നന്മ ചെയ്യുവിൻ ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ
അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ തുടങ്ങിയ
ആഹ്വനം ഇദംപ്രഥമമാണ്. “മറ്റുള്ളവർ നിങ്ങളോടു എങ്ങനെ പെരുമാറണമെന്ന് നിങ്ങൾആഗ്രഹിക്കുന്നുവോ,
അങ്ങനെതന്നെ നിങ്ങൾ അവരോടു പെരുമാറുവിന്‍
(The Golden Rule സുവർണ നിയമം)
അനവദ്യ സുന്ദരവും ക്രൈസ്തവ വിശ്വാസത്തിന്റെ പ്രയോഗികതയുമാണ്. (ലുക്കാ 6:31)