ക്രൈസ്തവ സഹോദരങ്ങൾ എപ്പോഴും ചെറിയവരായിരിക്കണം. വിശ്വാസിയുടെ ഇടയിൽ ബലഹീനരും നിസ്സാരരും ആയിരിക്കുന്നവരുടെ നേർക്കുണ്ടായിരിക്കേണ്ട സ്നേഹത്തിന്റെയും കരുതലിന്റെയും അവശ്യാവശ്യകതയെക്കുറിച്ച് ക്രൈസ്തവരെ ബോധ്യപ്പെടുത്തുകയാണ് സുവിശേഷകന്റെ ലക്ഷ്യം. ശക്തമായ ഭാഷയാണ് ശ്ലീഹ ഉപയോഗിക്കുന്നത്. വിഷയത്തിന്റെ വലിയ പ്രാധാന്യമാണ് ഇതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
“എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നവന് ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും.
മത്തായി 18 : 6.
ഏതു ദുഷ്പ്രേരണയും ചെറിയവരുടെയും നിസ്സാരരുടെയും വിശ്വാസത്തിലുള്ളവരുടെയും വളർച്ചയ്ക്കും വികസനത്തിനും തടസ്സം സൃഷ്ടിക്കും. അതുകൊണ്ട് പ്രലോഭന ഹേതുക്കളാകാതിരിക്കാൻ ക്രൈസ്തവർക്ക് അതിശക്തമായ താക്കീത് നൽകുകയാണ് ഈശോ.
തുടർന്നു വരുന്ന വാക്യങ്ങൾ ഉൾക്കൊള്ളുന്ന ശിക്ഷയെ കുറിച്ചുള്ള ഭീഷണി ശിക്ഷയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള മുന്നറിയിപ്പാണ് പ്രലോഭനങ്ങള്‍ നിമിത്തം ലോകത്തിനു ദുരിതം! പ്രലോഭനങ്ങള്‍ ഉണ്ടാകേണ്ടതാണ്, എന്നാല്‍, പ്രലോഭന ഹേതുവാകുന്നവനു ദുരിതം!
നിന്റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
നിന്റെ കണ്ണ് നിനക്കു ദുഷ്പ്രേരണയ്ക്കു കാരണമാകുന്നെങ്കില്, അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണുകളോടുംകൂടെ നരകാഗ്നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്.
ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.
സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 18 : 7-11.
സമൂഹത്തിൽ നേതൃത്വം
നിരയിലുള്ളവരെയാണ് ഈശോ വിഭാവനം ചെയ്യുന്നതെന്ന് വേണം സാഹചര്യങ്ങളിൽ നിന്ന് മനസ്സിലാക്കാൻ. യഹൂദരുടെ അനുദിന ജീവിതത്തിൽ നിന്നെടുത്ത ഒരു വസ്തുവാണ് തിരികല്ല്. അതു കഴുത്തിൽ കെട്ടിയ ഒരാളെ ആഴങ്ങളിലേക്ക് ഇട്ടാൽ, ശവം, പിന്നെ, പൊങ്ങി വരുകയില്ല. മറ്റുള്ളവർക്ക് ബോധപൂർവ്വം ദുഷ്പ്രരണയും ദുർമാതൃകയും നൽകുന്നവരെ കടുത്ത ഭാഷയിലാണ് കർത്താവ് കുറ്റപ്പെടുത്തുക. മറ്റുള്ളവർക്ക് പാപഹേതുകമാകുന്ന കയ്യോ കാലോ വെട്ടി കളയുക. കണ്ണ് ചൂഴ്ന്നെടുത്ത് എറിഞ്ഞു കളയുക എന്നീ പ്രയോഗങ്ങൾ വിഷയത്തിന്റെ ഗൗരവം എടുത്തു കാണിക്കുന്നു.
ദുഷ്പ്രേരണ നൽകുന്നവന് നഷ്ടമാകുന്നത് നിത്യജീവൻ ആണ്; ലഭിക്കുന്ന ശിക്ഷ നിത്യ നരകാഗ്നിയും. എളിയവരും ബലഹീനരുമായ ഈ ചെറിയവരെ അവഗണിക്കുക നിന്ദിക്കുമോ അരുത്. ഇക്കാര്യങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുമ്പിൽ അവരുടെ ദൂതന്മാർ ഉണർത്തിക്കും. ഓരോ മനുഷ്യനും ഒരു സ്വർഗ്ഗീയ ദൂതൻ കാവലായി (കാവൽ മാലാഖ) ഉണ്ടെന്നുള്ള തെളിവാണ് ഈ വാക്യങ്ങൾ അവതരിപ്പിക്കുന്നത്. കാവൽ മഹായെ കുറിച്ചുള്ള ക്രൈസ്തവ ചിന്തയ്ക്ക് ഈ വാക്യങ്ങളാണ് മുഖ്യാധാരം.