വി. വെൺജെസെലസ് (907 – 938) രക്തസാക്ഷി

ബൊഹീമിയയിലെ നാടുവാഴിയായ യൂററ്റിസലാസിന്റെ മകനാണ് വെൺജെസെലസ്. പിതാവ് ഒരു ഉത്തമ ക്രിസ്ത്യാനിയായിരുന്നു. ‘അമ്മ ഡ്രാഹോമീറ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവൾക്കു രണ്ടു മക്കളുണ്ടായി; വെൺജെസെലസ്, ബോലെസ്ലാസ്. മൂത്തയാളെ വളർത്തുന്ന ചുമതല പ്രേഗിൽ താമസിച്ചിരുന്ന അമ്മൂമ്മ ലുഡ്മില്ല ഏറ്റെടുത്തു; ആ വൃദ്ധ കുട്ടിയെ ദൈവഭക്തിയിൽ വളർത്തികൊണ്ടുവന്നു. ശാസ്ത്രീയ വിജ്ഞാനവും പൗത്രന് നൽകി.
വേണ്ണ്ജസലാസിന്റെ ചെറുപ്പത്തിൽ പിതാവ് മരിച്ചു. ‘അമ്മ ഡ്രാഹോമീറ റീജന്റായി ഭരണമേറ്റെടുത്തു. ക്രിസ്തവ ദേവാലയങ്ങൾ അടച്ചിടണമെന്നും ക്രൈ സ്തവ പുരോഹിതരോ അല്മെനികളോ കുട്ടികളെ പഠിപിച്ചുകൂടെന്നും റീജന്റ് കല്പന ഇട്ടു. ബൊഹീമിയയുടെ നാശം കണ്ടിട്ട് പരിതപ്തയായ ലുഡ്മില്ല വെഞസലാവോസിനെ ഭരണമേറ്റെടുക്കാൻ പ്രേരിപ്പിച്ചു. യുവരാജാവ് അത് സമ്മതിച്ചു; ജനത സഹായം വാഗ്ദാനം ചെയ്തു. എന്നാൽ കലഹം ഉണ്ടാകാതിരിക്കാൻ രാജ്യം രണ്ടായി ഭാഗിച്ചു. വലിയൊരു ഭാഗം ബെൽസ്ലാസിനു മാറ്റിവച്ചു. ആ ഭാഗം ഇന്നും ബ്ലേസ്ലാവ്യ എന്നാണ് അറിയപ്പെടുന്നത്.
ഡ്രാഹോമീറ കുപിതയായി ബ്ലേസലാസിനെ ക്രിസ്തുമത വിരോധിയും വിഗ്രഹാരാധന പ്രിയനുമായി വളർത്തി. വെഞ്ഞസാലസ് നീതിക്കും സമാധാനത്തിനും വേണ്ടി അധ്വാനിച്ചു. ഭരണകാര്യങ്ങൾ പകല്സമയത് വേണ്ടപോലെ നിർവഹിച്ച ശേഷം രാത്രിയുടെ വലിയൊരു ഭാഗം വി. കുർബാനയുടെ മുൻപാകെ ചിലവഴിച്ചുകൊണ്ടിരുന്നു.ഗോതമ്പും മുന്തിരിയും തന്നെത്താൻ കൃഷിചെയ്തു ഫലങ്ങൾ ശേഖരിച്ചു. വി. കുര്ബാനയ്ക്കുള്ള അപ്പവും വീഞ്ഞും തന്നെത്താൻ തയാറാക്കികൊണ്ടിരുന്നു. രാജ്യഭരണത്തെക്കാൾ അദ്ദേഹത്തിനിഷ്ടം സന്യാസമായിരുന്നു; ജനങ്ങളുടെ വിശ്വാസത്തിനു ഹാനി വരാതിരിക്കാൻവേണ്ടി രാജ്യഭരണം നടത്തിയിരുന്നുവെന്നുമാത്രം. ക്രിസ്തുമതത്തിനു അനുകൂലമായ പ്രവർത്തനങ്ങൾ ലുഡ്മില്ലയിൽനിന്നു ഉളവാകുന്നതെന്നു മനസിലാക്കി ഡ്രാഹോമീറ ആ വൃദ്ധയെ വധിപ്പിച്ചു. ഘാതകൻ രാജ്ഞിയുടെ കപ്പേളയിൽവച്ചു ശിരോവസ്ത്രം കഴുത്തിൽ ചുറ്റി രാജ്ഞിയെ ശ്വാസം മുട്ടിച്ചു കൊല്ലുകയാണ് ചെയ്തത്.
തന്റെ അമ്മയാണ് അമ്മമ്മയെ കൊല്ലിച്ചതെന്ന വസ്തുത വെഞ്ഞസാലസിന്റെ മനസിനെ വല്ലാതെ അലട്ടി. അദ്ദേഹം ഒരു ദേവാലയം നിർമിച്ചു വി. വിത്തുസിന്റെ കരം അതിൽ സ്ഥാപിച്ചു. വെഞ്ഞസാലസിന്റെ നീതിനിഷ്ടമായ പ്രവർത്തികൾ ഇഷ്ട്ടപ്പെടാത്ത പ്രഭുക്കന്മാർ ബ്ലേസലാസിന്റെ പക്ഷത്തുചേർന്നു. ബ്ലേസലാസിന്റെ പ്രഥമ ശിശുവിന്റെ ജനനം ആഘോഷിക്കാൻ വെഞ്ഞസാലസ് രാജാവ് അനുജന്റെ വീട്ടിൽ ചെന്നു. രാജാവ് പതിവുപോലെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഡ്രഹോമീരയുടെ പ്രേരണയനുസരിച്ചു അനുജൻ ജ്യേഷ്ടനെ കുത്തിക്കൊന്നു. 938 സെപ്തംബര് ഇരുപത്തിയെട്ടാം തീയതിയാണ് ഈ സോദരവധം. ക്രിസ്തീയ വിശ്വാസത്തെ തകർക്കാൻ വേണ്ടി അമ്മയും മകനും കൂടി നടത്തിയ ഉപജാപമായതുകൊണ്ടു വെഞ്ഞസാലസിന്റെ വധം രക്തസാക്ഷിത്വമായി.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.