ആത്മനാഥനെ ആശ്വസിപ്പിക്കുന്നവർ

Fr Joseph Vattakalam
2 Min Read

ഇന്ന് വി. കുർബാന സ്വീകരിച്ചുകഴിഞ്ഞപ്പോൾ മനുഷ്യഹൃദയങ്ങളിലേക്കു കടന്നുവരാൻ ഈശോ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് എനിക്ക് മനസ്സിലാക്കിത്തന്നു. മനുഷ്യാത്മാക്കളുമായി ഐക്യപ്പെടുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. ആത്മാക്കളുടെ ഒന്നാകുന്നതാണ് എന്റെ ഏറ്റവും വലിയ ആനന്ദം. എന്റെ മകളെ, ഞാൻ മനുഷ്യഹൃദയങ്ങളിലേക്കു കടന്നുവരുമ്പോൾ ആ ആത്മാവിന് നൽകുവാനായി കൈനിറയെ കൃപാവരങ്ങളുമായിട്ടാണ് ഞാൻ വരുന്നത്. എന്നാൽ ആത്മാക്കൾ അല്പം പോലും ശ്രദ്ധിക്കാതെ, എന്നെ തനിച്ചാക്കിയിട്ട് മറ്റു കാര്യങ്ങൾക്കായി തിരക്ക് കൂട്ടുകയാണ്. ഓ, ഞാൻ എത്രമാത്രം വേദനിക്കുന്നു! അവർ സ്നേഹത്തെ തിരിച്ചറിയുന്നില്ല ; ജീവനില്ലാത്ത വസ്തുപോലെ അവർ എന്നോട് വർത്തിക്കുന്നു. ഞാൻ ഈശോയോടു പറഞ്ഞു: “ഓ എന്റെ ഹൃദയത്തിന്റെ നിക്ഷേപമേ, എന്റെ ഏക സ്നേഹവിഷയമേ; എന്റെ ആത്മാവിന്റെ പരമാനന്ദമേ, സ്വർഗ്ഗീയ മഹത്വത്തിൽ അങ്ങയുടെ തിരുസിംഹാസനത്തിൽ അങ്ങയെ ആരാധിക്കുന്നതുപോലെ എന്റെ ഹൃദയത്തിലും അങ്ങയെ ആരാധിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം ആത്മാക്കൾ അങ്ങയോടു പ്രദർശിപ്പിക്കുന്ന മന്ദതയ്ക്കു അൽപ്പമെങ്കിലും  പരിഹാരം അനുഷ്ഠിക്കുവാൻ എന്റെ സ്നേഹം ആഗ്രഹിക്കുന്നു. മറ്റാർക്കും പ്രവേശനമില്ലാത്ത എന്റെ ഹൃദയത്തെ അങ്ങയുടെ വാസഗേഹമാക്കണമേ. മനോജ്ഞമായ ഉദ്യാനത്തിലെന്നപോലെ അങ്ങുമാത്രം അവിടെ വിശ്രമിക്കണമേ. (ഡയറി:1385 )

ആരാധനാവേളയിൽ ഈശോ തന്നോട് പറഞ്ഞു, എന്റെ മകളെ, നിനക്ക് എന്നോടുള്ള തീക്ഷണമായ സ്നേഹവും അനുകമ്പയും ഒലിവ് തോട്ടത്തിൽ എനിക്ക് ഒരാശ്വാസമായിരുന്നു. (ഡയറി: 1664 ). എന്റെ മകളെ, എന്നോടുള്ള നിന്റെ അനുകമ്പ എന്നെ ആശ്വസിപ്പിക്കുന്നു. എന്റെ പീഡാസഹനത്തെ ധ്യാനിച്ച് നിന്റെ ആത്മാവ് ഒരു പ്രത്യേകമായ സൗന്ദര്യം കൈവന്നിരിയ്ക്കുന്നു. (ഡയറി: 1657 ). സായാഹ്‌ന പ്രാർത്ഥനയുടെ സമയത്ത് ഈ വാക്കുകൾ ഞാൻ ശ്രവിച്ചു: എന്റെ മകളെ, നിന്റെ ഹൃദയത്തിൽ വിശ്രമിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഇന്ന് പല ആത്മാക്കളും  അവരുടെ ഹ്ര്യദയത്തിൽ നിന്ന് എന്നെ പുറന്തള്ളിക്കളഞ്ഞിരിക്കുന്നു. മരണതുല്യമായ വേദന ഞാൻ അനുഭവിക്കുന്നു. എന്റെ സ്നേഹം ആയിരം മടങ്ങ് വർധിപ്പിച്ച് കർത്താവിനു സമർപ്പിച്ചുകൊണ്ട് അവിടുത്തെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ അന്തരാത്മാവിൽ പാപത്തോടു വലിയൊരു അറപ്പ് എനിക്കനുഭവപ്പെട്ടു. (ഡയറി:866 )

Share This Article
error: Content is protected !!