ക്രിസ്തുവിൽ ആയിരിക്കുന്നവർ സ്വീകരിക്കേണ്ട വഴി ക്രിസ്തുവിന്റെ വഴിയാണ്. അവർ സർവ്വത്മനാ പിതാവിന്റെയും പുത്രന്റെയും (ക്രിസ്തു) പരിശുദ്ധാത്മാവിന്റെയും അധീശ ത്വത്തിലായിരിക്കണം. അങ്ങനെയാണ് അവർ ജഡീകരായവരിൽ നിന്നു ( തിന്മയിൽ ജീവിക്കുന്നവരിൽ നിന്നു) വേർതിരിച്ചറിയപ്പെടുക. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള പക്വത, അതിനുള്ള ആത്മധൈര്യം ലഭിക്കുന്നതിന് ക്രിസ്തുവിൽ ആയിരിക്കണം. അവിടുത്തെ പരിശുദ്ധാത്മാവിൽ ആയിരിക്കണം
ദൈവത്തിലുള്ള ആശ്രയത്വത്തിന്റെയും ഉറപ്പിന്റെയും ഫലമാണ് ക്രൈസ്തവൻ അനുഭവിക്കുന്ന അനന്യമായ സമാധാനം.ഈ സമാധാനത്തിന്റെ പിൻബലത്തിൽ വിശ്വാസികൾക്ക് സമാധാനം അനുഭവിക്കുന്നവരും സമാധാന സംസ്ഥാപകരാകുന്നതിനുള്ള കൃപയുള്ളവരുമാകാൻ കഴിയും. സമാധാനം സംസ്ഥാപിക്കുന്നവർ അനുഗ്രഹീതർ ; അവർ ദൈവപുത്രന്മാരെന്ന് (ദൈവപുത്രന്മാർ)വിളിക്കപ്പെടും(മത്താ 5:9).
നീതി പ്രവർത്തിക്കുക നിത്യരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. “നീതിക്കുവേണ്ടി വിശക്കുകയും ചെയ്യുന്നവർ അനുഗ്രഹീതർ, അവർക്ക് സംതൃപ്തി ലഭിക്കും”. ഈ സംതൃപ്തിയുടെ പൂർണ്ണതയാണ് സ്വർഗ്ഗരാജ്യം. ക്രിസ്തുവിൽ ആയിരിക്കുന്നവർ കരുണയുള്ളവരായിരിക്കണം;എങ്കിലും അവർക്ക് കരുണ കിട്ടുകയുള്ളൂ(മത്താ 5:7).
ഓരോ മനുഷ്യനും ഇവിടെയായിരിക്കുന്നത് ക്രിസ്തുവിൽ വിശ്വസിച്ച്,അവിടുത്തെ ദൈവവും രാജാവും നാഥനും രക്ഷകൻ വഴിയും സത്യവും ജീവനുമായി സ്വീകരിച്ച്, അവിടുത്തെ കല്പനകൾ കൃത്യമായി പാലിച്ചു, അങ്ങനെ സ്വർഗ്ഗം പ്രാപിച്ചു, സ്വർഗ്ഗത്തിൽ ദൈവത്തെ മുഖാമുഖം കണ്ട്,നിത്യം ജീവിക്കാനാണ്ഞാനും നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. തോമസിന്റെ സംശയനിവാരണത്തിനായി ക്രിസ്തു വ്യക്തമായി പറഞ്ഞു: ” വഴിയും സത്യവും ജീവനും ഞാനാണ് ; എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല”(1യോഹ.14:6). എല്ലാറ്റിനും അടിസ്ഥാനം ഹൃദയ വിശുദ്ധിയാണെന്ന് മലയിലെ പ്രസംഗത്തിൽ ഈശോ വ്യക്തമാക്കിയിരിക്കുന്നു. ” ഹൃദയ വിശുദ്ധിയുള്ളവർ അനുഗ്രഹീതർ ;അവർ ദൈവത്തെ കാണും (മത്താ. 5: .
ആത്മാവിൽ വ്യാപരിക്കുന്നതിനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ഗലാത്യ 6: 1- 10 ൽ ഉണ്ട്. സ്വകാര്യ ജീവിതത്തിലും പൊതു ജീവിതത്തിലും നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ ശ്ലീഹാ ഇവിടെ നൽകുന്നുണ്ട്. പരസ്പരം സ്നേഹ ബുദ്ധ്യാ തെറ്റ് തിരുത്തുക, സാധിക്കുന്ന വിധങ്ങളിൽ എല്ലാം പരസ്പരം സഹായിക്കുക, ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റുക, പ്രേക്ഷിതരെയും പ്രബോധകരെയും മറ്റും സഹായിക്കുക, മടുപ്പ് തോന്നാതെയും മുഖം നോക്കാതെയും നന്മ ചെയ്യുക.
യഹൂദ നിയമവും യേശുവിന്റെ നിയമവും തമ്മിൽ അജഗജാന്തരമുണ്ട്.. സ്നേഹത്തിന്റെ നിയമം അതിന്റെ എല്ലാ മാനങ്ങളിലും പാലിക്കാൻ ആണ് ക്രിസ്തുനിർദ്ദേശിക്കുന്നത്. ” ഞാൻ പുതിയൊരു കൽപ്പന നിങ്ങൾക്കു നൽകുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും (യോഹ. 13 :34- 35). അവിടുത്തെ സ്നേഹം ആത്മാവിൽ പ്രചോദിതമാണ്.
ക്രിസ്തുവിൽ ആയിരിക്കുന്നവർ സഹോദരങ്ങൾ എന്ന നിലയിലാണ് ക്രിസ്തുവിന്റെ നിയമം പൂർത്തിയാക്കേണ്ടത് (ഗലാ. 6: 2 ). വിതയ്ക്കുന്നത് കൊയ്യുക എന്നത് പ്രപഞ്ചം തന്നെ നൽകുന്ന പാഠമാണ്.അതിനാൽ പുത്രന്റെ ആത്മാവിനെ സ്വീകരിക്കുന്നവൻ ആത്മാവിന്റെ നിയന്ത്രണത്തിൽ തന്നെ ജീവിക്കണം. സ്വാർത്ഥർക്ക് പരിശുദ്ധാത്മാവിനാൽ ക്രിസ്തുവിൽ ഒന്നാക്കപ്പെട്ടവരുടെ കൂട്ടായ്മയിൽ ഇണങ്ങി ചേരുക അസാധ്യം. ആത്മാവിന്റെ ഫലങ്ങൾ ജീവിതത്തിൽ പുറപ്പെടുവിക്കുന്നവർക്ക് ഇപ്പോൾ ജീവനും അവസാനം നിത്യജീവനമായിരിക്കും ലഭിക്കുക( റോമാ.5: 21: 6:22-23)അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതുപോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രി സ്തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാന്‍ ആധിപത്യം പുലര്‍ത്തും. റോമാ 5 : 21
എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍നിന്നു മോചിതരായിദൈവത്തിന് അടിമകളായിരിക്കുകയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ്. പാപത്തിന്റെ വേതനം മരണമാണ്.
ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴിയുള്ള നിത്യജീവനും. റോമാ 6 : 22-23