വാലാടുമ്പോൾ

Fr Joseph Vattakalam
1 Min Read

 ‘തല ഇരിക്കെ വാലാടരുത്എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ടല്ലോ. ഇവിടെ, തല മാതാപിതാക്കളും വാല് കുട്ടികളുമെന്ന ചിന്തയിലൂടെ നമുക്ക് അൽപ്പം സഞ്ചരിക്കാം. തലയാകുന്ന മാതാപിതാക്കളായി കുട്ടികൾ നയിക്കപ്പെടണമെന്നർത്ഥം. എന്നാൽ കാലഘട്ടത്തിൽ കുട്ടികൾ മാതാപിതാക്കളെ  നിയന്ത്രിക്കാൻ തുടങ്ങിയിരിക്കുന്നു. കുട്ടികളുടെ ഇഷ്ടങ്ങൾകൊണ്ട് മാതാപിതാക്കൾ നീങ്ങണമെന്നാണവരുടെ  ശാഠ്യം . കമ്പോള സംസ്ക്കാരത്തിന്റെ പിടിയിലമർന്ന ദൃശ്യമാധ്യമങ്ങളും പരസ്യങ്ങളും കുട്ടികളെ  ലാക്കാക്കിയുള്ളവയാണല്ലോ. കുട്ടികളെ ഉപയോഗിച്ചു തന്നെയാണ് ഇങ്ങനെയുള്ള പരസ്യങ്ങൾ മിക്കതും നിർമ്മിക്കുന്നതും. ഒടുവിൽ കുട്ടികളുടെ നിർബന്ധത്തിനു മുന്നിൽ മാതാപിതാക്കൾക്ക് കീഴടങ്ങേണ്ടിയിരുന്നു.

പ്രിയപ്പെട്ട കുട്ടികളെ, മാതാപിതാക്കളെ അനുസരിക്കാതെയും ധിക്കരിച്ചും അധികകാലം മുന്നോട്ടു പോകാൻ കഴിയുകയില്ലെന്നോർക്കണം. അങ്ങനെയുള്ള കുട്ടികളും യുവജനങ്ങളുമല്ലേ ഇന്ന് സമൂഹത്തിൽ പരാജിതരായി കഴിയുന്നത്. അതിനാലാണ് ദൈവം മുൻകൂട്ടി നമ്മോടു ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

നീ ദീർഘനാൾ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കർത്താവു തരുന്ന നാട്ടിൽ നിനക്ക് നന്മയുണ്ടാകുവാനും വേണ്ടി അവിടുന്ന് കല്പിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക‘ (നിയ 5 : 16)

മാത്യു മാറാട്ടുകളം

Share This Article
error: Content is protected !!