പുണ്യങ്ങളിൽ ഉള്ള സ്വാഭാവിക വളർച്ച, അവ ആർജിക്കാനുള്ള അവസരങ്ങൾ നൽകിയാണ് ദൈവം സുഗമമാക്കുക. എന്നാൽ അവിടുന്ന് നേരിട്ട് കൃപാകളായി അർത്ഥിയിൽ ചൊരിയുന്ന അവസരങ്ങളുമുണ്ടാകും. ഒരു വ്യക്തി എത്ര അനുഗ്രഹിച്ചിട്ടും പരിശ്രമിച്ചിട്ടും പ്രാർത്ഥിച്ചിട്ടും ലഭിക്കാതെ കുഴങ്ങുന്നു കാണുമ്പോൾ കർത്താവു, കരുണ തോന്നി, കൃപയായി പുണ്യങ്ങൾ വർഷിച്ചേക്കാം. എന്നാൽ ഇത്തരം കൃപകൾ പ്രാപിക്കുന്നതിന് മുന്നൊരുക്കമായി അയാൾ എളിമയിൽ വളരാനും സമ്പൂർണ സമർപ്പണം നടത്താനും സർവശക്തൻ പരിശീലിപ്പിക്കും.
ശാരീരിക മാനസിക വൈകാരിക സഹനങ്ങളിലൂടെയെല്ലാം കടത്തിവിട്ടു വിനയത്തിൽ സ്ഥിരപ്പെടുത്തി അതിനു പ്രതിഫലമെന്നോണം പുണ്യത്തിലുള്ള അഭിവൃദ്ധി അഖിലേശൻ നൽകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പ്രസ്തുത വ്യക്തി പരാതി കൂടാതെ സഹിക്കുകയും ഈശോയിലേക്കു നോക്കി കൃപാകൾക്കായി പ്രാർത്ഥിക്കുകയും വേണം. ഇത്തരം ആത്മാർത്ഥമായ പരിശ്രമങ്ങൾ ഇല്ലെങ്കിൽ ദൈവം നൽകാനാഗ്രഹിക്കുന്ന കൃപകൾ സ്വീകരിക്കാൻ കഴിയാതെ പോകാനിടവരും.