ഓരോ ക്രൈസ്തവനും നല്ല ദൈവം നിരവധി ദാനങ്ങൾ നൽകിയിട്ടുണ്ട്. ഈ ദാനങ്ങൾ ഏറ്റവും അനുഗ്രഹപ്രദമായി വിനിയോഗിക്കാൻ അവൻ കടപ്പെട്ടിരിക്കുന്നു. കിട്ടിയ താലന്ത് കുഴിച്ചിട്ടവനെ പോലെ ആരും ദൈവത്തിന് സ്നേഹദാനങ്ങൾ നന്മയ്ക്കായി ഉപയോഗിക്കാതെ വിഡ്ഢികളാകരുത്.. കിട്ടിയ താലന്തുകൾ സത്യത്തിലും നീതിയിലും വർദ്ധിപ്പിച്ച് സസന്തോഷം സഹോദരങ്ങൾക്ക് സമ്മാനിക്കണം. അങ്ങനെയാണ് ഒരുവൻ ദൈവത്തിന്റെ നല്ല കാര്യസ്ഥൻ ആവുന്നത്.
ക്രിസ്ത്യാനി എന്ന നിലയിൽ ഏൽപ്പിക്കപ്പെടുന്ന സഹനങ്ങളിൽ ആരും ലജ്ജിക്കരുത്. മറിച്ച് അവയിൽ ആഹ്ലാദിക്കണം. സഹനം അനുവദിച്ച ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുകയും അവിടുത്തേക്ക് നന്ദി പറയുകയും വേണം. പ്രാർത്ഥനയ്ക്ക് അർഹമായ സ്ഥാനം, അതിൽ ജാഗരൂകരായിരിക്കുവിൻ. സർവ്വോപരി ക്രൈസ്തവർക്ക് ഗാഢമായ പരസ്പര സ്നേഹമുണ്ടായിരിക്കണം. സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു. ഓർക്കുക നാമെല്ലാവരും ഈശോയെ കർത്താവായി ഹൃദയത്തിൽ പൂജിക്കണം.
അജപാലകർ ദൈവം തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന അവിടുത്തെ അജഗണങ്ങളെ യാതൊരു കുറവും കൂടാതെ പരിപാലിക്കണം. ഇടയൻ ഇല്ലാത്ത ആടുകളെ പോലെ അലയാൻ ഒരിക്കലും അവർക്ക് ഇടയാകരുത്.
ഇത് നിർബന്ധം മൂലമോ, ലാഭേച്ഛ മൂലമോ ആയിരിക്കരുത്. മറിച്ച് ദൈവത്തെ പ്രതി പൂർണ്ണ സന്മനസ്സോടെ തീക്ഷ്ണതയോടെ ആയിരിക്കണം. അജഗണത്തിന്റെ മേൽ ആധിപത്യം പുലർത്തിക്കൊണ്ടാവരുത്. മറിച്ച് സന്മ മാതൃക നൽകി കൊണ്ടായിരിക്കണം. ഇപ്രകാരം അർപ്പണമനോഭാവത്തോടെ ചെയ്യുന്നവർക്ക് ഇടയന്മാരുടെ ഇടയൻ പ്രത്യക്ഷപ്പെടുമ്പോൾ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം അവർക്ക് ലഭിക്കും.
“നിങ്ങളെ ഏല്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്.
അതു നിര്‍ബന്ധം മൂലമായിരിക്കരുത്. ദൈവത്തെപ്രതി സന്മനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെ മേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സന്മാതൃക നല്കിക്കൊണ്ടായിരിക്കണം.
ഇടയന്മാരുടെ തലവന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മഹത്വത്തിന്റെ ഒളിമങ്ങാത്ത കിരീടം നിങ്ങള്‍ക്കു ലഭിക്കും.
അപ്രകാരംതന്നെ യുവാക്കന്മാരേ, നിങ്ങള്‍ ശ്രേഷ്ഠന്മാര്ക്കു വിധേയരായിരിക്കുവിന്‍. പരസ്പരവിനയത്തിന്റെ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്കുകയും ചെയ്യുന്നു.
ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍.
നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു.
വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍. ലോകമെങ്ങുമുള്ള നിങ്ങളുടെ സഹോദരരില്‍നിന്ന് ഇതേ സഹനം തന്നെ ആവശ്യപ്പെട്ടിരിക്കുന്നെന്ന് അറിയുകയും ചെയ്യുവിന്‍;
തന്റെ നിത്യ മഹത്വത്തിലേക്കു ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും.
ആധിപത്യം എന്നും എന്നേക്കും അവന്റേ തായിരിക്കട്ടെ! ആമേന്‍.
നിങ്ങള്‍ അവലംബിക്കുന്ന ദൈവകൃപ സത്യമായിട്ടുള്ളതാണെന്ന് ഉപദേശിക്കാനും സാക്ഷ്യപ്പെടുത്താനുമായി വിശ്വസ്തസഹോദരനായി ഞാന്‍ കണക്കാക്കുന്ന സില്‍വാനോസുവഴി ചുരുക്കത്തില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതിയിരിക്കുന്നു.
നിങ്ങളെപ്പോലെ തെരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
സ്നേഹ ചുംബനംകൊണ്ടു നിങ്ങള്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍. ക്രിസ്തുവിലായിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം.
1 പത്രോസ് 5 : 2-14″.
ഓരോരുത്തരും അണിയേണ്ടത് പരസ്പര വിനയത്തിന്റെ അങ്കിയാണ്. വിനയം ഉള്ളവർക്ക് ദൈവത്തിന്റെ കൃപ ലഭിക്കും 1 പത്രോസ് 5 6 7 നാം നിരന്തരം അനുസ്മരിക്കേണ്ടതും വിനയത്തിലെ വിനയത്തിൽ അധിഷ്ഠിതവും അവിടുത്തെ പരിപാലന നമ്മെ അനുസ്മരിപ്പിക്കുന്നതുമാണ്. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് സാത്താനെ സധൈര്യം എതിർക്കണം.