ഈ ക്രിസ്മസ് കാലത്തു നാം ഓരോരുത്തരും ചെയ്യേണ്ട പരമപ്രധാന ദൗത്യം

Fr Joseph Vattakalam
4 Min Read

കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു:

മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.

അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്‌; സംസാരിക്കാന്‍ എനിക്കു പാടവമില്ല.

കര്‍ത്താവ്‌ എന്നോടരുളിച്ചെയ്‌തു: വെറും ബാലനാണെന്നു നീ പറയരുത്‌. ഞാന്‍ അയയ്‌ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം.

നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്‌ഷയ്‌ക്കു നിന്നോടുകൂടെ ഞാനുണ്ട്‌; കര്‍ത്താവാണിതു പറയുന്നത്‌.

അനന്തരം കര്‍ത്താവ്‌ കൈ നീട്ടി എന്റെ അധരത്തില്‍ സ്‌പര്‍ശിച്ചുകൊണ്ട്‌ അരുളിച്ചെയ്‌തു: ഇതാ, എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു.

പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു.

കര്‍ത്താവ്‌ എന്നോടു ചോദിച്ചു: ജറെമിയാ, നീ എന്തു കാണുന്നു? ജാഗ്രതാവൃക്‌ഷത്തിന്റെ ഒരു ശാഖ – ഞാന്‍ മറുപടി പറഞ്ഞു.

അപ്പോള്‍ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: നീ കണ്ടതു ശരി. എന്റെ വചനം നിവര്‍ത്തിക്കാന്‍ ഞാന്‍ ജാഗ്രതയോടെ കാത്തിരിക്കുന്നു.

കര്‍ത്താവ്‌ വീണ്ടും എന്നോടു ചോദിച്ചു: നീ എന്തു കാണുന്നു? ഞാന്‍ പറഞ്ഞു: തിളയ്‌ക്കുന്ന ഒരു പാത്രം വടക്കുനിന്നു ചരിയുന്നതു ഞാന്‍ കാണുന്നു.

അപ്പോള്‍ കര്‍ത്താവ്‌ അരുളിച്ചെയ്‌തു: ഈ ദേശത്തു വസിക്കുന്നവരെ മുഴുവന്‍ ഗ്രസിക്കുന്ന ദുരന്തം വടക്കുനിന്നു തിളച്ചൊഴുകും.

ഉത്തരദിക്കിലെ സകല രാജവംശങ്ങളെയും ഞാന്‍ വിളിച്ചുവരുത്തുമെന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അവര്‍ ഓരോരുത്തരും വന്നു തങ്ങളുടെ സിംഹാസനം ജറുസലെമിന്റെ പ്രവേ ശനകവാടങ്ങളിലും, ചുറ്റുമുള്ള മതിലുകളുടെ മുന്‍പിലും യൂദായുടെ നഗരങ്ങള്‍ക്കു മുന്‍പിലും സ്‌ഥാപിക്കും.

അവര്‍ ചെയ്‌ത എല്ലാ ദുഷ്‌ടതയ്‌ക്കും ഞാന്‍ അവരുടെമേല്‍ വിധി പ്രസ്‌താവിക്കും; അവര്‍ എന്നെ ഉപേക്‌ഷിച്ച്‌ അന്യദേവന്‍മാര്‍ക്കു ധൂപം അര്‍പ്പിച്ചു; സ്വന്തം കരവേലകളെ ആരാധിച്ചു. നീ എഴുന്നേറ്റ്‌ അര മുറുക്കുക.

ഞാന്‍ കല്‍പിക്കുന്നതൊക്കെയും അവരോടു പറയുക. അവരെ നീ ഭയപ്പെടേണ്ടാ; ഭയപ്പെട്ടാല്‍ അവരുടെ മുന്‍പില്‍ നിന്നെ ഞാന്‍ പരിഭ്രാന്തനാക്കും.

ദേശത്തിനു മുഴുവനും യൂദായിലെ രാജാക്കന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും പുരോഹിതന്‍മാര്‍ക്കും ദേശവാസികള്‍ക്കും എതിരേ അപ്രതിരോധ്യമായ നഗരവും ഇരുമ്പുതൂണും പിച്ചളമതിലും ആയി ഇന്നു നിന്നെ ഞാന്‍ ഉറപ്പിക്കും.

അവര്‍ നിന്നോടുയുദ്‌ധംചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്റെ രക്‌ഷയ്‌ക്കു ഞാന്‍ കൂടെയുണ്ട്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

ജറെമിയാ 1 : 4-19

ഈ വചന ഭാഗം ഉൾക്കൊള്ളുന്ന ക്രിസ്തുമസ് സന്ദേശങ്ങൾ അവഗണിക്കപ്പെടുന്നവയല്ല. ദൈവത്തിന് നമ്മോടുള്ള അപ്രതിഹതമായ കരുതലും അതിരുകളില്ലാത്ത കരുണാർദ്ര സ്നേഹംവും മനസ്സിലാക്കാതിരിക്കുകയോ അവഗണിക്കുകയോ അരുത് എന്നതു തന്നെയാണ് ആദ്യം സന്ദേശം.

