സ്വർഗ്ഗനരകങ്ങളു ടെ നിത്യതയെ കുറിച്ച് ബോധ്യപ്പെടുന്ന വർ ഒരിക്കൽ മാത്രമുള്ള ഈ ലോക ജീവിതത്തെ അങ്ങേയറ്റം ഗൗരവമായി എടുക്കുക ;അഥവാ എടുക്കണം. സത്യമാണ് ഹെബ്രായ ലേഖനം 6: 1 -3 വ്യക്തമാക്കുക. ആകയാൽ ക്രിസ്തുവിന്റെ വചന ത്തിന്റെ പ്രഥമ പാഠങ്ങൾ പിന്നിട്ട് നമുക്ക് പക്വതയിലേക്ക് വളരാം
നിർജീവ പ്രവർത്തികളിൽ നിന്നുള്ള തിരിച്ചുവരവ്, ദൈവത്തിലുള്ള വിശ്വാസം, ജ്ഞാനസ്നാനം സംബന്ധിക്കുന്ന പ്രബോധനം, കൈവെപ്പ്, മരിച്ചവരുടെ ഉയിർപ്പ് , നിത്യ വിധി ഇവയ്ക്ക് വീണ്ടും അടിസ്ഥാനം ഇടേണ്ടതില്ല
ദൈവം അനുവദിക്കുന്നെങ്കിൽ നമുക്ക് മുന്നോട്ട് പോകാം “. ക്രിസ്തീയ പക്വതയിലേക്ക് വളരാനുള്ള ആഹ്വാനമാണ് ഈ വാക്യങ്ങൾ അവതരിപ്പിക്കുന്ന പ്രമേയം.
പക്വത എന്നതിലൂടെ താൻ എന്താണ് വിവക്ഷിക്കുന്നത് എന്ന് ലേഖന കർത്താവ് 5: 11-.4 വ്യക്തമാക്കുന്നുണ്ട്.ഇതേക്കുറിച്ച് ഇനിയും ധാരാളം ഞങ്ങള്‍ക്കു പറയാനുണ്ട്. നിങ്ങള്‍ ഗ്രഹിക്കുന്നതില്‍ പിന്നോക്കമായതുകൊണ്ട് അതെല്ലാം വിശദീകരിക്കുക വിഷമമാണ്.
ഇതിനകം നിങ്ങളെല്ലാവരും പ്രബോധകരാകേണ്ടിയിരുന്നവരാണ്. പക്ഷേ, ദൈവവചനത്തിന്റെ പ്രഥമപാഠങ്ങള്‍പോലും നിങ്ങളെ വീണ്ടും പഠിപ്പിക്കാന്‍ ഒരാള്‍ ആവശ്യമായിരിക്കുന്നു. നിങ്ങള്‍ക്കു പാലാണ് ആവശ്യം, കട്ടിയുള്ള ഭക്ഷണമല്ല.
പാലു കുടിച്ചു ജീവിക്കുന്നവന് നീതിയുടെ വചനം വിവേചിക്കാന്‍ വൈദഗ്ധ്യമില്ലാത്തവനാണ്. എന്തെന്നാല്‍, അവന് ശിശുവാണ്.
കട്ടിയുള്ള ഭക്ഷണം പക്വത വന്നവര്‍ക്കുളളതാണ്. അവര്‍ തങ്ങളുടെ ശക്തിവിശേഷങ്ങളുടെ പരിശീലനത്താല്‍ നന്മതിന്മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്.
ഹെബ്രായര്‍ 5 : 11-14.
വളരെ കാലത്തെ പഠനവും പ്രബോധനവും ലഭിച്ചവരാണ് ഹെബ്രായർ. എന്നാൽ അവരെ ഇപ്പോഴും പഠിപ്പിക്കേണ്ടി വരുന്നു എന്ന് വലിയ ദുഃഖം ഗ്രന്ഥകാരനുണ്ട് . കാരണം, വിശ്വാസകാര്യങ്ങളിൽ അവർ ഇപ്പോഴും ശിശുക്കളാണ്. ഗഹനമായ ദൈവശാസ്ത്ര സത്യ ങ്ങളെകുറിച്ച് അവർക്ക് കാര്യമായൊന്നും മനസ്സിലാവുകയില്ല. ക്രിസ്തുവിനെക്കുറിച്ച് പൈ തങ്ങളോട് എന്നപോലെ വേണം ഇപ്പോഴും അവരോട് സംസാരിക്കാൻ.’ ഗുരുവായ ഭക്ഷണം’, ‘പാൽ: തുടങ്ങിയ പ്രയോഗങ്ങൾ പൗലോസിലും നാം കാണുന്നുണ്ട് (1കൊറീ.3:1). പ്രബോധനത്തിൽ പുരോഗമിക്കാത്തവരെ ശിശുക്കൾ എന്നും വളർച്ച പ്രാപിച്ച വരെ പക്വമതികൾ എന്നും ഹെബ്രായ ലേഖനം വിശേഷിപ്പിക്കുന്നു. ക്രിസ്തീയ ധാർമ്മികതയിൽ അധിഷ്ഠിതമായ അച്ചടക്കമുള്ള ജീവിതം നയിക്കണം. എന്നതുമാത്രമല്ല ക്രിസ്തീയ ജീവിതത്തിന്റെ പൂർണ്ണതയായ യുഗന്ത്യ ത്തിലേക്ക് തങ്ങളെ തന്നെ ഒരുക്കുക എന്നതും പക്വതയുടെ ഭാഗമാവണം വചനത്തിൽ ആഴപെടുന്നതനുസരിച്ച് ആത്മരക്ഷയെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകണമെന്നതാണ് ഗ്രന്ഥ കാരന്റെ ഊന്നൽ. മറ്റു വാക്കുകളിൽ നീതീകരണം, വിശുദ്ധീകരണം, മഹത്വീകരണം, ഇവ ഓരോ ക്രൈസ്തവനും ആർജിച്ചെടുക്കണം. അനുതപിച്ച് മാനസാന്തരപ്പെട്ട് മർക്കോസ് 1 :15ൽ ഈശോ നൽകുന്ന ആഹ്വാനത്തിന് സമാനമാണിത്.
