യവന സംസ്കാരത്തിലെ ആശംസാ രീതിതന്നെയാണ് “കൃപയും സമാധാനവും” എന്നത്. സാമൂഹികമായ സുസ്ഥിതിയും വ്യക്തിപരമായ സ്വാസ്ഥ്യവുമാണ് പ്രസ്തുത സംസ്കാരത്തിന്റെ ഈ വാക്കുകൾ അർത്ഥം ആക്കിയിരിക്കുന്നത്. പൗലോസ് ആശംസയിൽ “കാരുണ്യം” കൂട്ടിച്ചേർക്കുന്നത് ദൈവത്തിന്റെ ഉടമ്പടി സ്നേഹത്തിൽ അധിഷ്ഠിതമായ കരുണയെ സൂചിപ്പിക്കാനാണ്. ഹെബ്രാ 4 :12, 13ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.
ഹെബ്രായര്‍ 4 : 12 അവന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്കു ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്.
ഹെബ്രായര്‍ 4 : 13
ദൈവത്തിന്റെ ശക്തിയെക്കുറിച്ചുള്ള അനവദ്യ സുന്ദരമായ വചനങ്ങൾ ആണിവ. ഏശയ്യ എഴുതുന്നു: ” എന്റെ അധരങ്ങളിൽ നിന്ന് പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫല രഹിതമായി അത് തിരിച്ചു വരികയില്ല. എന്റെ ഉദ്ദേശം അത് നിറവേറ്റും. ഞാൻ ഏൽപ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും”(55:11). “സജീവവും സനാതനവും ആയ ദൈവവചനം” എന്നാണ് ശിക്ഷപ്രധാനൻ വചനത്തെ വിശേഷിപ്പിക്കുന്നത്. ( 1 പത്രോസ് 1: 23) വചനം കടന്നുചെല്ലാത്ത ഇടങ്ങളോ വചനത്തെ തടസ്സപ്പെടുത്താൻ കഴിവുള്ള മറകളോ ഇല്ല. എല്ലാറ്റിന്റെയും നേരറിയുന്നതും യോഗ്യത തീരുമാനിക്കുന്നതും ദൈവവചനം തന്നെ. വിശ്വാസമെന്ന വിഷയത്തെക്കുറിച്ച് ഏറ്റവും സമഗ്രമായി അവതരിപ്പിക്കുന്ന പുതിയ നിയമ ഗ്രന്ഥം ഹെബ്രായ ലേഖനമാണ്. Feb 2 :17ൽ പരീക്ഷിക്കപ്പെട്ട പ്രധാന പുരോഹിതൻ പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാൻ കഴിവുള്ളവനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 4:15,16ൽ ഈ വസ്തുത ആവർത്തിക്കുന്നു. പരീക്ഷിക്കപ്പെടുന്ന വരോട് ഒരിക്കലും അവൻ പുച്ഛം വച്ചു പുലർത്തുന്നില്ല. അവരോട് ആഴമേറിയ സഹതാപം ആണ് അവനുള്ളത്. പരീക്ഷിക്കപ്പെട്ട വർക്കും പരീക്ഷിക്കപ്പെടുന്ന വർക്കും ഈശോ പ്രവേശിച്ച സ്വർഗ്ഗീയ കൃപാസനത്തെ സമീപിക്കാനുള്ള അവകാശവും ആനുകൂല്യവും ഉണ്ട്. കാരണം അതിനുള്ള ആത്മധൈര്യം അവിടുന്ന് അവർക്ക് നൽകിക്കൊണ്ടാണ് ഇരിക്കുന്നത്. തന്റെ കരുണയും കൃപാവരവും വഴിയാണ് അവൻ ശക്തിയും ആത്മധൈര്യവും പ്രധാനം ചെയ്യുന്നത്. ആ കരുണയും കൃപാവരവും നൽകുന്ന ശക്തിയും ആത്മധൈര്യവും പ്രധാനം ചെയ്യുന്നത്. ആ കരുണയും കൃപാവരവും നൽകുന്ന ശക്തി ധൈര്യവും അഥവാ പ്രത്യാശ അനുതാപികൾക്ക് നല്‍കുന്നത് (എബ്രാ 4 16 )അവിടുന്നാണ്. ദൈവപുത്രനെ പുച്ച്ചിക്കുക( ചവിട്ടി മെതിക്കുക), ഉറകെട്ട ഉപ്പ് ആവുക, പന്നികളുടെ മുമ്പിൽ എറിയപ്പെട്ട രത്നം ആവുക( മത്തായി7:6), വഴിയരികിൽ വീണ വിത്ത് ആകുക( ലുക്കാ 8:5) തുടങ്ങിയ അവസ്ഥയിലുള്ളവർക്ക് ഉടയവന്റെ കരുണക്കുള്ള അവസരം തുലേം പരിമിതമാണ്. ഇവർക്ക് ലഭിക്കുന്ന ശിക്ഷ കടോരം ആയിരിക്കും എന്ന് 10:29ൽ ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. കർത്താവ് തന്നെ ജനത്തെ വിധിക്കും. പകരം വീട്ടും” ജീവിക്കുന്ന ദൈവത്തിന്റെ കയ്യിൽ ചെന്നു പെടുക ഭയാനകമാണ്(10:30:31) യാക്കോബ് ശ്ലീഹാ വ്യക്തമായി പറയുന്നു:” കരുണ കാണിക്കാത്തവന്റെ മേൽ കാരുണ്യ രഹിതമായ വിധി ഉണ്ടാകും; എങ്കിലും കാരുണ്യം വിധിയുടെ മേൽ വിജയം വരിക്കുന്നു”. ( യാക്കോ2:13). കാരുണ്യം കാണിക്കുകയാണ് ദൈവത്തിന്റെ കരുണ ലഭിക്കാനുള്ള മാർഗ്ഗം. കാരണം,കാരുണ്യം വിധിയുടെ മേൽ പോലും വിജയം വരിക്കും.