ആരാണ് “പരിശുദ്ധാത്‌മാവ്”?

Fr Joseph Vattakalam
1 Min Read

പരിശുദ്ധാത്‌മാവ് പരിശുദ്ധ ത്രിത്വത്തിലെ മൂന്നാമത്തെയാളാണ്. പിതാവിനും പുത്രനുമുള്ള അതേ ദൈവികമഹത്ത്വമുള്ള ആളുമാണ്.

നാം ദൈവമെന്ന യാഥാർത്ഥ്യം നമ്മിൽ കണ്ടെത്തുമ്പോൾ നാം പരിശുദ്ധാത്‌മാവിൻ്റെ പ്രവർത്തനമാണ് കൈകാര്യം ചെയ്യു ന്നത്. ദൈവം “തൻ്റെ പുത്രൻ്റെ ആത്‌മാവിനെ നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു” (ഗലാ 4:6). അവിടന്ന് നമ്മെ പൂർണമായി നിറയ്ക്കുന്നതിനുവേണ്ടിയാണത്. അഗാധമായ സന്തോഷവും ആന്തരികസമാധാനവും സ്വാതന്ത്ര്യവും ക്രൈസ്‌തവൻ പരിശുദ്ധാ ത്മാവിൽ കണ്ടെത്തുന്നു.”നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയി ക്കുന്ന അടിമത്തത്തിൻ്റെ ആത്‌മാവിനെയല്ല, മറിച്ച്, പുത്രസ്വീകരണത്തിന്റെ ആത്മമാവിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണ് നാം ‘ആബാ-പിതാവേ’ എന്നു വിളിക്കു ന്നത്” (റോമ 8:15). മാമ്മോദീസായിലും സ്ഥൈര്യലേപനത്തിലും നാം സ്വീകരിക്കുന്ന പരിശുദ്ധാത്മ‌ാവിൽ ദൈവത്തെ “പിതാവേ” എന്നു വിളിക്കാൻ നാം അനുവദിക്കപ്പെട്ടിരിക്കുന്നു.

മുലകുടിക്കുന്ന ശിശു വിനെ അമ്മയ്ക്കു മറക്കാനാ കുമോ? പുത്രനോട് പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല.(ഏശ :49:15).

ഈ പിതാവി നെക്കുറിച്ചുള്ള ഓർമ്മ നമ്മുടെ അത്യഗാധമായ സ്വത്വത്തിലേക്കു വെളിച്ചം വീശുന്നു: നാം എവിടെ നിന്നുവന്നു, നാം ആരാണ്, എത്രവലുതാണ് നമ്മുടെ മഹത്ത്വം! തീർച്ചയായും നാം നമ്മുടെ മാതാപിതാ ക്കന്മാരിൽനിന്നു വരുന്നു. നാം അവരുടെ മക്കളാണ്. എന്നാൽ നാം ദൈവത്തിൽ നിന്നുകൂടി വരുന്നു. തൻ്റെ ഛായയിൽ നമ്മെ സൃഷ്ട‌ി ക്കുകയും തൻ്റെ മക്കളായി രിക്കാൻ നമ്മെ വിളിക്കു കയും ചെയ്‌ത ദൈവത്തിൽ നിന്ന്. തന്മൂലം ഓരോ മനുഷ്യന്റെയും ഉത്പത്തി യിൽ യാദൃച്ഛികമായ (ആകസ്‌മികമായ) ഒന്നുമില്ല. പിന്നെയോ ദൈവത്തിന്റെ സ്നേഹപൂർണമായ പദ്ധതിയാണത്. ദൈവ ത്തിൻ്റെ യഥാർത്ഥ പുത്രനും പൂർണമനുഷ്യനുമായ യേശുക്രിസ്‌തു ഇതു നമുക്കു വെളിപ്പെടുത്തി ത്തന്നിരിക്കുന്നു. താൻ എവിടെ നിന്നു വന്നുവെന്നും നമ്മൾ എല്ലാവരും എവിടെ നിന്നുവന്നുവെന്നും അവിട ത്തേക്ക് അറിയാം: അവിട ത്തെയും നമ്മുടെയും പിതാവിൻ്റെ സ്നേഹ

ത്തിൽനിന്ന്

(ബെന്ഡിക്ട് 16ആംമൻ മാർപാപ്പ )

Share This Article
error: Content is protected !!