വിവാഹം എന്ന കൂദാശയെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിച്ച് കുടുംബജീവിതത്തെ ബലപ്പെടുത്താനും ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്യുന്നു.
സൗഹാർദ്ദപരമായ ഒരവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. കുടുംബങ്ങൾ നേരിടുന്ന ആദ്ധ്യാത്മിക ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു . ഇന്ന് കുടുംബങ്ങൾ വെയിലേറ്റ് നിറം മങ്ങിയ അവസ്ഥയിലാണ്.
കുടുംബം എന്ന വ്യവസ്ഥതിയെക്കുറിച്ചു ശരിയായി മനസ്സിലാക്കാതെ യുവജനങ്ങൾ വിവാഹം കഴിക്കരുതെന്ന് പാപ്പ പറയുന്നു. വിവാഹിതരായി ഒന്നിച്ച് നീങ്ങേണ്ടവരാണ് അവർ. വിവാഹത്തിന് ശരിയായ അവബോധത്തോടെ, ദിശാബോധത്തോടെ ഒരുങ്ങാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതകാലം മുഴുവൻ പാലിക്കപ്പെടേണ്ട ഉടമ്പടി പാലിക്കാൻ അവർക്ക് കഴിയില്ല.
“മിക്ക യുവാക്കളും വിവാഹത്തെ ഒരു സാമൂഹ്യ ആഘോഷമായാണ് വീക്ഷിക്കുന്നത്. മതപരമായോ ആദ്ധ്യാത്മികമായോ അല്ല ഈ ചടങ്ങിനെ അവർ സമീപിക്കക്കുന്നത്. സഭയും സഭാധികാരികളും ഇത്തരം വിഷയങ്ങളിൽ യുവജനങ്ങളെ സഹായിക്കാൻ മുന്നോട്ട് വരണമെന്നു പാപ്പ പറഞ്ഞു.