ശാബത്താചരണത്തെക്കുറിച്ചും തത്തുല്യമായ കാര്യങ്ങളെക്കുറിച്ചും വിവാദമുണ്ടായപ്പോഴെല്ലാം തന്നെ കരുണർദ്ര സ്നേഹത്തിന്റെ നിയമമാണ്, ഏറ്റവും വലുത് എന്ന് വ്യക്തമാക്കാൻ ഈശോ ബദ്ധശ്രദ്ധനായിരുന്നു. തന്റെ ശിഷ്യന്മാർ ശബത്തിൽ വിശപ്പടക്കാൻ കതിരു പറിച്ചു കൊണ്ട് തിരുമി തിന്നുന്നതിനെ കുറിച്ച് ഉണ്ടായ തർക്കം സുവിദിതമാണ്. മത്തായി 12 1 :8ൽ ആണ് നാം ഇതു വായിക്കുന്നത്.നിയമങ്ങൾ വ്യാഖ്യാനിക്കുമ്പോൾ സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കണം എന്നും അവയിൽ കരുണയും സ്നേഹവും ഉൾപ്പെടുന്നുണ്ടെങ്കിൽ, മറ്റെല്ലാ നിയമങ്ങളും ഇവയ്ക്ക് വഴിമാറി കൊടുക്കണമെന്നും ആണ് ഈശോ ഇവിടെ വ്യക്തമാക്കുന്നത്. കാര്യത്തിന്റെ ഗൗരവമനുസരിച്ച് ശാബത്ത് നിയമത്തിന് പോലും വ്യക്തമായ അപവാദങ്ങൾ കരുണയുടെ പേരിൽ, സ്നേഹത്തിന്റെ പേരിൽ ആകാമെന്ന് അവിടുന്ന് സ്ഥാപിക്കുകയാണ് ഇവിടെ.
അയൽക്കാരന്റെ വയലിലൂടെ കടന്നുപോകുമ്പോൾ ഒരുവന് വിശന്നാൽ കൈകൊണ്ട് കതിര് പറിച്ചു തിരുമ്മി തിന്നുന്നത് മോശയുടെ നിയമം അംഗീകരിക്കുന്നുണ്ട്. (നിയമ 23:25(. എന്നാൽ അത് ശാബത്ത് ദിനം ആണെങ്കിൽ, അക്കാരണത്താൽ ആ ആനുകൂല്യം പോലും നിരോധിക്കുന്നു മുണ്ട്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമാണ് വിശപ്പടക്കുക എന്നത്. വിശപ്പ് അനുഭവിക്കുന്നവർ (ഇത്തരം ഇതര ആവശ്യങ്ങളിലും) നിയമാനുഷ്ഠ നത്തിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കപ്പെടുന്നു. ഇവിടെ സംഭവിക്കുന്നത് ശാബത്ത് നിയമത്തിന് ഉപരിയായ കാര്യമാണ്. അതുകൊണ്ട് അവർ കുറ്റമറ്റവരായിരിക്കും. കരുണാർദ്ര സ്നേഹം എന്ന നിയമം ഇവിടെ പാലിക്കപ്പെടുന്നുമുണ്ട്. ഈ കരുണാർദ്ര സ്നേഹം ആണ്, ശബത്തും മനുഷ്യനുവേണ്ടിയാണ്. മനുഷ്യൻ ശബ്ദത്തിനു വേണ്ടി അല്ല എന്നു പ്രഖ്യാപിക്കാൻ തമ്പുരാൻ കർത്താവിനെ പ്രേരിപ്പിച്ചത്. കതിര് പറിച്ചു തിന്ന ശിഷ്യന്മാർ കുറ്റമറ്റവരാണെന്ന് കർത്താവ് വ്യക്തമാക്കുന്നു. മനുഷ്യന്റെ അത്യാവശ്യങ്ങൾ നടത്തി കിട്ടുന്നതിന് ശാബത്താചരണം ഒരിക്കലും തടസ്സമാകരുത്. ഇത്തരം രണ്ട് സന്ദർഭങ്ങളാണ് വിശന്നപ്പോൾ ദാവീദും അനുചരന്മാരും ദേവാലയത്തിലെ പ്രവേശിച്ചു. പുരോഹിതർക്ക് മാത്രം ഭക്ഷിക്കാൻ അവകാശമുള്ള കാഴ്ചയപ്പം ദാവീദും അനുചരന്മാരും ഭക്ഷിച്ചതും( 1സാമു 21: 2- 7) പുരോഹിതന്മാർ ശാപത്തിൽ ദൈവാലയ ശുശ്രൂഷകൾ അനുഷ്ഠിക്കുന്നതും ഒന്നും ശാബത്ത് വിശ്രമ നിയമത്തിന് വിരുദ്ധമല്ല. (ലേവി 24 :8 സംഖ്യ 28: 9); ബലിയേക്കാൾ പ്രധാന മാണ് കരുണാ (മത്താ 12 :3 -6). യഹൂദർക്ക് ശരിയായ വാഗ്ദാനം നൽകിയതിനുശേഷം ഈശോ പറയുന്നതാണ് ഇവിടെ സുപ്രധാനം. ” എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദേവാലയത്തെകാൾ ശ്രേഷ്ഠമായത് ഇവിടെയുണ്ട്. ബലിയല്ല, കരുണയാണ് ഞാനാഗ്രഹിക്കുന്നത്.എന്നതിന്റെ അർത്ഥം നിങ്ങൾ ഗ്രഹിച്ചിരുന്നു എങ്കിൽ നിങ്ങൾ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല”. ( മത്താ 12: 6 -7)