വിശുദ്ധർക്കെല്ലാം ഒരു ദൈവ വിജ്ഞാനമുണ്ടായിരുന്നു – പരിശുദ്ധ ‘അമ്മ, സ്വന്തം അമ്മയാണെന്നുള്ള അവബോധം! അവരുടെ ഹൃദയങ്ങളിൽ ഈ ജ്ഞാനം ആഴമായി പതിഞ്ഞിരുന്നു. വി. കൊച്ചുത്രേസ്യ അമ്മയുടെ തിരുസ്വരൂപത്തിനു മുൻപിൽ ചെന്ന് ഇങ്ങനെ പറയുമായിരുന്നു: “അമ്മേ, അങ്ങയെക്കാൾ ഭാഗ്യവതി ഞാനാണ്. കാരണമിതാണ്. ഇത്രയേറെ മഹത്വപൂർണയും സുകൃത സമ്പന്നയുമായ ‘അമ്മ എനിക്കുണ്ട്. അങ്ങേയ്ക്കാകട്ടെ അങ്ങനെ ഒരു അമ്മയില്ല.”
സ്വർഗീയ നാഥയെ സ്വന്തം അമ്മയായി അനുഭവിക്കുന്ന ധന്യാത്മാവിന്റെ ആനന്ദമാണ് ഇവിടെ പ്രകടമാവുക. ദൈവമാതാവ് നമ്മുടെ അമ്മയായിരുന്നു എന്നത് ദൈവമക്കളായ നമ്മുടെ ഭാഗ്യത്തിനും അനുഗ്രഹങ്ങൾക്കുമുള്ള മുഖ്യ കാരണമാണ്. മാലാഖാമാർക്കും മുഖ്യദൂതനുപോലും ലഭിക്കാത്ത ഭാഗ്യമാണ് മനുഷ്യ മക്കളായ നമുക്ക് കൈവന്നിരിക്കുക. അവരൊക്കെയും ഭയഭക്തിയോടെ രാജ്ഞിയായി ആദരിക്കുന്ന പരിശുദ്ധ കന്യകാമറിയം നമുക്ക് സ്നേഹനിധിയായ അമ്മയായിരുന്നു എന്ന ഭാഗ്യം.