മാക്സിമിനൂസു ചക്രവർത്തിയുടെ കാലത്ത് അലെക്സാൻഡ്രിയായിൽ ജീവിച്ചിരുന്ന മഹാ പണ്ഡിതയായ ഒരു കന്യകയാണ് കാഥറൈൻ. രാജ കുടുംബത്തിലാണ് അവളുടെ ജനനം. ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം നിയോഗിച്ച വിജാതീയ തത്വശാസ്ത്രജ്ഞരോടു തർക്കിച്ചു രാജകു മാരി അവരെ പരാജയപ്പെടുത്തി ക്രിസ്തുമതത്തിലേക്ക് ആനയിച്ചു. അക്കാ രണത്താൽ ചക്രവർത്തി അവരെ തീയിൽ ദഹിപ്പിച്ചു.
മാക്സിമിന്റെ മൃഗീയമായ കാമത്തെ ശമിപ്പിക്കാൻ അദ്ദേഹം അവളെ ക്ഷണിച്ചു. ചത്താലും തന്റെ ചാരിത്ര്യത്തെ നഷ്ട്ടപ്പെടുത്തുകയില്ലെന്നായി രുന്നു കാഥറൈൻ നിശ്ചയം. പലപ്രാവശ്യം നിർബന്ധിച്ചിട്ടും ചക്രവർ ത്തിയുടെ കാമവെറിക്കു വഴിപ്പെടാത്തതിനാൽ കാഥറൈൻെറ വസ്തുക്കൾ കണ്ടുകെട്ടി അവളെ നാടുകടത്തി. കുറേ കഴിഞ്ഞ് അവളെ തിരിച്ചു വിളിച്ചു വീണ്ടും പാപത്തിന് നിർബന്ധിച്ചിട്ട് അവൾ അതിനു സമ്മതിക്കാഞ്ഞതി നാൽ ഒരു യന്ത്രത്തിൽ കിടത്തി അവയവങ്ങൾ വലിച്ചുകീറിച്ചു. അനന്തരം അവളുടെ ശിരസ്സ് ഛേദിച്ചുകളഞ്ഞു.
ഈ രകതസാക്ഷിണിയുടെ അസാധാരണ പാണ്ഡിത്യവും ദൈവ ഭക്തിയും പരിഗണിച്ചു സ്ക്കൂളുകൾ അവളെ മാധ്യസ്ഥയായി തിരഞ്ഞെ ടുത്തു: തത്വശാസ്ത്രജ്ഞന്മാർക്ക് അവൾ മാതൃകയായി രക്തസാക്ഷികൾ പ്രദർശിപ്പിക്കുന്ന മനോധൈര്യം അവരുടെ പൂർവ്വകാലജീവിതത്തിൽനിന്നു വേർതിരിച്ചു പരിഗണിക്കാവുന്നതല്ല; അവരുടെ ജീവിതത്തിന്റെ സ്വാഭാവിക ഫലമാണ്. രക്തസാക്ഷികളെപ്പോലെ അവസാനംവരെ സഹനത്തിൽ നില നിൽക്കണമെങ്കിൽ അവരെപ്പോലെ ദൈവവരപ്രസാദത്തോടു വിശ്വസ്തത പ്രദർശിപ്പിക്കുക.
വിചിന്തനം: “കർത്താവേ, എന്റെ ഹൃദയം അങ്ങ് എടുത്തു കൊള്ളുക; കാരണം എനിക്ക് അതെടുത്തു തരാൻ കഴിയുന്നില്ല; എന്റെ ഹൃദയത്തെ പരിപാലിക്കുക; കാരണം എനിക്ക് അതിനെ പരിപാലിക്കാൻ കഴിയുന്നില്ല. അങ്ങയുടെ കുരിശിനു ഞാൻ കീഴ്പ്പെട്ടിരിക്കാൻ എന്തെങ്കിലും കുരിശ് എനിക്ക് അയച്ചു തരിക. എന്റെ കൊള്ളരുതായ്മ കണക്കിലെടുക്കാതെ അങ്ങ് എന്നെ രക്ഷിക്കുക” (വി. അഗുസ്റ്റിൻ).