ഈ വചനഭാഗത്ത് 3 ആശയങ്ങൾക്കാണ് ലേഖന കർത്താവ് പ്രാധാന്യം നൽകുക
1). നിർജീവ പ്രവർത്തികളിൽ നിന്നുള്ള പിന്തിരിയലും ദൈവത്തിലുള്ള ആഴമായ വിശ്വാസവും. (2) മാമോദിസ യിലെ പ്രബോധനവും കൈ വെപ്പു സ്വീകരണവും. (3). ഉത്ഥാനത്തിനും അന്ത്യ വിധിയിലുള്ള വിശ്വാസം. ക്രിസ്തീയ ജീവിതം അനുതാപ ത്തിന്റെയും മാനസാന്തരത്തിന്റെയും ജീവിതമാണ് എന്ന സത്യം ഗ്രന്ഥകർത്താവ് ഊന്നിപ്പറയുന്നു.
6:3ലുള്ള ” ദൈവം അനുവദിച്ചാൽ” എന്ന പ്രയോഗം പക്വതയിലേക്ക് ഉള്ള വളർച്ച ദൈവകൃപയാൽ ആരാണ് സാധ്യമാവുക എന്ന് വ്യക്തമാക്കുന്നു. “നാം മുന്നേറും” എന്ന പ്രയോഗത്തിലൂടെ പക്വതയിൽ വളരും എന്നാണ് വിവക്ഷ. ഹെബ്രാ 6 :4 -8 ലെ ഗൗരവമേറിയ താക്കീത് ആത്മരക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം അന്ത്യനിമിഷമെന്നോണം ഓർക്കുകയും കൃപയിൽ നിന്ന് വീണു പോകാതിരിക്കാനും അഥവാ,പരാജയം എങ്ങാനും സംഭവിച്ചു പോയാൽഏറ്റം അടുത്തദിവസം അനുതപിച്ചു കുമ്പസാരിക്കുകയും വേണം.ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും
വരാനിരിക്കുന്നയുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്.
കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു.
കൂടെക്കൂടെ പെയ്യുന്ന മഴവെളളം കുടിക്കുകയും, ആര്‍ക്കുവേണ്ടി കൃഷിചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായി സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തില്‍നിന്ന് അനുഗ്രഹം പ്രാപിക്കുന്നു.
ഞെരിഞ്ഞിലുകളും മുള്ളുകളുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന്മേല് ശാപം ആസന്നവുമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം.
ഹെബ്രായര്‍ 6 : 4-8
മറ്റൊരു സത്യവും ലേഖനകർത്താവ് ഇവിടെ വ്യക്തമാക്കുന്നു. ചിലരുടെയെങ്കിലും മനസാന്തരം അസാധ്യമാകാത്തക്കവിധം അവരുടെ അധഃപതനം അത്രകണ്ടു ഭീകര മകമെന്നതാണ് ഇത് (ഈ സത്യം ). ഒമ്പതാം വാക്യത്തിലെ “എന്നാൽ ” എന്ന പ്രയോഗത്തിലൂടെ ഈ സാധ്യത തിരുത്താനാവാത്തവിധം നശിക്കാനുള്ള സാധ്യത സകല വിശ്വാസികൾക്കും മുന്നിൽ തെളിഞ്ഞു നിൽക്കണമെന്നു ഓർമ്മിപ്പിക്കുന്നു. സുപ്രധാനമായ ഈ മുന്നറിയിപ്പ് ഇഹലോക ജീവിതം അങ്ങേയറ്റം ഗൗരവത്തോടെ എടുക്കാനും അനുതപിച്ചും പ്രായശ്ചി ത്തവും പരിത്യാഗവുമൊക്കെ ചെയ്തു ഭയത്തോടും വിറയലോടും ആത്മ രക്ഷ നേടിയെടുക്കാൻ നിതാന്ത ജാഗ്രത പുലർത്തുകയും വേണം.