പ്രഭാഷകന്റെ വിലപ്പെട്ട പ്രബോധനങ്ങളാവട്ടെ ഇന്നത്തെ നമ്മുടെ ചിന്താവിഷയം.
തിന്മ പ്രവർത്തിക്കരുത്,നിനക്ക് തിന്മ ഭവിക്കുകയില്ല.
ദുഷ്ടതയിൽ നിന്നകലുക, അത് നിന്നില്‍നിന്നു അകന്നുപോകും.
മകനെ, അനീതിയുടെ ഉഴവുചാലുകളിൽ വിതയ്ക്കരുത്…
സമൂഹത്തെ നിന്ദിക്കരുത്, ജനങളുടെ മുൻപാകെ നിനക്ക് അപകീർത്തി വരുത്തുകയുമരുത്.
പാപം ആവർത്തിക്കരുത്, ആദ്യത്തേതുപോലും ശിക്ഷിക്കപെടാതിരിക്കുകയില്ല…
പ്രാർത്ഥനയിൽ മടുപ്പു തോന്നരുത്.
ദാനധര്‍മത്തില്‍ വൈമുഖ്യം കാണിക്കരുത്.
സന്തപ്ത ഹൃദയത്തെ ഒരിക്കലും പരിഹസിക്കരുത്.
ഉയർത്തുകയും താഴ്ത്തുകയും ചെയുന്ന ഒരുവനുണ്ട്.
സഹോദരനെ ചതിക്കാൻ ശ്രെമിക്കുകപോലുമരുത്.
സ്നേഹിതനോടും അങ്ങനെതന്നെ.
കള്ളം പറയരുത്, അത് തിന്മ വരുത്തും.
കഠിനാധ്വാനത്തെ സ്നേഹിക്കുക, അത്യുന്നതന്റെ നിശ്ചയിച്ചതാണത്.
പാപികളുടെ ഗണത്തിൽ ചേരരുത്, ശിക്ഷ വിദൂരമല്ലെന്നു ഓർക്കുക.
അത്യന്തം വിനീതനാവുക, എന്തെന്നാൽ അധർമ്മിക്കു അഗ്നിയും പുഴുവുമാണ് ശിക്ഷ (നരകം).
നിന്റെ പുത്രന്മാരെ അച്ചടക്കത്തിന് വളർത്തുക, ചെറുപ്പം മുതലേ അനുസരണം ശീലിപ്പിക്കുക.
നിന്റെ പുത്രിമാർ പതിവൃതകള്ളായിരിക്കാൻ ശ്രദ്ധ പതിക്കുക; അതിലാളനമരുത്.
പുത്രിയെ വിവാഹം ചെയ്തു കൊടുക്കുമ്പോൾ വലിയൊരു ചുമതല തീരുന്നു.
വിവേകിയായ ഒരുവനെ വേണം അവളെ നല്കാൻ.
പൂര്‍ണഹൃദയത്തോടെ പിതാവിനെ ബഹുമാനിക്കുക, നൊന്തുപെറ്റ അമ്മയെ (ഒരിക്കലും) മറക്കരുത്.
സന്ദേശങ്ങൾ അനുക്തസിദ്ധമായതുകൊണ്ടു (പറയാതെതന്നെ സുവ്യക്തമാണത്) വിശകലനമോ, വിശദീകരണമോ ആവശ്യമില്ലല്ലോ.
മാതാപിതാക്കന്മാരാണ് നിനക്ക് ജന്മം നൽകിയത് എന്നോർക്കുക; അവരുടെ ദാനത്തിനു എന്ത് പ്രതിഫലം നൽകാൻ നിനക്ക് കഴിയും?
പൂര്‍ണഹൃദയത്തോടെ കർത്താവിനെ ഭയ്യപെടുക; അവിടുത്തെ പുരോഹിതന്മാരെ ബഹുമാനിക്കുക. സർവ്വശക്തിയോടെ സൃഷ്ട്ടാവിനെ സ്നേഹിക്കുക. അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്.
കർത്താവിനെ ഭയപ്പെടുകയും പുരോഹിതനെ ബഹുമാനിക്കുകയും കല്പനപ്രകാരമുള്ള വിഹിതം അവനു നൽകുകയും ചെയുക…
ദരിദ്രന് കൈ തുറന്നു കൊടുക്കുക; അങ്ങനെ നീ അനുഗ്രഹപൂർണനാകട്ടെ.
ജീവിച്ചിരിക്കുന്നവർക്കു ഉദാരമായി നൽകുക; മരിച്ചവരോടുള്ള കടമ മറക്കരുത്.
വിലപിക്കുന്നവരോടുകൂടെ വിലപിക്കുക; രോഗിയെ സന്ദശിക്കുന്നതിൽ വൈമനസ്യം കാണിക്കരുത്. അത്തരം പ്രവർത്തികൾ നിന്നെ (ദൈവത്തിനും ജനത്തിനും) പ്രിയങ്കരനാക്കും.
ഓരോ പ്രവർത്തിയും ചെയുമ്പോൾ ജീവിതാന്തത്തെ പറ്റി ഓർക്കണം; എങ്കിൽ നീ പാപം ചെയ്യുകയില്ല.
ആരാധനാ, സ്തുതി, സ്തോത്രം, ദൈവസ്നേഹം, സഹോദര സ്നേഹം, ദൈവത്തെ മഹത്വപ്പെടുത്തൽ, പുകഴ്ത്തുന്നത്, വാഴ്ത്തുന്നത്, അനുതാപം, മാനസാന്തരം, രോദനം,നിത്യസത്യങ്ങൾ എല്ലാം ഉൾക്കൊള്ളുന്നവയാണ് സങ്കീർത്തനങ്ങൾ. അവ വായിച്ചു, ധ്യാനിച്ച് ജീവനും സമൃദ്ധമായ ജീവനും പ്രാപിക്കാൻ നമുക്ക് പരിശ്രമിക്കാം.