വിവിധ മാനങ്ങളിൽ വിശുദ്ധ കുർബാനയിൽ ജ്ഞാനസ്നാനവും വിശുദ്ധ കുമ്പസാരവും ആവർത്തിക്കപ്പെടുന്നുണ്ട്. ( അനുതാപ ശുശ്രൂഷയിലും ഇതര പ്രാർത്ഥനകളിലും ആയി) നാം അർപ്പിക്കുന്ന ഓരോ ദിവ്യബലിയിലും ഇവയൊക്കെ സംഭവിക്കണം. പരിശുദ്ധ കുർബാന പാപമോചന ബലിയും പാപപരിഹാര ബലിയുമാണ്. ഈ സത്യങ്ങളെല്ലാം ഉൾക്കൊണ്ട് ബലി അർപ്പിക്കുന്നവർക്കേ അത് സർവ്വംസ്പർശിയായ ഒരു അനുഭവം ആയി മാറുകയുള്ളൂ.
എപ്പോഴും ബലി ജീവിതം നയിക്കാൻ
എപ്പോഴും ബലി ജീവിതം നയിക്കേണ്ടവനാണ് ക്രിസ്ത്യാനി. അവൻ ചലിക്കുന്ന ദൈവാലയവും ചരിക്കുന്ന സക്രാരിയുമായിരിക്കണം. ഇതാണ് അവന്റെ സർവ്വോത്കൃഷ്ടമായ വിളി. അവന്റെ പരമോന്നത ദൗത്യമാണ് ബലിയർപ്പിക്കുക. ഇപ്രകാരം ബലിയർപ്പിച്ച് മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാനദിവസം ഞാൻ അവനെ ഉയിർപ്പിക്കും.”
( യോഹ 6 :54). എന്നാൽ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്കു ജീവനുണ്ടായിരിക്കുകയില്ല ” (യോഹ 6:53). യോഗ്യതയോടെ ബലിയർപ്പിക്കുന്നവർക്ക് അത് സകല അനുഗ്രഹങ്ങളുടെ വറ്റാത്ത ഉറവിടവും കൃപയുടെ ഭാണ്ഡാഗാരവുമാണ്.