877-ലെ ക്രിസ്മസ്സിന്റെ തലേനാൾ അക്വിറ്റെയിലെ ഒരു പ്രഭു തനിക്ക് ഒരാൺകുട്ടിയെ തരണമെന്ന് അപേക്ഷിച്ചു. ദൈവം അദ്ദേഹത്തിന്റെ പ്രാർ ത്ഥനകേട്ട്, ഓഡോ എന്ന ഒരു പുത്രനെ നല്കി കൃതജ്ഞതാനിർഭരനായ പിതാവു കുഞ്ഞിനെ വി. മാർട്ടിനു കാഴ്ചവച്ചു. ഓഡോ വിജ്ഞാനത്തിലും സുകൃതത്തിലും വളർന്നുവന്നു. തന്റെ മകൻ ഒരു വലിയ ഉദ്യോഗസ്ഥ നായിക്കാണാനാണു പിതാവ് ആഗ്രഹിച്ചത്; എന്നാൽ പ്രസാദവരം അവനെ ദൈവശുശ്രൂഷയ്ക്ക് ആകർഷിച്ചു. ഓഡോയുടെ ആരോഗ്യം അത്ര മെച്ചമായി രുന്നില്ല; അവന്റെ ഹൃദയം സന്തപ്തമായി. അവസാനം അവൻ ടൂഴ്സിലെ മാർട്ടിനെത്തന്നെ ശരണം ഗമിച്ചു.
സുഖക്കേടു ശമിച്ചപ്പോൾ ഓഡോ ബോമിലുള്ള ബെനഡിക്ടൻ ആശ്ര മത്തിൽ ചേർന്നു. ക്ലൂണിയിൽ അന്ന് ഒരാശ്രമം പണിയുന്നുണ്ടായിരുന്നു. ഓഡോ അതിന്റെ ആബട്ടായി നിയമിക്കപ്പെട്ടു. വിവേകപൂർവ്വം തൻ ജോലികൾ അദ്ദേഹം നിർവ്വഹിച്ചു. ഒരു വിശുദ്ധന്റെ മാധുര്യം അദ്ദേഹ ത്തിന്റെ വ്യാപാരത്തിൽ പ്രകടമായിരുന്നു.
നാടുവാഴികൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കാൻ പരിശുദ്ധ പിതാവ് അദ്ദേഹത്തെ പലപ്പോഴും നിയോഗിക്കുകയുണ്ടായിട്ടുണ്ട്. ഈദൃശമായ ഒരു കാര്യത്തിന് അദ്ദേഹം റോമയിലേക്കുപോയപ്പോൾ അദ്ദേഹത്തിനു രോഗം ബാധിച്ചു. അദ്ദേഹത്തിന്റെ അഭ്യർത്ഥനയനുസരിച്ച് അദ്ദേഹത്തെ ടൂഴ്സി ലേക്കുകൊണ്ടുപോയി അവിടെ അദ്ദേഹം വി. മാർട്ടിന്റെ പാദാന്തികത്തിൽ കിടന്നു മരിച്ചു.
വിചിന്തനം: “ലോകത്തിന്റെ ഒച്ചപ്പാടിൽ നിന്ന് അകന്നു നമ്മുടെ ഹൃദ യത്തിൽ ഒരു ഏകാഗ്രമായ മൂല സംരക്ഷിച്ചു കൊണ്ടുപോകാൻ നമുക്കു കഴിയുകയാണെങ്കിൽ, യാതൊരു വ്യാപാരവും നമ്മുടെ ആന്തരിക സമാ ധാനം നമ്മളിൽനിന്ന് അപഹരിച്ചെടുക്കയില്ല. ദൈവത്തെ സേവിക്കുക രാജവാഴ്ച്ചയാണ്” (ഫ്ളോറെൻസിലെ വി. ആൻറണി