എസേ.7:8,9 അനുസരിച്ച് യൂദാ ദേശം യാതൊരു കരുണയും പ്രതീക്ഷിക്കേണ്ടതില്ല. ദൈവത്തിന്റെ കരുണയ്ക്ക് അതീതമായ മ്ലേച്ചത ആണ് അവിടെ സംഭവിച്ചത്. കരുണയെ കുറിച്ചുള്ള പാരമ്പര്യമനുസരിച്ച് മേൽപ്പറഞ്ഞ വാദം ശരിവയ്ക്കുന്നു. പുറപ്പാട് 34 6 :7 തന്നെ ആദ്യം പരിശോധിക്കാം. ” അവിടുന്ന് ഇപ്രകാരം ഉദ്ഘോഷിച്ചുകൊണ്ട് അവന്റെ മുൻപിലൂടെ കടന്നു പോയി. കർത്താവ് കാരുണ്യവാനും കൃപാ നിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ, തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ചുകൊണ്ട് ആയിരങ്ങളോട് കാരണം കാണിക്കുന്നവൻ. എന്നാൽ യഥാർത്ഥ കുറ്റവാളിയുടെ (യാതൊരു അനുതാപം ഇല്ലാത്തവന്റെ ) നേരെ കണ്ണടയ്ക്കാതെ പിതാക്കന്മാർ കുറ്റങ്ങൾക്കു മക്കളെയും മക്കളുടെ മക്കളെയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവൻ .
സംഖ്യ 14:18- ഇവിടെ പ്രസക്തമാണ്. ” കർത്താവ് ക്ഷമാശീലനും അചഞ്ചല സ്നേഹം കവിഞ്ഞൊഴുകുന്നവനുമാണ്. അവിടുന്ന് അകൃത്യങ്ങളും അപരാധങ്ങളും ക്ഷമിക്കുന്നവനാണ്. എന്നാൽ കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കു മക്കളെ മൂന്നും നാലും തലമുറ വരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങു വെളിപ്പെടുത്തിയിട്ടുണ്ടല്ലോ”. നേഹമിയ 9:17 സമാന ചിന്താഗതിയാണ് അവലംബിക്കുക.
നെഹമിയായും യൂദായുടെ ധിക്കാരവും ദുശാഠ്യവും നിയമലംഘനവും ഇതര അനുസരണക്കേടുകളും കാണിക്കുകയും ഈജിപ്തിലെ അടിമത്വത്തിലേക്ക് മടങ്ങാൻ ഒരു നേതാവിനെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ടും ക്ഷമിക്കാൻ സന്നദ്ധ നും ദയാലുവും കൃപാനിധിയും ക്ഷമാശീലനും അളവറ്റ സ്നേഹത്തിന് ഉടയവനും ആയ ദൈവം ആകയാൽ അവിടുന്ന് അവരെ കൈവെടിഞ്ഞില്ല”
സങ്കീ 103-8-11 പ്രകൃതത്തിൽ പ്രസക്തമാണ്. ” കർത്താവ് ആർദ്ര ഹൃദയനും കാരുണ്യവാനും ആണ്. ക്ഷമാ ശീലനും സ്നേഹനിധിയും ആണ്. ഭൂമിക്കുമേൽ ഉയർന്നിരിക്കുന്ന ആകാശത്തോളം ഉന്നതമാണ് തന്റെ ഭക്തരോട് അവിടുന്ന് കാണിക്കുന്ന കാരുണ്യം “.
യോനാ പ്രവാചകനും പറയുന്നു: അവൻ കർത്താവിനോട് പ്രാർത്ഥിച്ചുകൊണ്ട് പറഞ്ഞു അവിടുന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും ദയാനിധി യും ശിക്ഷിക്കുന്നതിൽ വിമുഖനും ആണെന്ന് ഞാനറിഞ്ഞിരുന്നു. എങ്കിലും 8 9 വാക്യങ്ങളിൽ പ്രവാചകൻ വിശദമാക്കുന്നു. യൂദാ ദേശം യാതൊരു കരുണയും പ്രതീക്ഷിക്കേണ്ടതില്ല. കരുണ ക്കെതിരായ മ്ലേച്ചതയാണ് ഇസ്രായേലിൽ സംഭവിച്ചത്.
ദൈവത്തിന്റെ കരുണയിൽ പ്രത്യാശ അർപ്പിച്ചവരാണ് പ്രവാചകരെല്ലാം. ദാനിയേൽ പ്രവാചകൻ നെബുകദ്നേസർ രാജാവിന് ഒരു സ്വപ്നം ഉണ്ടായതും സ്വപ്നവും വ്യാഖ്യാനവും നൽകാൻ നാട്ടിലെ ജ്ഞാനികളോട് എല്ലാം കൽപ്പിക്കുകയും ആർക്കും ഈ വിചിത്ര ദൗത്യം നിർവഹിക്കാൻ ആവുന്നില്ലെങ്കിൽ ജ്ഞാനികൾ എല്ലാം വാളിനിരയാകും എന്നും രാജകല്പന ഉണ്ടായി. ഈ കല്പനയെ കുറിച്ച് കേട്ട ദാനിയേൽ പ്രവാചകൻ വാസസ്ഥലത്ത് ചെന്ന് ഹന നിയന്മാരെയും മിഷായെലിനെയും അസറിയയെയും കാര്യം അറിയിച്ചു.ബാബിലോണിലെ മറ്റ് ജ്ഞാനികളോടൊപ്പം താനും കൂട്ടുകാരും മരിക്കാതിരിക്കേണ്ടതിന്നു, ഈ രഹസ്യത്തെ പറ്റി സ്വർഗ്ഗസ്ഥനായ പിതാവിന്റെകരുണ യാചിക്കണം എന്ന് ദാനിയേൽ അവരോട് ( തന്റെ 3 സുഹൃത്തുക്കളോട്) ആവശ്യപ്പെട്ടു. ദാനി 2: 1- 18). കരുണാവാരിധിയായ ദൈവം അവരുടെ പ്രാർത്ഥന ശ്രവിച്ചു. ദാനിയേലിനു ദൈവ സ്വപ്നവും വ്യാഖ്യാനവും വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തു. 9 :18ൽ ദാനിയേൽ ദൈവത്തോട് ഉണർത്തിക്കുന്നു: ” എന്റെ ദൈവമേ അങ്ങ് ചെവിചായിച്ചു കേൾക്കണമേ… ഞങ്ങളുടെ യാചനകൾ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നത് ഞങ്ങളുടെ നീതിയാലല്ല,അങ്ങയുടെ മഹത്തായ കാരുണ്യത്തിൽ മാത്രം ആശ്രയിച്ചു കൊണ്ടാണ്.