പിന്നിലേക്കില്ലപ്പവും

0

‘യേശുവിനെ മാത്രം നൽകബാക്കിയെല്ലാം മാറ്റുക’ ഈ വാക്കുകളിൽ ക്ളാര എന്ന പ്രഭു പെൺകുട്ടിയുടെ ഉറച്ച തീരുമാനവും മനസ്സും നമുക്ക് മനസിലാക്കാം. വീട്ടുകാർക്ക് അവൾ സന്യാസം വരിക്കുന്നതിൽ ഒട്ടും താല്പര്യമില്ലായിരുന്നു. 1212 ലെ ഓശാന ഞാറാഴ്ച രാത്രി കുടുംബാംഗങ്ങളെല്ലാവരും ഉറങ്ങിയെന്നുറപ്പാക്കിയിട്ടു മരിച്ചവരെ പുറത്തെടുക്കാൻ മാത്രം തുറക്കുന്ന പിൻവാതിലിലൂടെ അവൾ വീട് വിട്ടിറങ്ങി. അവൾക്കു ഒരേ ഒരു ആഗ്രഹം മാത്രം. ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം എന്നീ വൃതങ്ങൾ   (സുവിശേഷോപദേശങ്ങൾ) അവയുടെ പരിപൂര്ണതയിൽ അഭ്യസിച്ചു ഈശോയ്ക്കുവേണ്ടി മാത്രം ജീവിക്കുക. ഏറ്റം ഉറച്ചതായിരുന്നു അവളുടെ തീരുമാനം.

ദാരിദ്ര്യത്തെ ആഞ്ഞുപുല്കാന് കഴുത്തിലണിഞ്ഞിരുന്ന നെക്ലേസും കർണ്ണാഭരണങ്ങളും രത്ന മോതിരവും കൈവളകളും പാദസരങ്ങളും അവൾ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. തന്റെ പട്ടുടുപ്പു അവൾ ഊരിമാറ്റി. മുടി മുറിച്ചുകളഞ്ഞു. കറുത്ത തുണികൊണ്ടു അവൾ സ്വന്തം തലമുടി കെട്ടി. അരയിൽ ഒരു കയർ ധരിച്ചു. വളരെ പരുക്കൻ വസ്ത്രമാണ് അവൾ അണിഞ്ഞത്.

ഇതെല്ലം മനസിലാക്കിയ ജ്യേഷ്ട സഹോദരൻ മേനാൾദോ കുതിരപ്പുറത്തു മഠത്തിന്റെ ഗേറ്റിങ്കൽ കോപാക്രാന്തനായി എത്തി. അവൻ അലറി, ബഹളം വച്ച്, ഭീഷണി മുഴക്കി. എന്നാൽ മഠത്തിലെ കപ്പേളയുടെ അൾത്താരയിൽ മുറുകെ പിടിച്ചുകൊണ്ടു ക്ളാര വ്യക്തമായി പറഞ്ഞു: “ഞാൻ ക്രിസ്തുവിന്റെ വിശ്വസ്ത മണവാട്ടിയാണ്. ഇനി ആരും എന്റെ കാര്യത്തിൽ ഇടപെടുകയേ വേണ്ട.” അങ്ങനെ ക്ലാര ഈശോയുടെ സ്വന്തമായി; ഈശോ ക്ലാരയുടെയും.