“കർത്താവാണ് നിന്റെ മുമ്പിൽ പോകുന്നത്. അവിടുന്ന് നിന്നോട് കൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശൻ ആക്കുകയോ പരിത്യജിക്കുകയോ ഇല്ല. ഭയപ്പെടുകയോ സംഭ്രമിക്കുകയും വേണ്ട” (നിയമ 31:8).
സെച്ഛാധിപത്യം, കുതിരക്കച്ചവടം, കാലുവാരൽ, പാരവയ്ക്കൽ, കള്ളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അഴിമതി, അക്രമം,സ്ത്രീപീഡനം, പീഡനത്തെതുടർന്നു ള്ള കൊലപാതകം. അധികാര ദുർവിനിയോഗം, പിച്ച ചട്ടിയിൽ കൈയിട്ടു വാരൽ, പുറം വാതിൽ നിയമനം, സ്വജനപക്ഷപാതം, ധൂർത്ത്, ജനാധിപത്യത്തെ കശാപ്പ് ചെയ്യൽ, അടിച്ചമർത്തൽ, കോർപറേറ്റുകളെ വളർത്തൽ, മർദ്ദനം, മതഭ്രാന്ത്,ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി ഇരിക്കുന്ന മാരകമായ കൊറോണവൈറസ് – തുടങ്ങിയവയെല്ലാം സമാനതകളില്ലാത്ത ഭാരതത്തിൽ അരങ്ങേറിയ ഒരു കറുത്തിരുണ്ട വർഷമാണ് 2020.
മേൽപ്പറഞ്ഞ പല തിന്മകളും മൂലം നിരവധിപേർ കടുത്ത നിരാശയുടെ നീരാളിപ്പിടുത്തത്തിൽ ആണ്. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ച് ഇല്ലാതാകുന്ന അവസ്ഥയാണ് കേന്ദ്രത്തിലും കേരളത്തിലും. മുമ്പൊന്നും ഇക്കണോമിക് യുടെ GDP (ജിഡിപി) ഇത്ര പരിതാപകരമാംവിധം താഴോട്ട് പോയിട്ടില്ല. ജനനന്മ അല്ല സ്വന്തം താൽപര്യങ്ങൾക്ക് ആണ് എവിടെയും എന്തിനും മുൻതൂക്കം. പട്ടിണിയുടെയും പരിവട്ടത്തിന്റെയും നടുവിൽ ധൂർത്തിന്റെ അതിപ്രസരമാണ് എവിടെയും പ്രകടമാവുക. നാനാ വിധേന നട്ടംതിരിയുന്ന മനുഷ്യന് പ്രത്യാശയ്ക്ക് എന്തെങ്കിലും വകയുണ്ടോ? മനുഷ്യന് രക്ഷയും മോചനവും ഉണ്ടോ?
യഥാർത്ഥ വിമോചകനും ഏക വിമോചകനായ ക്രിസ്തുവാണ് ഏക പരിഹാരകൻ, തകർന്ന ഹൃദയങ്ങളും കുടുംബങ്ങളും രാഷ്ട്രങ്ങളും എല്ലാം ആശ്രയിക്കേണ്ടത് അവിടുന്നിലാണ്. മറ്റാരിലും രക്ഷയില്ല. “ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷയ്ക്ക് വേണ്ടി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല” (അപ്പ. പ്ര. 4:11,12)
അപ്പ. പ്ര. 16 :25 – 33) അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു.
പെട്ടെന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു.
കാവല്ക്കാരന് ഉണര്‍ന്നപ്പോള്‍ കാരാഗൃഹവാതിലുകള്‍ തുറന്നു കിടക്കുന്നതു കണ്ടു. തടവുകാരെല്ലാം രക്ഷപെട്ടുവെന്ന് വിചാരിച്ച് അവന് വാള് ഊരി ആത്മഹത്യയ്ക്കൊരുങ്ങി.
എന്നാല്‍, പൗലോസ് വിളിച്ചുപറഞ്ഞു: സാഹസം കാണിക്കരുത്. ഞങ്ങളെല്ലാവരും ഇവിടെത്തന്നെയുണ്ട്. വിളക്കുകൊണ്ടുവരാന്‍ വിളിച്ചുപറഞ്ഞിട്ട് അവന് അകത്തേക്കോടി. പേടിച്ചുവിറച്ച് അവന് പൗലോസിന്റെയും സീലാസിന്റെയും കാല്ക്കല് വീണു.
അവരെ പുറത്തേക്കു കൊണ്ടുവന്ന് അവന് ചോദിച്ചു:യജമാനന്മാരേ, രക്ഷപ്രാപിക്കാന്‍ ഞാന്‍ എന്തുചെയ്യണം? അവര്‍ പറഞ്ഞു: കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും. അവര്‍ അവനോടും അവന്റെ വീട്ടിലുള്ളവരോടും കര്‍ത്താവിന്റെ വചനം പ്രസംഗിച്ചു. അവന് ആ രാത്രിതന്നെ അവരെ കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി.
അപ്പോള്‍ത്തന്നെ അവനും കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയുംചെയ്തു.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 : 25-33