നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്ന് ഞാൻ നിനക്ക് നൽകുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ, അവിടുന്ന് നിന്നെ ഭൂമിയിലെ എല്ലാ ജനതകളെയുംകാൾ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം അവിടുന്ന് നിന്റെമേൽ ചൊരിയും. നഗരത്തിലും വയലിലും നീ അനുഗ്രഹീതനായിരിക്കും. നിന്റെ സന്തതികളും വിളവുകളും മൃഗങ്ങളും കന്നുകാലിക്കൂട്ടവും ആട്ടിന്‍പറ്റവും അനുഗ്രഹിക്കപെടും. നിന്റെ അപ്പകുട്ടയും മാവു കുഴയ്ക്കുന്ന കലവും അനുഗ്രഹിക്കപെടും. സകല പ്രവർത്തികളിലും നീ അനുഗ്രഹീതനായിരിക്കും.
നിനക്കെതിരെ വരുന്ന ശത്രുക്കളെ നിന്റെ മുൻപിൽ വച്ച് കർത്താവു തോൽപ്പിക്കും. നിനക്കെതിരായി അവർ ഒരു വഴിയിലൂടെ വരും, ഏഴു വഴിയിലൂടെ പലായനം ചെയ്യും. നിന്റെ കളപ്പുരകളിലും നിന്റെ പ്രയത്നങ്ങളിലും കർത്താവു അനുഗ്രഹം വാർഷിക്കും. നിന്റെ ദൈവമായ കർത്താവു നിനക്ക് തരുന്ന ദേശത്തു അവിടുന്ന് നിന്നെ അനുഗ്രഹിക്കും. അവിടുത്തെ കല്പനകൾ പാലിച്ചു അവിടുത്തെ മാർഗത്തിൽ ചാലിച്ചാൽ…. നിന്നെ തന്റെ വിശുദ്ധ ജനമായി ഉയർത്തും (നിയ. 28:1-9).
കർത്താവിനു നമ്മെകുറിച്ചു വിചാരമുണ്ട്. അവിടുന്ന് നമ്മെ അനുഗ്രഹിക്കും. ചെറിയവരെയും വലിയവരെയും അവിടുന്ന് അനുഗ്രഹിക്കും (സങ്കി. 115:12,13).