പരിശുദ്ധ ‘അമ്മ ഏറ്റം വിലമതിക്കുന്നതും അഭിലഷിക്കുന്നതുമായ പുണ്യം ശുദ്ധതയാണ്. അമലമനോഹാരിയായ നമ്മുടെ സ്വർഗീയ ‘അമ്മ തന്റെ മക്കളെല്ലാവരും ശുദ്ധതയിൽ വളരണമെന്ന് തീവൃമായി ആഗ്രഹിക്കുന്നു. അശുദ്ധ പാപത്തിൽ നിന്ന് മക്കളെ കാത്തുരക്ഷിക്കാൻ പരിശുദ്ധ അമ്മയ്ക്ക് ദൈവം പ്രത്യേക കൃപാവരം നൽകിയിട്ടുണ്ട്. അമ്മയിൽ അഭയം തേടുന്നവരെ അശുദ്ധിയിൽ നിപതിക്കാതെ ‘അമ്മ കാത്തുരക്ഷിക്കും. ഈ മേഖലയിൽ ‘അമ്മ ആത്മാക്കൾക്ക് ഉറപ്പുള്ള കോട്ടയാണ്.
വി. അലോഷിയ്സ് ഗോണ്‍സാഗ തന്റെ ദൈവവിളിയെക്കുറിച്ചു തീരുമാനമെടുത്ത അവസരത്തിൽ, പരിശുദ്ധ കന്യാമറിയത്തിന്റെ സവിധെ ചെന്ന് (അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ) ഇങ്ങനെ പ്രാർത്ഥിച്ചു, “അമ്മെ, ഞാനിതാ എന്റെ ശുദ്ധത അങ്ങേയ്ക്കു സമർപ്പിക്കുന്നു. അങ്ങ് എന്നെ കാത്തുസൂക്ഷിച്ചാലും.” തദവസരത്തിൽ, പരിശുദ്ധ ‘അമ്മ അലോഷ്യസിനോട് ഇങ്ങനെ അരുൾ ചെയ്തു, “മകനെ, നീ ധൈര്യമായിരിക്കുക, ഏറ്റം ചെറിയ പ്രലോഭനത്തിൽപോലും ഞാൻ നിന്നെ പാപത്തിൽ വീഴാതെ സംരക്ഷിക്കും. എന്റെ നീല അങ്കിക്കുളിൽ
നീ എന്നും സുരക്ഷിതമായിരിക്കും. പക്ഷെ, നീ പ്രലോഭനങ്ങൾ നേരിടേണ്ടിവരും.”
മരണം വരെ വിശുദ്ധിയിൽ നിലനിൽക്കാൻ തന്റെ പൊന്നു മകന് ‘അമ്മ കൃപ നൽകി. ശുദ്ധതയ്ക്കെതിരായ ഏറ്റം നിസ്സാരമായ ഒരു പാപം പോലും ചെയാനിടയാകാതെ ‘അമ്മ അലോഷ്യസിനെ സംരക്ഷിച്ചു.