ഈശോയെ “അനന്ത കരുണയുടെ പിതാവാ”യാണ് ഫൗസ്റ്റീന വിശ്വസിക്കുക.908ൽ മറ്റു ചില ഗൗരവതരമായ ചിന്തകളോട് ഒപ്പം ഈ അനുഭവ മാർന്ന അറിവും അവൾ അവതരിപ്പിക്കുന്നു. നിരാലംബരായ പാപികൾ ഉള്ള തന്റെ അഗാധമായ അനുകമ്പ യെക്കുറിച്ച് പരാമർശിച്ചു കൊണ്ടാണ് 908 ആരംഭിക്കുക.ആത്മാക്കൾ നശിച്ചു പോകുന്നത് അവിടുത്തേക്ക് താങ്ങാനാവാത്തതാണെന്ന വലിയ ബോധ്യവും വിശുദ്ധ രേഖപ്പെടുത്തുന്നുണ്ട്.
ഓ, ഈശോയെ, നിരാലംബരായ പാപികളോട് എനിക്ക് വളരെയധികം അനുകമ്പ തോന്നുന്നു. ആഴമായ അനുതാപവും പരിപൂർണമായ മാനസാന്തരവും അവർക്ക് നൽകണമേ. അങ്ങയുടെ അതിദാരുണമായ പീഡകളെ അനുസ്മരിക്കണമേ. അങ്ങ് വളരെയധികം വിലമതിക്കുന്ന ഈ ആത്മാക്കളിൽ ഒന്ന് പോലും നശിച്ചു പോകുന്നത് അങ്ങയുടെ കരുണാർദ്ര ഹൃദയത്തിന് താങ്ങാൻ കഴിയുന്നതല്ല എന്ന് ഞാൻ അറിയുന്നു. ഈശോയെ, പാപിയുടെ ആത്മാക്കളെ എനിക്ക് നല്കണമേ (267) അങ്ങയുടെ കരുണ അവരിൽ ആ വസിക്കട്ടെ. എന്നിൽ നിന്ന് എല്ലാം അങ്ങ് എടുത്തു കൊള്ളുക. പകരം എനിക്ക് ആത്മാക്കളെ തരണമേ. പാപികൾക്ക് ആയി ബലി അർപ്പിക്കപ്പെട്ട ഒരു തിരുവോസ്തിയായി മാറുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ശരീരം ഈ ആത്മാർപ്പണത്തെ മറച്ചു സൂക്ഷിക്കട്ടെ. അങ്ങയുടെ തിരുഹൃദയ വും ഒരു ഓസ്തിയിൽ മറയ്ക്കപ്പെട്ടിരിക്കുന്നുവല്ലോ. എങ്കിലും അങ്ങ് അനവരതം ജീവിക്കുന്ന ഒരു ബലിവസ്തു ആണല്ലോ.
ഓ ഈശോയെ, എന്നെ അങ്ങി ലേക്കു രൂപാന്തരപ്പെടുത്തണമേ, അങ്ങനെ ഞാൻ അങ്ങേയ്ക്ക് പ്രീതികരമായ, ജീവനുള്ള ബലി വസ്തുവായി തീരട്ടെ. ഓരോ നിമിഷവും നിരാലംബരായ പാപികൾക്ക് വേണ്ടി പാപപരിഹാരം അനുഷ്ഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്റെ അരൂപിയുടെ ഈ ബലിയർപ്പണം, എന്റെ ശരീരമാകുന്ന മറകളാൽ ഒളിക്കപ്പെട്ടതാണ്: മാനവ നേത്രങ്ങൾക്ക് അത് തീർത്തും അഗോചരം ആണ്. അതിനാൽ അത് പരിശുദ്ധവും, അങ്ങേയ്ക്ക് പ്രീതികരവും ആയിരിക്കും. ഓ, എന്റെ സൃഷ്ടാവേ, അനന്ത കരുണയുടെ പിതാവേ, ഞാനങ്ങനെ ശരണപ്പെടുന്നു. അങ്ങു നന്മ സ്വരൂപൻ ആണല്ലോ! ആത്മാക്കൾ അങ്ങയെ ഭയപ്പെടാതെ അങ്ങിൽ ആശ്രയിക്കട്ടെ. എന്തെന്നാൽ ദൈവം നല്ലവനാണ്, അവിടുത്തെ കാരുണ്യം നിത്യം നിലനിൽക്കുന്നതാണ്.
