ഏറ്റം ചെറിയ സുകൃതങ്ങൾ പോലും ഈശോയുമായുള്ള ബന്ധത്തിൽ വലുതാണ്. പുണ്യസമ്പാദനത്തിനു യത്നിക്കുന്നവരെല്ലാം മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയാണിത്. ബോധപൂർവം, സന്തോഷത്തോടെ ചെയുന്ന ഓരോ ചെറു പ്രവർത്തിയും അങ്ങനെയാണ്. വി. അൽഫോൻസാമ്മ കഠിനമായ വേദനയിലും രോഗങ്ങളാലും കഷ്ട്ടപെട്ടപ്പോൾ പോലും ഒന്നും വിശേഷമായി ലഭിക്കാനോ പ്രത്യേക പരിഗണന കിട്ടാനോ ആഗ്രഹിച്ചില്ല (ഭക്ഷണം, പരിചരണം ഒന്നും).
പുണ്യ സമ്പാദനത്തിന്റെ ഫലം ആത്മാവ് ഈശോയെ പ്രീതിപ്പെടുത്തുന്നു എന്ന് മാത്രമല്ല അവിടുത്തെ രുചിച്ചറിയുകയും ചെയുന്നു (സങ്കി.34:8). ഇത്തരം അനുഭവങ്ങളെ വിശുദ്ധരിൽ യഥാർത്ഥമായ ആനന്ദം ഉളവാക്കിയിരുന്നുള്ളുതാനും. പുണ്യ ജീവിതം ഈശോ മാത്രമാണ് അറിയേണ്ടത്. അപ്പോൾ ഈശോയുമായുള്ള നമ്മുടെ വ്യക്തിബന്ധം കൂടുതൽ ഉഷ്മളമാകും. വി. അല്ഫോന്സാമ്മയെക്കുറിച്ചു ഇങ്ങനെ ഒരു പ്രസ്താവം ഉണ്ട്: “മറ്റാരും അറിയാതെ ശ്രെദ്ധിക്കാതെ പുണ്യം അഭ്യസിച്ചു. അഴുക്കു പിടിച്ച തറ വൃത്തിയാക്കി. മുറ്റവും പരിസരവും അടിച്ചു. ജോലിയിൽ മറ്റുള്ളവരെ സഹായിച്ചു. കഴിക്കാൻ കിട്ടിയവ മറ്റുള്ളവർക്ക് സമ്മാനിച്ചിരുന്നു. ആരോടും പരാതിപ്പെട്ടിരുന്നില്ല.