അനുസരണത്തിലൂടെ അനുഗ്രഹങ്ങൾ പ്രാപിക്കാനുള്ള ആറ് വ്യവസ്ഥകൾ നാം കഴിഞ്ഞധ്യാനത്തിൽ കണ്ടു.
7) കളപ്പുരയിലും പ്രയത്നങ്ങളിലും കർത്താവ് അനുഗ്രഹം വർഷിക്കും.
വാഗ്ദത്ത ഭൂമിയിൽ (കാനാൻ) അനുഗ്രഹങ്ങൾ വർഷിക്കപ്പെടും.
9) അവിടുത്തെ കൽപ്പനകൾ പാലിച്ച്, അവിടുത്തെ മാർഗ്ഗത്തിൽ ചരിച്ചാൽ, കർത്താവ് നിന്നോട് ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്നെ തന്റെ വിശുദ്ധ ജനമായി ഉയർത്തും.
10) കർത്താവിന്റെ നാമം നീ വഹിക്കുന്നത് കാണുമ്പോൾ ലോകമെമ്പാടുമുള്ള സകല ജനതകളും നിന്നെ ഭയപ്പെടും.
അനുസരിക്കുന്നവർക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ ഇനിയുമുണ്ട്.
11) നിനക്ക് നൽകുമെന്ന് നിന്റെ പിതാക്കന്മാരോട് ചെയ്ത ദേശത്ത് (കാനാൻ)കർത്താവ് നിനക്ക് ധാരാളം മക്കളെയും കന്നുകാലികളെയും നൽകും.
12) സമൃദ്ധമായ വിളവ് നൽകി അവിടുന്ന് നിന്നെ സമ്പന്നനാക്കും
13) കർത്താവ് തന്റെ വിശിഷ്ട ഭണ്ഡാഗാരമായ ആകാശം തുറന്നു തക്ക സമയത്ത് നിന്റെ ദേശത്ത് മഴ പെയ്ച്ചു നിന്റെ എല്ലാ പ്രയത്നങ്ങളെയും അനുഗ്രഹിക്കും.
14) അനേകം ജനതകൾക്ക് നീ കടം കൊടുക്കും.
15) നിനക്ക് കടം വാങ്ങേണ്ടി വരികയില്ല.
16) കർത്താവ് നിന്നെ ജനതകളുടെ നേതാവ് ആക്കും.
17) നീ ആരുടെയും ആജ്ഞാനുവർത്തി ആയിരിക്കില്ല.
18) ഇന്നു ഞാൻ നിനക്ക് നൽകുന്ന ദൈവമായ കർത്താവിന്റെ കൽപ്പനകൾ ശ്രവിച്ച് അവ ശ്രദ്ധാപൂർവ്വം പാലിക്കുമെങ്കിൽ നിനക്ക് അഭിവൃത്തി ഉണ്ടാവും.
19) നിനക്ക് ഒരിക്കലും അധോഗതി ഉണ്ടാവുകയില്ല.
20) ഞാൻ കൽപ്പിക്കുന്ന ഈ കാര്യങ്ങളിൽ നിന്ന് ഇടംവലം വ്യതിചലിക്കരുത്.