വിശുദ്ധ കുർബാനയിൽ നിന്ന് ഈ ജീവ സ്രോതസ്സിൽ നിന്ന് ശക്തിയായി മാധുര്യമായും ഓരോ ആത്മാവിലേക്കും പൊട്ടിപ്പുറപ്പെടുന്ന അരുവികളെകുറിച്ച് യാതൊരു ഗ്രാഹവും ഇല്ലാത്ത തങ്ങളുടെ തന്നെ കുറ്റങ്ങൾ സ്വീകരിക്കാൻ കഴിയാതെ വാടിക്കരിഞ്ഞു നിൽക്കുന്ന ആത്മാക്കൾ ഫൗസ്റ്റീനയുടെ ഹൃദയത്തിലേക്ക് കഠിനവേദന ആ ദിവ്യത്മാവിലേക്ക് ചൂഴ്ന്നിറങ്ങിയിരുന്നു.
ഈ വേദനയിൽ മുങ്ങി പൊങ്ങുമ്പോഴും വിശുദ്ധ പ്രാർത്ഥിക്കുന്നു ഈശോയെ അങ്ങയുടെ കരുണയുടെ ശക്തിയാൽ ഈ ആത്മക്കളെ പുൽകണമേ എന്ന്.
ഓ, എത്രയോ ഭയഭക്തി രഹസ്യങ്ങളാണ് വിശുദ്ധ കുർബാനയിൽ സംഭവിക്കുന്നത്! ഒരു വലിയ രഹസ്യം വിശുദ്ധ കുർബാനയിൽ പൂർത്തിയാവുന്നു. എത്രയോ ഉന്നതമായ ഭക്തിയോടുകൂടി വിശുദ്ധ കുർബാനയിൽ സംബന്ധിക്കുകയും ഈശോയുടെ തിരു മരണത്തിൽ പങ്കുകൊള്ളുകയും വേണം! ഓരോ വിശുദ്ധ കുർബാനയിലും ദൈവം നമുക്ക് വേണ്ടി എന്ത് ചെയ്യുന്നുവെന്നും, എ പ്രകാരമുള്ള ധനമാണ് നമുക്കുവേണ്ടി ഒരുക്കുന്നതെന്നും ഒരു ദിവസം നമ്മൾ ഗ്രഹിക്കും. അവിടുത്തെ ദൈവിക സ്നേഹത്തിനു മാത്രമേ ഇതുപോലൊരു സമ്മാനം നമുക്ക് നൽകുവാൻ സാധിക്കുകയുള്ളൂ. ഓ ഈശോയെ, ജീവ സ്രോതസ്സിൽ നിന്നും ശക്തിയായും മാധുര്യം ആയും ഓരോ ആത്മാവിലേക്കും അരുവികൾ പൊട്ടിപ്പുറപ്പെടുന്നു. അതേസമയം, തങ്ങളുടെ തന്നെ കുറ്റങ്ങളാൽ അതു സ്വീകരിക്കാതെ ആത്മാക്കൾ വാടിക്കരിഞ്ഞു നിൽക്കുന്നത് ഞാൻ കാണുമ്പോൾ കഠിനമായ വേദന എന്റെ ആത്മാവിലേക്ക് ചൂഴ്ന്നിറങ്ങുന്നു. ഓ, ഈശോയെ, അങ്ങയുടെ കരുണയുടെ ശക്തിയാൽ ഞാൻ ഈ ആത്മാക്കളെ പുൽകേണമേ.
