ദൈവത്തിലേക്ക് എത്താനുള്ള അനുവാദമാണ് നീതീകരണം എന്ന് പറയാം. വിശ്വാസത്തിൽ ആണ് ഇത് ആരംഭിക്കുന്നത്. വിശ്വസിച്ചു മാമോദിസ സ്വീകരിച്ചു കഴിയുമ്പോൾ നീതി കരണമായി. നീതികരിക്കപ്പെട്ടവർ ദൈവത്തിന്റെ മക്കളാണ്. ദൈവത്തെ ‘അപ്പാ’ എന്ന് വിളിക്കാനുള്ള അവകാശം അവർക്ക് കൈവരുന്നു.മാമോദിസ യിലൂടെയാണ്ഇത് സംഭവിക്കുക.പിന്നീട്, അവര്‍ പതിനൊന്നുപേര്‍ഭക്ഷണത്തിനിരിക്കുമ്പോള്‍, അവന് അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഉയിര്‍പ്പിക്കപ്പെട്ട തിനുശേഷം തന്നെ കണ്ടവരെ വിശ്വസിക്കാത്തതു നിമിത്തം അവരുടെ വിശ്വാസ രാഹിത്യത്തെയും ഹൃദയകാഠിന്യത്തെയും അവന് കുറ്റപ്പെടുത്തി.
അവന് അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന് രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന് ശിക്ഷിക്കപ്പെടും.
വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
മര്‍ക്കോസ് 16 : 14-18
ഈശോ യിലുള്ള വിശ്വാസത്തിന്റെ പ്രകടനമാണ് ഒരുവൻ മാമോദിസ സ്വീകരിക്കുന്നത്.16:17,18 വിശ്വാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. വിശ്വസിച്ചു മാമോദിസ സ്വീകരിക്കുന്നവരാണ് രക്ഷിക്കപ്പെടുക. വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടുകയും ചെയ്യും. വിശ്വസിക്കുന്നവർ (അപ്പോസ്തലന്മാർ മാത്രമല്ല) അതി സ്വാഭാവിക കർമ്മങ്ങൾ നിർവഹിക്കുന്നതിന് പ്രാപ്തരാകും. അടയാളങ്ങൾ (വിശുദ്ധഗ്രന്ഥത്തിൽ പ്രഘോഷണ ത്തിന്റെ ആധികാരികതയാണ് സൂചിപ്പിക്കുന്നത്. അപ്പോസ്തലന്മാർ ഈശോയുടെ തിരു നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിരുന്നു.
രണ്ടാം ഓറഞ്ച് സുന്നഹദോസും ത്രെ ന്തോസ് സുന്നഹദോസും (council of Trent) നരകത്തിൽ പോകാൻ ആരെയും ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടില്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാരണം, നരകത്തിൽ പോകുന്നത് ഒരു വന്റെ സ്വന്തം ചെയ്തികൾ കൊണ്ടാണ്. ദൈവത്തിൽ നിന്ന് മനപ്പൂർവം ഉള്ള ഒരു പിന്തിരിയലും (മാരകപാപം വഴി) അവസാനംവരെ സന്മനസ്സാ അതിൽ ഉറച്ചു നിൽക്കുന്നവരാണ് നരകത്തിൽ നിപതിക്കുക. ” നമുക്ക് നാമേ പണിവതു നാകം (സ്വർഗ്ഗം) നരകവുമതുപോലെ ” ആരുംനിത്യ ശിക്ഷ തെരഞ്ഞെടുക്കരുത് എന്നാണു ദൈവം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവസാന ശ്വാസം വരെ അനുതപിക്കാനുള്ള മാനസാന്തരപ്പെടാൻ ഉള്ള അവസരം അവിടുന്ന് നൽകുന്നത്. അന്ത്യ നിമിഷം വരെയും ഒരുവന് അവിടുത്തെ മഹാ കാരുണ്യം സംലഭ്യമാണ് (ഉദാ. നല്ല കള്ളൻ ).
ശിഷ്യ പ്രധാനൻ വ്യക്തമായി ഉദ്ബോധിപ്പിക്കുന്നു. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപി ക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നത് കൊണ്ട്നിങ്ങളോട് ദീർഘക്ഷമ കാണിക്കുന്നു.( 2 പത്രോസ് 3 :9). ശ്ളിഹാ തുടരുന്നു:” കർത്താവിന്റെ ദിനം കള്ളനെപ്പോലെ വരും…ആകയാൽ പ്രിയപ്പെട്ടവരെ….കളങ്കവും കറയും ഇല്ലാതെ, സമാധാനത്തിൽ കഴിയുന്നവരായി നിങ്ങൾ അവനു കാണപ്പെടാൻ വേണ്ടി ഉത്സാഹിക്കുവിൻ. നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷാകരം ആണെന്ന് കരുതി കൊള്ളുവിൻ (2 പത്രോസ് 3 :10;14, 15). ആരും നശിക്കാതിരിക്കാനും എല്ലാവരും പശ്ചാത്താപത്തിലേക്ക് വരാനും ആഗ്രഹിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിനായി സഭ വിശുദ്ധ കുർബാനയിലും തന്റെ ജനത്തിന്റെ അനുദിന പ്രാർത്ഥനകളിലും അപേക്ഷിക്കുന്നുണ്ട്.
