സമാശ്വാസം ദിവ്യകാരുണ്യ ഈശോയിൽ
ദിവ്യകാരുണ്യത്തിന്റെ പ്രവാചകയാണ് വി. മദർ തെരേസ. ഇതര വിശുദ്ധരെപോലെയും അതിലധികമായും അവൾ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്, avidunnu ഏറ്റവും അടുത്ത സുഹൃത്തിനോടെന്നപോലെ അത്യഗാധമായ ആത്മബന്ധം അവൾ പുലർത്തിയിരുന്നു. വിശുദ്ധരുടെ ഓരോ ശ്വാസോച്ഛാസവും ദൈവസാന്നിധ്യനുഭവത്തിലായിരുന്നു . ഇപ്രകാരമൊരു ആത്മബന്ധം, സ്നേഹയ്ക്യമാണ് മിശിഹാ തന്റെ വിശുദ്ധാത്മാക്കളിൽ നിന്ന് പ്രതീക്ഷിക്കുക. ദിവ്യകാരുണ്യത്തണലിൽ അഭയം തേടിയവരാണ് വിശുദ്ധരെല്ലാവരും. തങ്ങളുടെ ഹൃദയനാഥനെ, പ്രാണപ്രിയനെ, ശാലിനിപ്രിയനെ ദിവ്യകാരുണ്യത്തിൽ അവർ കണ്ടെത്തി. ദിവ്യകാരുണ്യസന്നിധിയിൽ ആയിരിക്കുമ്പോൾ അവർ അനുഭവിച്ചത് സ്വർഗീയാനന്ദമായിരുന്നു.
എല്ലാ പ്രതിസന്ധികളിലും സഹനങ്ങളിലും വേദനകളിലും വിശുദ്ധ എവുപ്രാസ്യമ്മ അഭയം ഗമിച്ചിരുന്നത് ദിവ്യകാരുണ്യ ഈശോയിലായിരുന്നു. ‘അമ്മ മറ്റുള്ളവരോടെ പല്ലപ്പോഴും പറയുമായിരുന്നു: “എനിക്ക് ഏക ആശ്വാസം എന്റെ ഈശോയുടെ അടുക്കൽ ചെല്ലുന്നതാണ്.” പള്ളിയിൽ ആദ്യം ചെല്ലുക, പള്ളിയിൽ നിന്ന് അവസാനം പോകുക – ഇതു അമ്മയുടെ നിഷ്ട്ടയായിരുന്നു. സദാ പ്രാര്ഥിച്ചിരുന്നതോ, “സ്നേഹയോഗ്യനായ ഈശോയെ, എന്റെ ഹൃദയം അങ്ങേയ്ക്കായി മാത്രം കത്തിജ്വലിക്കുന്ന ഒരു കെടാവിളക്കായിരിക്കട്ടെ” സക്രാരിയിൽ എഴുന്നളിയിരിക്കുന്ന ദിവ്യ ഈശോയുടെ മുൻപിൽ ദീർഘനേരം ആത്മസല്ലാപത്തിൽ ലയിച്ചിരുന്ന ഈ മകളെ ഇതര സഹോദരികൾ ‘വിശുദ്ധ സക്രാരിയുടെ കാവൽക്കരി’ എന്ന് വിശേഷിപ്പിച്ചിരുന്നു.
ആത്മാവിന്റെ സ്നേഹദാഹം തീർക്കാൻ ഈ ഭൂമിയിൽ ഒരു ഇടമേയുള്ളു – ദിവ്യകാരുണ്യസന്നിധി. പ്രതിസന്ധികളിലും പ്രശനങ്ങളിലും പലരും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാറില്ലേ? ഇതു ഏറെ ആയാസകരവും പലപ്പോഴും അപകടകരവുമാണ്. പകരം ചെയ്യേണ്ടത് ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിക്കുകയും സമാശ്വാസം കണ്ടെത്തുകയുമാണ് വേണ്ടത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പ്രോത്സാഹിക്കപ്പെടാനും സമാശ്വസിക്കപ്പെടാനും ഉള്ള മനുഷ്യാത്മാവിന്റെ ആന്തരിക ദാഹത്തിനു ദിവ്യനാഥൻ നൽകുന്ന ‘ഒറ്റമൂലി’ ആണ് ദിവ്യകാരുണ്യം.
ദിവ്യകാരുണ്യ നാഥനോടുള്ള സ്നേഹത്താൽ എരിയുന്ന ഒരു ഹൃദയമാണ് വിശുദ്ധാത്മാക്കൾക്കുണ്ടായിരുന് നത്. സൈന്യങ്ങളുടെ കർത്താവിനെപ്രതിയുള്ള തീക്ഷ്ണതയാൽ ജ്വേലിക്കുന്ന ഒരു ഹൃദയം. കമനീയമായ ഈ തീക്ഷ്ണത അൽപ്പം മാത്രം സമയം കിട്ടിയാൽപ്പോലും ഈശോയുടെ സവിധത്തിൽ ഓടിഅണയാൻ അവർ വ്യഗ്രത കാട്ടിയിരുന്നു. മഠത്തിലെ തിരക്കേറിയ ജോലികൾക്കിടയിൽ പോലും സിസ്റ്റർ ഫൗസ്റ്റീന ഇങ്ങനെ പ്രതിജ്ഞ ചെയ്തു: “ജോലിക്കിടെ തിരക്കുകളിൽ മുഴുകി ദൈവത്തെ മറന്നുപോകാൻ ഞാൻ എന്നെ അനുവദിക്കുകയില്ല. എൻെറ ഇടവേളകൾ ദിവ്യനാഥന്റെ സന്നിധിയിൽ ഞാൻ ചിലവഴിക്കും. അവിടുന്നാണല്ലോ കുഞ്ഞുനാൾ മുതൽ എന്നെ പരിശീലിപ്പിച്ചത്.” ഒരിക്കൽ ഈശോ ഫൗസ്റ്റീനയോടു അരുൾ ചെയ്തു: “ഭൂമിയിലെ എന്റെ രാജ്യം മനുഷ്യാത്മാവിലെ എന്റെ ജീവിതമാണ്.” ഈ രഹസ്യം ഫൗസ്റ്റീന നന്നായി ഗ്രഹിച്ചിരുന്നു. അവൾക്കു ബോധ്യപ്പെട്ടിരുന്നു. ഓരോ ദിവ്യകാരുണ്യ സ്വീകരണവും ദൈവവുമായി നിത്യതയിൽ ഐക്യപ്പെടാനുള്ള സിദ്ധി വർധിപ്പിക്കുന്നു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.