ഇന്ന് എട്ടുമണിക്ക് ഒരു പ്രാർത്ഥനയുണ്ടായിരുന്നു, അതിനുശേഷം താമസിക്കുന്ന മുറിയിലെത്തി. അല്പസമയത്തേക്കു ശാലോം ചാനൽ ഓൺ ചെയ്യണമെന്ന് തോന്നി. ഞായറാഴ്ച പതിവായുള്ള ഒരു പരിപാടി ആണന്നു തോന്നി. അതിനു നേതൃത്വം നൽകിയ ആൾ ഇങ്ങനെ പറഞ്ഞു “നമ്മുടെ അച്ചൻ ഇപ്പോൾ ഫിലിപ്പീന്സിലാണ്. എങ്കിലും നമ്മോടു ഇപ്പോൾ സംസാരിക്കും.” ദൈവ വിളിയെ കുറിച്ചാണ് അദ്ദേഹം അല്പം സംസാരിച്ചത്. എനിക്ക് ഇഷ്ടപ്പെട്ടു. ഞാൻ ശ്രദ്ധിച്ചു. ആ യുവ സി. എം. ഐ സന്യാസ വൈദീകൻ സംസാരിച്ചതിന്റെ സംക്ഷിത രൂപം ചുവടെ ചേർക്കട്ടെ. ദൈവവിളിയെക്കുറിച്ചാണ് നിങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നു തോന്നി. ഒരു പുരോഹിതനെന്ന നിലയിൽ പൗരോഹിത്യത്തിലേക്കുള്ള വിളിയെക്കുറിച്ചു ഒരു വാക്ക്. പൗരോഹിത്യം അത്യുദാത്തമായ ദൈവവിളിയാണ്. അജപാലനത്തിലേക്കോ സന്യാസത്തിലേക്കോ ഉള്ള വിളി സ്വീകരിക്കുന്നവർ ആജീവനാന്തം ” നിർമ്മലനും ദരിദ്രനും മരണത്തോളം, അതെ, കുരിശുമരണത്തോളം അനുസരണവിധേയനുമായ ക്രിസ്തുവിന്റെ ജീവിക്കുന്ന പ്രതിരൂപങ്ങളായിരിക്കണം. മറ്റൊരു ക്രിസ്തു (another christ, after christus) ആയിരിക്കണം. നിത്യ ബ്രപ്മചാരിയായ, പിതാവിന്റെ ഹിതം നിറവേറ്റുക ഭക്ഷണമാക്കിയ (ദാരിദ്ര്യം), കരുണാസാഗരമായ, പാപികളിലെ തേടിവന്ന, അനുനിമിഷം വരുന്ന നല്ലിടയനായ, വ്യവസ്ഥയില്ലാതെ എല്ലാം ക്ഷമിക്കുന്ന, രോഗികളെ സുഖപ്പെടുത്തുന്ന, പീഡിതരെ ആശ്വസിപ്പിക്കുന്ന, കരയുന്നവരോടുകൂടി കരയുന്ന, സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുന്ന, അനുനിമിഷം മുറിയപെടുന്ന, പ്രകാശവും പ്രത്യാശയുമായ പിതാവിനെ വെളിപ്പെടുത്തുന്ന, വഴിനടത്തുന്ന, ദുഖിതരെ ആശ്വസിപ്പിക്കുന്ന, അവശർക്കും ആർത്തർക്കും ആലംബഹീനർക്കും അത്താണിയായ, തെറ്റുകൾ തിരുത്തുന്ന, എല്ലാവരെയും ഉൾകൊള്ളുന്ന, എല്ലാവരെയും മാനിക്കുന്ന, ശാന്തശീലനും, വിനീത ഹൃദയനുമായ ക്രിസ്തുവാകണം സന്യാസിനികൾക്കും ഏകസ്ഥർക്കും കുടുമ്പജീവിതകർക്കുമെല്ലാം മേല്പറഞ്ഞ കാര്യങ്ങൾ പരമ പ്രശ്നമാണ്.
രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ബോദിപ്പിക്കുന്നത് ഓരോ പുരോഹിതനും സന്യാസിയും മറ്റേതു അന്തസത്തയിലുമുള്ളവരും “ജീവിക്കുന്ന ക്രിസ്തു” ആകണമെന്നാണ്.