ദൈവ നീതിയുടെ നുകത്തിൻ കീഴിൽ ഫൗസ്റ്റീന ഞെരിഞ്ഞമർന്ന ദിവസങ്ങളുണ്ട് ഇതേക്കുറിച്ച് 1927-ൽ അവൾ പരാമർശിക്കുന്നത് ആം ഖണ്ഡികയിലുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തെ വിശുദ്ധ കുർബാന സ്വീകരണം പാപപരിഹാരത്തിനായി ഞാൻ സമർപ്പിച്ചു. ഞാൻ കർത്താവിനോട് പറഞ്ഞു, ” ഈശോയെ ഞാനിന്ന് എല്ലാ പാപികളുടെ മാനസാന്തരത്തിനായി സമർപ്പിക്കുന്നു. അവിടുത്തെ നീതിയുടെ ശിക്ഷകൾ എന്റെ മേൽ ചൊരിഞ്ഞ്, അങ്ങേ കരുണ കടലിൽ നിർഭാഗ്യ രായ പാപികളെ നോക്കി എടുക്കണമേ “. കർത്താവ് എന്റെ പ്രാർത്ഥന ശ്രവിച്ചു. അനേകം പാപികൾ ദൈവത്തിങ്കലേക്ക് തിരിച്ചുവന്നു. ദൈവനീതി യുടെ നുകത്തിന്റെ കീഴിൽ ഞാൻ ഞെരിഞ്ഞാമർന്നു. അത്യുന്നതനായ ദൈവത്തിന്റെ ക്രോധ ത്തിന് ഞാൻ വിഷയമായ തായി എനിക്കനുഭവപ്പെട്ടു. സായാഹ്നം ആയപ്പോൾ സഹനം അതിന്റെ പാരമ്യത്തിലെത്തി. ആന്തരിക പീഡ യാൽ, ഞാനറിയാതെ തന്നെ, പരിദേവനങ്ങൾ ഹൃദയത്തിൽനിന്ന് പുറത്തുവന്നു. ഞാൻ എന്റെ മുറിയുടെ വാതിൽ അടച്ചു തിരുമണിക്കൂർ ആരംഭിച്ചു. ആന്തരികമായ ഏകാന്തതയും ദൈവനീതി യുടെ അനുഭവം – അതായിരുന്നു എന്റെ പ്രാർത്ഥന. ആ സമയം എന്റെ ആത്മാവിൽ നിന്നുയർന്ന പ്രലപനവും വേദനയും ദൈവവുമായുള്ള മാധുരി പൂർണ്ണമായ ഒരു സംഭാഷണം ആയി മാറി.
928 ഇതിനോട് അനുബന്ധ പ്പെട്ടു നിൽക്കുന്നു. അപ്പോൾ ഈശോ അരികിലെത്തി എന്നെ മാറോടണച്ചു കൊണ്ട് അരുളി ചെയ്തു. എന്റെ മകളെ കരയാതിരിക്കൂ. നീ കരയുന്നത് എനിക്ക് സഹിക്കുവാൻ സാധിക്കുന്നില്ല. നീ അപേക്ഷിക്കുന്ന എല്ലാം ഞാൻ സാധിച്ചു തരും. കരച്ചിൽ നിർത്തൂ. വലിയ ആനന്ദത്താൽ ഞാൻ നിറഞ്ഞു. പതിവുപോലെ എന്റെ അരൂപി, അതിന്റെ ഏകാഭിലാഷമായ ഈശോയിൽ ആമഗ്നമായി. അവിടുത്തെ കരുണാർദ്രതയാൽ പ്രചോദിത യായി, ഞാൻ ദീർഘസമയം ഈശോ യുമായി സംഭാഷണത്തിലേർപ്പെട്ടു.