പിതാവേ, അങ്ങയുടെ കുടുംബം മുഴുവന്റെ യും ഈ കാഴ്ച സ്വീകരിക്കണമേ! അമ്മയുടെ സമാധാനം ഈ കാലയളവിൽ ഞങ്ങൾക്ക് നൽകണമേ! അങ്ങ് തെരഞ്ഞെടുത്ത അജഗണങ്ങളിൽ ഞങ്ങളെ എണ്ണയും ചെയ്യണമേ!(Roman Missal ). നരകത്തിലേക്ക് നയിക്കുന്ന പാപങ്ങൾ തിരുവചനം വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. പൗലോസ് ശ്ലീഹ ഗലാത്യ ലേഖനത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക.നിങ്ങളോടു ഞാന്‍ പറയുന്നു, ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.
ഗലാത്തിയാ 5 : 16
നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയുംയാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്ക്കു യോഗ്യമായരീതിയില്‍ വര്‍ത്തിക്കുവിന്‍.
മ്ലേച്ഛതയും വ്യര്ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാ സ്തോത്രമാണ് ഉചിതം.
വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.
എഫേസോസ് 5 : 3-5
വെളിപാട് 22 :15ൽ നാം കാണുന്നു :
‘” നായ്ക്കളും (വിജാതിയർ ) മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യത്തെ സ്നേഹിക്കുകയും അ ത് പ്രവർത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത് “. 1കൊറീ.6 :9 -10 ൽ മറ്റൊരു ലിസ്റ്റ് ശ്ലീഹാ നൽകുന്നുണ്ട്.അദ്ദേഹം എഴുതുന്നു : അനീതി പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ വഞ്ചിതരാകരുത്. അസന്മാർഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവർഗഭോഗികളും കള്ളന്മാരും അ ത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവർച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല.
റോമാ 1: 24 -32 ൽ ശ്ലീഹാ വിശദാംശങ്ങൾ നൽകുന്നുണ്ട്.അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങള്‍ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു.
എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍.
അക്കാരണത്താല്‍ ദൈവം അവരെ നിന്ദ്യമായ വികാരങ്ങള്‍ക്കു വിട്ടുകൊടുത്തു. അവരുടെ സ്ത്രീകള്‍ സ്വാഭാവികബന്ധങ്ങള്‍ക്കു പക രം പ്രകൃതിവിരുദ്ധബന്ധങ്ങളിലേര്‍പ്പെട്ടു.
അതുപോലെ പുരുഷന്മാര് സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാല്‍ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അര്‍ഹമായ ശിക്ഷ അവര്‍ക്കു ലഭിച്ചു.
ദൈവത്തെ അംഗീകരിക്കുന്നതു പോരായ്മയായി അവര്‍ കരുതിയതുനിമിത്തം, അധ മവികാരത്തിനും അനുചിതപ്രവൃത്തികള്‍ക്കും ദൈവം അവരെ വിട്ടുകൊടുത്തു.
അവര്‍ എല്ലാത്തരത്തിലുമുള്ള അനീതിയും ദുഷ്ടതയും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ഏഷണി, കലഹം, വഞ്ചന, പരദ്രോഹം എന്നിവയില്‍ അവര്‍ മുഴുകുന്നു.
അവര്‍ പരദൂഷകരും ദൈവനിന്ദകരും ധിക്കാരികളും ഗര്‍വിഷ്ഠരും പൊങ്ങച്ചക്കാരും തിന്മ കള്‍ ആസൂത്രണം ചെയ്യുന്നവരും മാതാപിതാക്കളെ അനുസരിക്കാത്തവരും
ബുദ്ധിഹീനരും അവിശ്വസ്തരും ഹൃദയശൂന്യരും കരുണയില്ലാത്തവരും ആയിത്തീര്‍ന്നു.
ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ മരണാര്‍ഹ രാണ് എന്ന ദൈവകല്പന അറിഞ്ഞിരുന്നിട്ടും അവര്‍ അവ ചെയ്യുന്നു; മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ അംഗീകരിക്കുകയും ചെയ്യുന്നു.
റോമാ 1 : 24-32
ദുഷ്കരം ആക്കുന്ന പലപ്പോഴും സ്വർഗ്ഗ പ്രവേശനത്തെ തടസ്സപ്പെടുത്തുന്ന ഒരു ദുരവസ്ഥ വിവരിച്ചിരിക്കുന്നു.ഒരിക്കല്‍ പ്രകാശം ലഭിക്കുകയും സ്വര്‍ഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവില്‍ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നന്മയും
വരാനിരിക്കുന്നയുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവര്‍ വീണുപോവുകയാണെങ്കില്‍, അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്.
കാരണം, അവര്‍ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശില്‍ തറയ്ക്കുകയും ചെയ്തു.
ഹെബ്രായര്‍ 6 : 4-6
മത്തായി 6 1 ൽ കർത്താവു കപടനാട്യം കൈവെടിയാൻ ഉപദേശിക്കുന്നു. ഉപേക്ഷിക്കാത്ത വർക്ക് സ്വർഗ്ഗത്തിൽ പ്രതിഫലം ഇല്ലെന്ന് വ്യക്തമാക്കുന്നു. അതായത് അവർ നിത്യനരകത്തിൽ അർഹരാകും എന്ന്.പൗലോസ് ശ്ലീഹ കൊലോസ്യർ എഴുതിയ ലേഖനത്തിലെ പരാമർശം കൂടി പരിശോധിക്കാം.അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം-അസന്മാര്ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്വിചാരങ്ങള്, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം – നശിപ്പിക്കുവിന്‍.
ഇവനിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു.
കൊളോസോസ് 3 : 5-6