തുടർന്ന് ശുശ്രുഷി നിർദ്ദേശിക്കുന്ന കാര്യങ്ങൾ ഹൃദയം കൊണ്ടു പ്രാർത്ഥിക്കാനുള്ള വിവിധ മാർഗങ്ങളാണ്. ഈ നിർദേശങ്ങളുടെ പരമ പ്രാധാന്യം ബലിയർപ്പകൻ ആഴത്തിൽ ഉൾക്കൊള്ളേണ്ടതാണ്. ഇവയുടെ അനുഷ്ഠാനം ബലിയർപ്പണം അങ്ങേയറ്റം സജീവമാക്കും. ” അത്യുന്നതങ്ങളിലേക്ക് കണ്ണുകൾ ഉയർത്തുവിൻ ; പരമ പരിശുദ്ധത്രിത്വം എഴുന്നള്ളി വന്നിരിക്കുന്ന അൾത്താരയേയാണ് ‘അത്യുന്നതങ്ങളിലേക്ക്’ എന്ന പ്രയോഗം അർത്ഥമാക്കുക. അതായത് അർപ്പ കരുടെ സർവ ശ്രദ്ധയും അൾത്താരയിലെ ദിവ്യ സാന്നിധ്യത്തിൽ ആയിരിക്കണം. ” ഹൃദയ ജ്ഞാനത്തോടെ വീക്ഷിക്കുവിൻ “എന്ന നിർദ്ദേശം. ഈശോ കർത്താവാണ് എന്ന് ഹൃദയം കൊണ്ട് ഏറ്റുപറകയും ദൈവം (പിതാവ്) അവിടുത്തെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കയും ചെയ്യുക ” എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളുടെ പൊരുൾ മനസ്സിലാക്കുക, സത്യം വിശ്വസിച്ചു ഏറ്റുപറയുക എന്നാണ് വിവക്ഷിക്കുന്നത്. തുടർന്നുള്ള ശ്ലീഹായുടെ വിശദീകരണം ഏറെ ശ്രദ്ധേയമാണ്. ” എന്തുകൊണ്ടെന്നാൽ മനുഷ്യൻ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്മൂലം നീതികരിക്കപ്പെടുകയും ചെയ്യുന്നു . അവൻ അധരംകൊണ്ട് ഏറ്റുപറയുകയും തന്മൂലം രക്ഷ പ്രാപിക്കുകയും ചെയ്യുന്നു. അവനിൽ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടി വരുകയില്ല എന്നാണല്ലോ വിശുദ്ധ ഗ്രന്ഥം പറയുന്നത് (റോമാ 10: 11 ലും ഏശ. 28: 16 ). ” ഹൃദയ ജ്ഞാനത്തോടെ “എന്നത് അഗാധവും വ്യക്തിപരവുമായ വിശ്വാസത്തോടെ എന്നാണ് മനസ്സിലാക്കേണ്ടത്.
പ്രാർത്ഥനാനിർഭരരാവാൻ സർവസജ്ജമാണ് സ്വീകാര്യമായ സമയമാണ് ഇപ്പോൾ എന്നാണ് ശുശ്രൂഷി തുടർന്ന് ഓർമിപ്പിക്കുന്നത്. ഇപ്പോൾ അനുഷ്ഠിക്കപ്പെടുന്നവ (ഈശോയുടെ തിരുശരീര രക്തങ്ങൾ പരികർമ്മം ചെയ്യപ്പെടുന്നു )യെ കുറിച്ച് ധ്യാന ലീന രാവാനാണ് സഹായിയുടെ അടുത്ത ഉത്ബോധനം.
നിത്യ മഹാ സത്യങ്ങളാണ് തുടർന്ന് പരാമർശിക്കുന്നത്.” മിശിഹായുടെ മഹനീയ സിംഹാസനത്തെ മുൻപിൽ ( ദൈവം സന്നിഹിതരായിരിക്കുന്ന അൾത്താര ) സ്രാപേന്മാർ (നവവൃന്ദം മാലാഖമാരിൽ ഒരുവിഭാഗം) ഭയത്തോടെ നിൽക്കുന്നു “. ആ സ്ഥിതിക്ക് ബലിയർപ്പ കർ എത്രയേറെ ഭയഭക്ത്യാദ രാവുകളോടെ ആയിരിക്കണം ബലിയർപ്പിക്കുക.
മാലാഖമാർ മിശിഹായുടെ മഹനീയമായ സിംഹാസനത്തിന് മുൻപിൽ” പ്രാർത്ഥിക്കുന്ന ജനത്തോടും,ലോകം മുഴുവനും വേണ്ടി അനുഗ്രഹം യാചിക്കുന്ന പുരോഹിതനോടും ചേർന്ന് സജ്ജമാക്കപെട്ടിരിക്കുന്ന ശരീരത്തെയും കലർത്തപ്പെട്ടിരിക്കുന്ന കാസയെയും (ഈശോയുടെ തിരു രക്തങ്ങളെ )ഉയർന്ന സ്വരത്തിൽ നിരന്തരം പാടി സ്തുതിക്കുന്നു”. ഇതു വലിയൊരു വെളിപ്പെടുത്തലാണ് .