നോഹയുടെ കാലം( ഉൽപ്പത്തി 6,7,8)വലിയ അവിശ്വസ്തതയുടെയും സമാനതകളില്ലാത്ത തിന്മയുടെയും കാലമായിരുന്നു. ” ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നു എന്നും അവന്റെ ഹൃദയത്തിലെ ചിന്തയും ഭാവനയും ദുഷിച്ചത് മാത്രമാണെന്നും കർത്താവ് കണ്ടു “(ഉൽപ.6:5). ദൈവം സ്നേഹവും കരുണയുമാണെങ്കിലും അവിടുന്ന് അസൂയലുവുമാണ്. ഏറ്റവും അടുത്തവർ തമ്മിലുള്ള നിർണായക വേർപാട്. മനുഷ്യ പുത്രന്റെ അപ്രതീക്ഷിതമായ ആഗമനവും തുടർന്നുള്ള വേർതിരിക്കലുമാണ്, ഏറ്റവും അടുത്തവർ തമ്മിലുള്ള നിർണായക വേർപാട്. മനുഷ്യ പുത്രന്റെ അപ്രതീക്ഷിതമായ ആഗമനവും തുടർന്നുള്ള വേർതിരിക്കലും ഓരോരുത്തരും സദാ ജാഗ്രത പുലർത്തേണ്ടതിന്റെ അവശ്യാവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. അതേ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും നിത്യവിധിയാളൻ കടന്നുവരുന്നത് (മത്താ.24:44)
രാത്രിയുടെ അന്ധകാരത്തിൽ തീർത്തും അപ്രതീക്ഷിതമായി വീട്ടിൽ കടന്നു കയറുന്ന കള്ളനെപ്പോലെയായിരിക്കും മനുഷ്യപുത്രന്റെ വരവ്. ഇവിടെ താരതമ്യം മനുഷ്യപുത്രനും മോഷ്ടാവും തമ്മിലല്ല, മോഷ്ടാവിന്റെ അപ്രതീക്ഷിതമായ കടന്നുവരവുമായാണ്. പൗലോസ് ഇക്കാര്യം വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക.” സഹോദരരെ സമയങ്ങളെ കുറിച്ച് ഞാൻ നിങ്ങൾക്ക് എഴുതേണ്ടതില്ല. രാത്രിയിൽ കള്ളൻ എന്നപോലെ കർത്താവിന്റെ ദിനവും വരുമെന്ന് നിങ്ങൾക്ക് നന്നായി അറിയാം.”
സമാധാനവും ഭദ്രതയും എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കത്തന്നെ, ഗർഭിണിക്ക് പ്രസവവേദന ഉണ്ടാകുന്നതുപോലെ പെട്ടെന്ന് നാശം അവരുടെ മേൽ ( പാപത്തിന് അടിമകളായി കഴിയുന്നവർ, ദൈവത്തിൽ നിന്ന് അകന്നു ജീവിക്കുന്നവർ,ദൈവത്തിൽ വിശ്വസിക്കാത്തവർ,അവിടത്തെ ധിക്കരിക്കുന്നവർ) , നിപതിക്കും ; അതിൽനിന്ന് അവർ രക്ഷപ്പെടുകയില്ല.
സഹോദരരേ, നിങ്ങളുടെയിടയില്‍ അധ്വാനിക്കുകയും കര്‍ത്താവില്‍ നിങ്ങളെ നയിക്കുകയും അനുശാസിക്കുകയും ചെയ്യുന്നവരെ
അവരുടെ അധ്വാനം പരിഗണിച്ച് അത്യധികം സ്നേഹത്തോടെ ബഹുമാനിക്കണമെന്നു ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
നിങ്ങള്‍ സമാധാനത്തില്‍ കഴിയുവിന്‍. സഹോദരരേ, നിങ്ങളെ ഞങ്ങള്‍ ഉദ്ബോധിപ്പിക്കുന്നു: അലസരെ ശാസിക്കുവിന്‍; ഭീരുക്കളെ ധൈര്യപ്പെടുത്തുവിന്‍; ദുര്‍ബലരെ സഹായിക്കുവിന്‍; എല്ലാ മനുഷ്യരോടും ക്ഷമാപൂര്‍വം പെരുമാറുവിന്‍.
ആരും ആരോടും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാനും തമ്മില്‍ത്തമ്മിലും എല്ലാവരോടും സദാ നന്മ ചെയ്യാനും ശ്രദ്ധിക്കുവിന്‍.
എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍.
ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍.
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.
ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്.
പ്രവചനങ്ങളെ നിന്ദിക്കരുത്.
എല്ലാം പരിശോധിച്ചുനോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍.
എല്ലാത്തരം തിന്മയിലുംനിന്ന് അകന്നുനില്ക്കുകയും ചെയ്യുവിന്‍.
1 തെസലോനിക്കാ 5 : 12-22.