ജെറമിയായുടെ ജീവിതത്തിലും പ്രവാചക ശുശ്രൂഷയിലും അടിസ്ഥാനമായി നിൽക്കുന്നത് അവനു ലഭിച്ച വിളിയാണ് അതിന്റെ പ്രത്യേകതകളുമാണ്. ഏശയ്യയുടെ വിളയിൽ നിന്ന് വ്യത്യസ്തമായ ഉൾക്കാഴ്ചകൾ ആണ് ജെറമിയായുടെ വിളിയിൽ ഉള്ളത്. മാതാവിന്റെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് തന്നെ അവൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതായി ഇസ്രായേലിന്റെ അതിർത്തികളെ എല്ലാം അതിലംഘിക്കുന്നതാണ്. ഇനിയും എടുത്തുപറയേണ്ടത് പ്രവാചകദൗത്യം ത്തോട് വിശ്വസ്ത പുലർത്തുമ്പോൾ കിട്ടാൻ പോകുന്ന ആന്തരികവും ബാഹ്യവുമായ സഹനവും ആണ്.

മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ക്രിസ്മസ് നൽകുന്ന സന്ദേശങ്ങൾ ആണ്. ജെറമിയയായെ പോലെ ഓരോ ക്രൈസ്തവനും ദൈവത്തിന്റെ വിളി ലഭിച്ചവൻ ആണ്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് തന്നെ ദൈവം അവനെ തെരഞ്ഞെടുത്തിരിക്കുന്നു. മാമോദിസ യിലൂടെ ഈ തെരഞ്ഞെടുപ്പ് പരിപൂർത്തിയിൽ എത്തുകയാണ്. സ്വീകർത്താക്കൾ എല്ലാം ഈശോമിശിഹായുടെ പുരോഹിത, പ്രവാചക, രാജകീയ, അഭിഷേകങ്ങളിൽ പങ്കാളികളാകുന്നു.

ഇവയിൽ എല്ലാവരും നിർബന്ധമായും നിർവഹിക്കേണ്ട ദൗത്യമാണ് പ്രേക്ഷിത പ്രവർത്തനം അഥവാ പ്രവാചകദൗത്യം. ഔദ്യോഗിക പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ചർച്ചകളിലൂടെയും എല്ലാം പ്രാർത്ഥനയിലൂടെയും പരത്യാഗ ങ്ങളിലൂടെയും പരിത്യാഗ പ്രവർത്തനങ്ങളിലൂടെയും ശൂന്യ വൽക്കരണ ത്തിലൂടെയും എല്ലാം ഒരു പ്രേക്ഷിത പ്രവർത്തനം നടത്താം. ഇവയിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു മേഖലയും ഉണ്ട്. അതു നമ്മുടെ ജീവിത സാക്ഷ്യമാണ്. ഇത് എല്ലാവർക്കും ചെയ്യാവുന്നതും എല്ലാവരും ചെയ്യേണ്ടതുമായ സുപ്രധാന ദൗത്യം ആണ്. നമുക്ക് അനായാസം നിത്യരക്ഷ ഉറപ്പാക്കുന്നതും ആയ കാര്യമാണിത്.

നമ്മുടെ വ്യക്തിഗത ജീവിതത്തിലും അവശ്യം ഉപേക്ഷിക്കേണ്ട കാര്യങ്ങളിലും ഉറപ്പായി പ്രാവർത്തികമാക്കേണ്ടതുമായ ചില കാര്യങ്ങളിലേക്ക് ജെറമിയ വിരൽ ചൂണ്ടുന്നുണ്ട്.- പിഴുതെറിയുക, ഇടിച്ചു തകർക്കുക,നശിപ്പിക്കുക, തകിടം മറിക്കുക, എന്നിട്ടു പണിതു ഉയർത്തുക, നട്ടുവളർത്തുക, ഇവയ്ക്കായാണ് ഈശോ ജെറമിയയെ അവരോധിച്ചിരിക്കുന്നത്. ഇവയെല്ലാം പ്രഥമത, നടക്കേണ്ടത് നമ്മിൽ ഓരോരുത്തരിലും ആണ്. ഉള്ളതിൽ നിന്ന് വേണം കൊടുക്കാൻ. സത്യസന്ധമായ ചെയ്യാവുന്നത് ഉള്ളത് ഉള്ളതിൽ നിന്ന് നൽകുക എന്നതാണ്. (Nemo dat quod non habet). ആദ്യത്തെ നാല് കാര്യങ്ങൾ പ്രാവർത്തികമാക്കാൻ പൗലോസിന്റെ പ്രയോഗം വ്യക്തവും കൃത്യവും ആണ്. പഴയ മനുഷ്യനെ ഉരിഞ്ഞു കളയുക. ഇനി പണിതുയർത്തുക, നട്ടുവളർത്തുക.

ഈ ക്രിസ്മസ് കാലത്ത് നാമോരോരുത്തരും പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞു പുതിയ മനുഷ്യനെ ധരിക്കണം എന്നതാണ് പരമ പ്രധാനം. 🥀

Share This Article
error: Content is protected !!