ഹെറോദോസു രാജാവിന്റെ കാലത്ത് ആബിയായുടെ കുടുംബത്തിൽ ജനിച്ച ഒരു പുരോഹിതനാണ് സക്കറിയാസ്. അഹരോന്റെ പുത്രിമാ രിലൊരാളായ എലിസബത്തായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അവൾ വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളില്ലായിരുന്നു. ഇരുവരും വയോ വൃദ്ധരായി.
അങ്ങനെയിരിക്കേ ഒരു ദിവസം ധൂപാർപ്പണ സമയത്ത് ഗ്രബിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “സക്കറിയാസേ ഭയപ്പടേണ്ടാ. നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും, അവന് യോഹന്നാനെന്നു പേരിടണം ” സക്കറിയാസ് ദൈവദൂതൻ പറഞ്ഞു: . ഈ വാക്കുകൾ വിശ്വസിച്ചില്ല. അപ്പോൾ “ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന സദ്വാർത്ത നിന്നെ അറിയിക്കുവാൻ ദൈവം എന്നെ അയച്ചതാണ്; അവ നീ വിശ്വസിക്കായ്കയാൽ ഇത് സംഭവിക്കുന്നതുവരെ നീ സംസാര ശക്തി നഷ്ടപ്പെട്ട് ഊമനായിരിക്കും.”
മാലാഖായുടെ വചനം പോലെതന്നെ സംഭവിച്ചു. എലിസബത്ത് യഥാ കാലം ഒരാൺകുട്ടിയെ പ്രസവിച്ചു. കുട്ടിക്ക് പേരിടേണ്ട ദിവസം വന്ന പ്പോൾ യോഹന്നാനെന്ന് പേരിടണമെന്ന് എലിസബത്ത് പറഞ്ഞു. അങ്ങനെ ആ കുടുംബത്തിലാർക്കും പേരില്ലല്ലോ എന്ന് ചിലർ വാദിച്ചപ്പോൾ പിതാ വിന്റെ അഭിപ്രായം എഴുതിക്കാണിക്കാൻ ആവശ്യപ്പെട്ടു. “യോഹന്നാൻ എന്നായിരിക്കണം അവന്റെ പേര്’ എന്ന് എഴുത്തുപലകയിൽ അതെഴുതി. എല്ലാവരും അത്ഭുതപ്പെട്ടുപോയി.
സക്കറിയാസ് ദൈവത്തെ സ്തുതിച്ചു
ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ.” (ലൂക്കാ 1: 68-79) എന്ന സങ്കീർത്തനം പാടി പ്രസ്തുത സങ്കീർത്തനത്തിൽ സക്കറിയാസ് ഇങ്ങനെ പ്രവചിച്ചു:” കുഞ്ഞേ അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും കർത്താവിനു വഴിയൊരുക്കാൻ നീ അവിടുത്തെ മുമ്പേ പോകും. നമ്മളും അങ്ങനെ ആയിരുന്നെങ്കിൽ! ദൈവമാതാവ് ഗർഭിണിയായ എലിസബത്തിനെ സന്ദർശിച്ച് ശുശ്രുഷിക്കുകയുണ്ടായിട്ടുണ്ട്.
വിചിന്തനം: “ലോകത്തെ വെറുത്ത് സ്വർഗ്ഗരാജ്യത്തിലേയ്ക്കു നീങ്ങുന്നതാണ് സർവ്വോ കൃഷ്ടമായ വിജ്ഞാനം”