പരിശുദ്ധ ജപമാലാ സഹോദരസംഘം
സമ്പൂർണ്ണ ജപമാല നിത്യവും ചൊല്ലാമെന്നു സമ്മതിക്കുന്ന അംഗങ്ങളുടെ ഒരു സമൂഹമാണ് കണിശമായി പറഞ്ഞാൽ, ജപമാല സഹോദരസംഘം.
എന്നിരുന്നാലും, ജപമാല ചൊല്ലുന്നവരുടെ തീക്ഷ്ണതയെ പരിഗണിച്ചുകൊണ്ട് നാം അതിനെ മൂന്നു വിഭാഗങ്ങളായി തിരിക്കുന്നു:
1 . ആഴ്ചയിലൊരിക്കൽ സമ്പൂർണ്ണ ജപമാല ചൊല്ലുന്നവരുടെ സാധാരണ അംഗത്വം..
2 . വർഷത്തിലൊരിക്കൽ സമ്പൂർണ്ണ ജപമാല ചൊല്ലുന്നവരുടെ ആയുഷ്കാല അംഗത്വം.
3 . അനുദിനം സമ്പൂർണ്ണ ജപമാല ചൊല്ലുന്നവരുടെ അനുദിന അംഗത്വം.
ഈ ജപമാല അംഗത്വങ്ങളൊന്നുംതന്നെ പാപപീഡയുമായി ബന്ധിതമല്ല. അതായത്, ഈ കടമ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് ഒരു കുഞ്ഞു പാപംപോലും അല്ല. കാരണം, ഇത്തരമൊരു വാഗ്ദാനം പൂർണ്ണമായും സ്വേച്ഛാനുസരണമാണ്; ഒരു പുണ്യപ്രവൃത്തി.
എന്നിരുന്നാലും, സ്വാന്തനം ജീവിതാന്തസ്സിന്റെ കടമകൾ അവഗണിക്കാതെ ഓരോരുത്തരുടെയും അംഗത്വമനുസരിച്ച് ജപമാല ചൊല്ലിക്കൊണ്ട് തങ്ങളുടെ കഷ്ടപ്പാട് പൂർത്തീകരിക്കരിക്കുവാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അത്തരം ആളുകൾ ഈ സഹോദരസംഘത്തിന്റൽ ചേരരുതെന്ന് പറയേണ്ട ആവശ്യമില്ലല്ലോ.
അതുകൊണ്ട്, ജപമാല ചൊല്ലുന്നതും ഒരുവന്റെ ജീവിതാന്തസ്സിലെ ഒരു കടമ നിർവഹിക്കുന്നതും തമ്മിൽ പരസ്പരം അതിരിടുന്ന സാഹചര്യം വരുമ്പോഴൊക്കെ, ജപമാല പരിശുദ്ധമായിരിക്കുന്നതുപോലെ നിർവഹിക്കാനുള്ള കടമയ്ക്കു ഒരാൾ മുൻഗണന കൊടുക്കണം. അതുപോലെതന്നെ, രോഗികൾ സമ്പൂർണ്ണ ജപമാലയോ അല്ലെങ്കിൽ, ജപമാലയുടെ ഒരു ഭാഗംപോലുമോ ചൊല്ലുവാൻ ബാധ്യസ്ഥരല്ല ഈ പ്രയത്നം അവരെ ക്ഷീണിപ്പിക്കുകയും ആരോഗ്യസ്ഥിതി കൂടുതൽ മോശമാക്കുകയും ചെയ്യുമെങ്കിൽ.
നിങ്ങൾ അനുസരിക്കേണ്ടതായ ചില കടമകൾ നിമിത്തം അല്ലെങ്കിൽ, യഥാർത്ഥത്തിൽ നിങ്ങൾ തീർത്തും മറന്നുപോയതുകൊണ്ട് അതുമല്ലെങ്കിൽ ഏതെങ്കിലും അടിയന്തിര ആവശ്യം മൂലം നിങ്ങൾക്ക് ജപമാല ചൊല്ലാനായില്ലെങ്കിൽ, അതുവഴി നിങ്ങൾ ഒരു ചെറിയ പാപം പോലും ചെയ്യുന്നില്ല. ജപമാല സഹോദരസംഘത്തിന്റെ പ്രയോജനങ്ങൾ നിങ്ങൾക്ക് ഒട്ടും കുറവുവരാതെത്തന്നെ ലഭിക്കും. ലോകം മുഴുവനിലും ജപമാല ചൊല്ലിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ സഹോദരീസഹോദരന്മാരുടെ പുണ്യങ്ങളിലും കൃപകളിലുമുള്ള പങ്കാളിത്തം നിങ്ങൾക്ക് നഷ്ടമാവുകയില്ല.
എന്റെ പ്രിയ കത്തോലിക്കരെ, തികഞ്ഞ അശ്രദ്ധമൂലം അല്ലെങ്കിൽ അലസത നിമിത്തം ജപമാല കൊല്ലുന്നതിൽ നിങ്ങൾ പരാജയപ്പെടുന്നുവെങ്കിൽപ്പോലും നിങ്ങൾക്ക് ജപമാലയോടു വെറുപ്പ് ഉണ്ടാകാത്തിടത്തോളംകാലം നിങ്ങൾ പാപം ചെയ്യുന്നില്ല; പക്ഷെ, ജപമാലസഹോദരസംഘത്തിന്റെ പ്രാർത്ഥനകളിലും സത്പ്രവൃത്തികളിലും പുണ്യങ്ങളിലുമുള്ള നിങ്ങളുടെ പങ്കാളിത്തവകാശം നിങ്ങൾ നഷ്ടപ്പെടുത്തുന്നു.
അതിനേക്കാളുപരി, ചെറിയ പുണ്യപ്രവൃത്തികളിൽ നിങ്ങൾ വിശ്വസ്തല്ലാതിരുന്നതുകൊണ്ട് പാപപീഡയാൽ നിങ്ങളെ ബന്ധിതനാക്കുന്ന വലിയ ഉത്തരവാദിത്വങ്ങൾ അവഗണിക്കുന്ന ശീലത്തിലേക്കു മിക്കവാറും നിങ്ങൾ അറിയാതെതന്നെ വീണുപോകും. കാരണം, “ചെറിയ കാര്യങ്ങൾ അവഗണിക്കുന്നവൻ അൽപ്പാൽപ്പമായി നശിക്കും” (പ്രഭാ.19 :1 )
വി. ലൂയിസ് ഡി മോണ്ട്ഫോർട്ട്