ക്രിസ്തുവിൽ നവജീവിതം റോമാ 12:1-2, 9-21

0

ആകയാല് സഹോദരരേ, ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവബലിയായി സമര്പ്പിക്കുവിന്. ഇതായിരിക്കണം നിങ്ങളുടെ യഥാര്ഥമായ ആരാധന. നിങ്ങള് ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്ണവുമായത് എന്തെന്നും വിവേചിച്ചറിയാന് അപ്പോള് നിങ്ങള്ക്കു സാധിക്കും. നിങ്ങളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. തിന്മയെ ദ്വേഷിക്കുവിൻ നന്മയെ മുറുകെപ്പിടിക്കുവിന്. നിങ്ങള് അന്യോന്യം സഹോദരതുല്യം സ്നേഹിക്കുവിന്; പരസ്പരം ബഹുമാനിക്കുന്നതില് ഓരോരുത്തരും മുന്നിട്ടുനില്ക്കുവിന്.

തീക്ഷ്ണതയില് മാന്ദ്യം കൂടാതെ ആത്മാവില് ജ്വലിക്കുന്നവരായി കര്ത്താവിനെ ശുശ്രൂഷിക്കുവിൻ പ്രത്യാശയില് സന്തോഷിക്കുവിൻ; ക്ലേശങ്ങളില് സഹനശീലരായിരിക്കുവിൻ; പ്രാര്ഥനയില് സ്ഥിരതയുള്ളവരായിരിക്കുവിൻ. വിശുദ്ധരെ അവരുടെ ആവശ്യങ്ങളില് സഹായിക്കുവിൻ; അതിഥി സത്കാരത്തില് തത്പരരാകുവിൻ. നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്. സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിൻ; കരയുന്നവരോടുകൂടെ കരയുവിൻ. : നിങ്ങള് അന്യോന്യം യോജിപ്പോടെ വര്ത്തിക്കുവിൻ; ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങിവരുവിൻ. ബുദ്ധിമാന്മാരാണെന്നു നിങ്ങള് നടിക്കരുത്.

തിന്മയ്ക്കു പകരം തിന്മ ചെയ്യരുത്; ഏവരുടെയും ദൃഷ്ടിയില് ശ്രേഷ്ഠമായതു പ്രവര്ത്തിക്കാന് ശ്രദ്ധിക്കുവിൻ.: സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില് വര്ത്തിക്കുവിൻ. പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്തന്നെ ചെയ്യാതെ, അതു ദൈവത്തിന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റതാണ്; ഞാന് പകരം വീട്ടും എന്നു കര്ത്താവ് അരുളിച്ചെയ്യുന്നു. : മാത്രമല്ല, നിന്റെ ശത്രുവിനു വിശക്കുന്നെങ്കില് ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില് കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ ശിരസ്സില് തീക്കനലുകള് കൂനകൂട്ടും.  തിന്മ നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്മയെ നന്മകൊണ്ടു കീഴടക്കുവിന്