ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന കുട്ടിയാണ് ലോലാക് എന്ന ഓമനപ്പേരുണ്ടായിരുന്ന ജോസഫ്. 9 വയസ്സുള്ളപ്പോൾ ആ കുട്ടിയുടെ ‘അമ്മ മരിച്ചു. ‘അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖമകറ്റാൻ ജോസെഫിന്റെ പിതാവ് സ്വർഗീയ അമ്മയെ അവനു പരിചയപെടുത്തികൊടുത്തു. മാത്രമല്ല, ആ നല്ല പിതാവ് മകനെ മാതാവിന്റെ തീർത്ഥാടനകേന്ദ്രങ്ങളിൽ കൊണ്ടുപോയി അമ്മയോട് പ്രാർത്ഥിക്കാൻ പരിശീലിപ്പിച്ചിരുന്നു. സന്ധ്യാവേളകളിൽ അപ്പനും മകനും ഒരേ ജപമാലയിൽ പിടിച്ചു ഒന്നിച്ചു കൊന്ത ചൊല്ലിയിരുന്നു.
ജോസെഫകട്ടെ തന്റെ ജീവിതവും ദൈവവിളിയും പൂർണമായും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചു ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: “അമ്മെ ഞാൻ പൂർണമായും അമ്മയുടേതാണ്. എന്റെ സമസ്തവും അങ്ങയുടേതാണ്. എന്റെ എല്ലാ അനുഭവങ്ങളിലും അങ്ങയെ ഞാൻ സ്വീകരിക്കുന്നു. അമ്മെ, അങ്ങയുടെ ഹൃദയം എനിക്ക് തന്നാലും.”
തനിക്കു പ്രതിഷ്ഠിതരായവരെ ദൈവികപദ്ധതിയനുസരിച്ചു വളർത്തുന്നതിലും ഉയർത്തുന്നതിലും പരിശുദ്ധ ‘അമ്മ വഹിക്കുന്ന പങ്കു അതുല്യവും അനന്യവുമാണ്. പാറമടയിൽ നിന്ന് പത്രോസിന്റെ സിംഹാസനത്തിലേക്കും അവിടെ നിന്ന് വിശുദ്ധ അൾത്താരയിലേക്കും ഉയിർത്തെപെട്ട വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ അത്ഭുതാവഹമായ മരിയഭക്തിയുടെ ഒരു നുറുങ്ങാന് നാം കണ്ടത്. സ്ക്വാറിൽ അദ്ദേഹം വെടിയേറ്റ് വീഴവേ ജനക്കൂട്ടത്തിൽ നിന്ന് ഒരാൾ എടുത്ത ഫോട്ടോയിൽ പരിശുദ്ധ ‘അമ്മ തന്റെ അരുമ മകനെ പൊതിഞ്ഞുപിടിച്ചിരിക്കുന്നതിന്റെ അത്ഭുതചിത്രം തെളിഞ്ഞുകണ്ടു.
അത്ഭുതകരമായി അതിവേഗം സുഖം പ്രാപിച്ച പരിശുദ്ധ പിതാവ്, തന്റെ ശരീരത്തിലേറ്റ ആ വെടിയുണ്ടകളുമായി ഫാത്തിമയിൽ തന്റെ പ്രിയ മാതാവിന്റെ സവിധത്തിലെത്തി. അദ്ദേഹം അവ അമ്മയുടെ കിരീടത്തിലർപ്പിച്ചു. അനന്തരം അദ്ദേഹം ആവർത്തിച്ചു: “പരിശുദ്ധ അമ്മെ, ഞാൻ പൂർണമായും അമ്മയുടേതാണ്.”