യേശുക്രിസ്തുവിനോട് ഐക്യപ്പെട്ട് വിശുദ്ധജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പീഢിപ്പിക്കപ്പെടും.
2 തിമോത്തേയോസ് 3 : 12
തന്റെ അനുഭവത്തിൽ നിന്ന് തെളിഞ്ഞു കിട്ടിയ സത്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് പൗലോസ് ഈ പ്രസ്താവന നടത്തുക. അതുകൊണ്ട് അദ്ദേഹം സന്ദേഹലേശമന്യേ തിമോത്തിയെ ഉപദേശിക്കുന്നു.നമ്മുടെ ജനങ്ങള്‍ അടിയന്തിരാവശ്യങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്നതിനും പ്രയോജനരഹിതരാകാതിരിക്കുന്നതിനുംവേണ്ടി സത്പ്രവൃത്തികളില്‍ വ്യാപരിക്കാന്‍ പഠിക്ക ട്ടെ.
തീത്തോസ് 3 : 14
ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ രക്ഷനേടാൻ ഒരുവനെ സർവ്വ പ്രാപ്തനാക്കുന്നതാണ് വിശുദ്ധ ലിഖിതം. അതിനാൽ അതിൽ സ്ഥിരതയോടെ നിൽക്കുക അത്യന്താപേക്ഷിതമാണ്. വിശുദ്ധ ലിഖിതത്തിന്റെ ദൈവനിവേശന സ്വഭാവത്തെ കുറിച്ചുള്ള (ദൈവനിവേശിതം) ശ്ലീഹായുടെ സുപ്രസിദ്ധ പ്രബോധനമാണ് തുടർന്ന് കാണുക.വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു.
ഇതുവഴി ദൈവഭക്തനായ മനുഷ്യന് പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.
2 തിമോത്തേയോസ് 3 : 16-17
അതുകൊണ്ട് അജപാലകരുടെ ജീവിത കേന്ദ്രം വിശുദ്ധ ലിഖിതമായിരിക്കണം. അതുതന്നെയായിരിക്കണം പഠിപ്പിക്കുക,, ഭരിക്കുക, നയിക്കുക എന്ന ദൗത്യങ്ങൾക്ക് അടിസ്ഥാനമായിരിക്കുക. തിന്മയിൽ നിന്നകന്നു നന്മ പ്രവർത്തികളിൽ വ്യാപരിക്കാനും പൂർണ്ണത കൈവരിക്കാനും വിശുദ്ധ ലിഖിതങ്ങൾ വ്യക്തമായ ശക്തി നൽകും.
വാസ്തവത്തിൽ ഇന്നത്തെ പരിചിന്തനത്തിന്റെ പശ്ചാത്തലമാണ് ഇതുവരെ അവതരിപ്പിച്ചത്. ക്രൈസ്തവിശ്വാസങ്ങളും വിശുദ്ധലിഖിതങ്ങളും അവ പഠിപ്പിക്കുന്ന മൂല്യങ്ങളും ലോകമെമ്പാടും, വിശിഷ്യാ മണിപ്പൂരിലും തമസ്ക്കരിക്കപ്പെട്ടു.
ഇത്തരണത്തിൽ നാം എന്ത് ചെയ്യണം എന്ന് 1തീമോത്തി2:1-7 വ്യക്തമാക്കുന്നു. എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളുംയാചനകളും മാധ്യസ്ഥപ്രാര്ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
എല്ലാഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്കിടയകത്തക്കവിധം രാജാക്കന്മാര്ക്കും ഉന്നതസ്ഥാനീയക്കും ഇപ്രാകാരംതന്നെ ചെയ്യേണ്ടതാണ്.
ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുമ്പില്‍ സ്വീകാര്യവുമത്രേ.
എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്തു.
അവന് എല്ലാവര്ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവന് യഥാകാലം നല്കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു.
അതിന്റെ പ്രഘോഷകനായും അപ്പസ്തോലനായും വിശ്വസത്തിലും സത്യത്തിലും വിജാതീയരുടെ പ്രബോധകനായും ഞാന്‍ നിയമിക്കപ്പെട്ടു. ഞാന്‍ വ്യാജമല്ല, സത്യമാണു പറയുന്നത്.
1 തിമോത്തേയോസ് 2 : 1-7.
മണിപ്പൂരിലെ സഹനദാസർക്കും പ്രത്യേകിച്ച് അധികാരത്തിൽ ഇരിക്കുന്നവർക്ക് വേണ്ടി നാം ധാരാളം പ്രാർത്ഥിക്കണം, കരഞ്ഞു പ്രാർത്ഥിക്കണം. കാരണം എല്ലാവരും രക്ഷിക്കപ്പെടണം എന്നതാണ് ദൈവഹിതം (വ.3). ഇതിനു വേണ്ടിയാണ് ഈശോ ഒരു മോചന ദ്രവ്യമായി സ്വയം നൽകിയത് (വ.5).