നവികൃത കർമ്മലീത്താസഭയുടെ സ്ഥാപകയായി അറിയപ്പെടുന്ന ത്രേസ്യാ സ്പെയിനിൽ ആവിലാ എന്ന നഗരത്തിൽ 1515 മാർച്ച് 28-ാം തീയതി ജനിച്ചു. പിതാവ് അൽഫോൺസുസാസ്സ് ഒരു കുലീന കുടുംബാംഗമായിരുന്നു. ത്രേസ്യായ്ക്ക് ഏഴു വയസ്സുള്ളപ്പോൾ മുഹമ്മദീയരുടെ കരങ്ങളാൽ രക്തസാക്ഷിത്വം നേടാമെന്നു കരുതി വീട്ടിൽനിന്ന് ആഫ്രിക്കയിലേക്കു പുറപ്പെട്ടു. മാർഗ്ഗമധ്യേ ഇളയച്ഛൻ കണ്ടു കാര്യം ഗ്രഹിച്ച് അവളെ കൂട്ടിക്കൊണ്ടു പോന്നു. “എനിക്കു ദൈവത്തെ കാണണം. അതിനു മുമ്പു മരിക്കേണ്ടതായിട്ടുണ്ടല്ലോ’ എന്നാണ് അവൾ പറഞ്ഞത്. ത്രേസ്യായ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോൾ അമ്മ അഹൂദാ മരിച്ചു. സഹോദരൻ റോഡ്രിഗോയോടുകൂടെ അവൾ പറയുമായിരുന്നു: “എന്നെന്നേക്കും. എന്നെന്നേക്കും”.
ക്രമേണ ത്രേസ്സ്യായുടെ ജീവിതത്തിൽ ഒരു വ്യതിയാനം വന്നു. വളറെയേറെ കാല്പനിക കഥകൾ അവൾ വായിച്ചു കൂട്ടി ഒരു അയൽക്കാരിയുടെ പ്രചോദനത്തിൽ ത്രേസ്സ്യാ തലമുടി ചുരുട്ടാനും സുരഭില കാലം പൂശാനും തുടങ്ങി. ഒരു സ്നേഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ ഇടയിൽക്കൂടെ ഒരു പറത്തവള ഇഴഞ്ഞുപോയി.ഇതു കണ്ടപ്പോൾ ത്രേസ്യാക്കു തോന്നി സർവ്വേശ്വരന് ഈ സ്നേഹം ഇഷ്ടമല്ലെന്ന് വി. ജെറോമിന്റെ കുറേ എഴുത്തുകൾ വായിച്ചു. പ്രാർത്ഥ നയാണു കൃപാവരത്തിനുള്ള വാതിലെന്നു ഗ്രഹിച്ചു. 18-ാമത്തെ വയസ്സിൽ പിതാവ് എതിർത്തുവെങ്കിലും ത്രേസ്യാ കർമ്മലീത്താസഭയിൽ ചേർന്നു. വ്യർത്ഥമായ സംഭാഷണങ്ങൾ നിമിത്തം ആരംഭത്തിൽ ആധ്യാത്മജീവിതം ശുഷ്കമായിരുന്നു. 31-ആം മത്തെ വയസ്സിൽ അവൻ തന്നെത്തന്നെ പൂർണ്ണമായി ദൈവത്തിനു സമർപ്പിച്ചു.
തന്റെ ജ്ഞാനപിതാവായ വി. പീറ്റർ അൽകാന്ത്രയോടും വി. ഫ്രാൻസിസു ബോർജിയായോടും ആലോചിച്ചു ദൈവനിവേശനപ്രകാരം 1561-ൽ 46-ാമത്തെ വയസ്സിൽ കർമ്മലീത്താ സഭയുടെ നവീകരണത്തിനായി അവൾ പ്രവർത്തിക്കാൻ തുടങ്ങി. കുരിശിന്റെ വി. യോഹന്നാനോടുകൂടെ പുരുഷ വിഭാഗവും അവൾ നവീകരിച്ചു. അങ്ങനെ നിഷ്പാദുക കർമ്മലീത്താസഭ ആരംഭിച്ചു. തന്റെ ജീവിതകാലത്തുതന്നെ കർമ്മലീത്താ നിഷ്പാദുക കന്യാ സ്ത്രീകൾക്കായി 17 മാവും പുരുഷന്മാർക്കായി 15 ആശ്രമവും സ്ഥാപിച്ചു.
18 കൊല്ലത്തെ ആധ്യാത്മിക ശുഷ്കതയ്ക്കുശേഷം സമുന്നത പ്രാർ നാ രീതിയിലേക്ക് അവൾ ക്ഷണിക്കപ്പെട്ടു. ദൈവനിവേശനങ്ങളും മൗതി കാനുഭവങ്ങളും സാധാരണമായി. “ഒന്നുകിൽ സഹിക്കുക അല്ലെങ്കിൽ മരി ക്കുക” എന്നായിരുന്നു അവളുടെ മുദ്രാവാക്യം. സുകൃതസരണി, ആഭ്യന്തര ഹർമ്മ്യം എന്ന വിശുദ്ധയുടെ ഗ്രന്ഥങ്ങൾ സ്വയംകൃത ചരിത്രം, ഉയർന്ന പ്രാർത്ഥനയെപ്പറ്റിയുള്ള പ്രതിപാദനങ്ങളാണ്. 1559-ൽ സ്രാപ്പേ മാലാഖ ഒക്ടോബർ അവളുടെ ഹൃദയം ഭേദിച്ചുവെന്നു പറയുന്നു. 1582 ഒക്ടോബർ 4-ാം തീയതി ഈശോയുടെ ത്രേസ്യായെ ഈശോതന്നെ സ്വർഗ്ഗത്തിലേക്കു സ്വീകരിച്ചു. 1970 സെപ്തംബർ 27-ാം തീയതി സീയെ ന്നായിലെ കത്രീനയോടൊപ്പം വേദപാരംഗത’ എന്നു നാമകരണം ചെയ്യപ്പെട്ടു.