കുഞ്ഞുങ്ങളേ, നിങ്ങളുടെ പിതാവായ എന്‍െറ വാക്കു കേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുവിന്‍. മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു; അവിടുന്ന് പുത്രന്മാരുടെമേല് അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവന് തന്‍െറ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെഅവന്െറ മക്കള്‍ സന്തോഷിപ്പിക്കും. അവന്‍െറ പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും. പിതാവിനെ ബഹുമാനിക്കുന്നവന്‍ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്തന്െറ അമ്മയെ സന്തോഷിപ്പിക്കുന്നു. ദാസന് എന്നപോലെ അവന് മാതാപിതാക്കന്മാരെ സേവിക്കും. പിതാവിനെ വാക്കിലും പ്രവൃത്തിയിലുംബഹുമാനിച്ച്, അവന്‍െറ അനുഗ്രഹത്തിന് പാത്രമാവുക. പിതാവിന്‍െറ അനുഗ്രഹം മക്കളുടെഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും. മഹത്വം കാംക്ഷിച്ച് പിതാവിനെഅവമാനിക്കരുത്; പിതാവിന്‍െറ അവമാനം ആര്‍ക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവന്‍മഹത്വം ആര്‍ജിക്കുന്നു; അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും. മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്. അവന് അറിവു കുറവാണെങ്കിലുംസഹിഷ്ണുത കാണിക്കുക; നീ എത്ര ബലവാനാണെങ്കിലുംഅവനെ നിന്ദിക്കരുത്. പിതാവിനോടു കാണിക്കുന്ന കാരുണ്യംവിസ്മരിക്കപ്പെടുകയില്
പിതാവിനെ പരിത്യജിക്കുന്നത്ദൈവദൂഷണത്തിനു തുല്യമാണ്; മാതാവിനെ പ്രകോപിപ്പിക്കുന്നവന്കര്ത്താ
നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും; സാഹസബുദ്ധി അപകടത്തില്‍ ചാടും. ദുശ്ശാഠ്യമുള്ള മനസ്സ് കഷ്ടതകള്‍ക്ക് അടിപ്പെടും; പാപി പാപം കുന്നുകൂട്ടും. അഹങ്കാരിയുടെ കഷ്ടതകള്‍ക്കുപ്രതിവിധിയില്ല; എന്തെന്നാല്‍, ദുഷ്ടത അവനില്‍വേരുറച്ചു വളരുന്നു. ബുദ്ധിമാനായ മനുഷ്യന് പഴമൊഴിയുടെപൊരുള്‍ ഗ്രഹിക്കുന്നു;വിജ്ഞാനം ശ്രദ്ധിക്കുന്ന ചെവിയാണ്ബുദ്ധിമാന്‍ അഭിലഷിക്കുന്നത്. ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതു പോലെ ദാനധര്‍മം പാപത്തിനു പരിഹാരമാണ്. നന്മയ്ക്കുപകരം നന്മ ചെയ്യുന്നവന്‍സ്വന്തം ഭാവി ഉറപ്പിക്കുന്നു; വീഴ്ച ഉണ്ടാകുമ്പോള്‍ അവനു സഹായം ലഭിക്കും.
പ്രഭാഷകന്‍ 3 : 1-31